Home
News

VI | രാത്രി മുഴുവൻ ഫ്രീ ഡാറ്റ, വളരെക്കാലം വാലിഡിറ്റി; മൂന്ന് പുതിയ പ്ലാനുകളുമായി വിഐ

വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ അഥവാ വിഐ (VI). പുതിയ പ്ലാനുകളിൽ രണ്ടെണ്ണം നൈറ്റ് ഡാറ്റ പായ്ക്കുകളാണ്. മൂന്നാമത്തെ പ്ലാൻ ഒമ്പത് മാസത്തോളം വാലിഡിറ്റിയുള്ള ഡെയിലി ഡാറ്റ ഓഫറുമാണ്. ഈ പുതിയ ഓഫറുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

17 രൂപ, 57 രൂപ എന്നീ നിരക്കുകളിലാണ് പ്രീപെയ്ഡ് ഡാറ്റ പായ്ക്കുകൾ ലഭ്യമാകുന്നത്. അൺലിമിറ്റഡ് ലോങ് ടേം പ്ലാൻ അവതരിപ്പിക്കുന്നത് 1,999 രൂപയുടെ പ്രൈസ് ടാഗ് ഒട്ടിച്ചും. രണ്ട് എൻട്രി ലെവൽ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചതിന് ശേഷം ദിവസങ്ങൾക്കിപ്പുറമാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. പുതിയ നൈറ്റ് ഡാറ്റ പായ്ക്കുകളെക്കുറിച്ചും കുറഞ്ഞ നിരക്കിൽ ഡെയിലി ഡാറ്റ ലഭിക്കുന്ന ലോങ് ടേം പ്ലാനിനെക്കുറിച്ചും വിശദമായി തന്നെ നോക്കാം (VI Prepaid Recharge Plans).

രാത്രി മുഴുവൻ ഫ്രീ ഡാറ്റ, വളരെക്കാലം വാലിഡിറ്റി; മൂന്ന് പുതിയ പ്ലാനുകൾ

17 രൂപയുടെ നൈറ്റ് ഡാറ്റ പായ്ക്ക് : 17 രൂപ വില വരുന്ന പ്രീപെയ്ഡ് ഡാറ്റ പ്ലാനിന് ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. അർദ്ധരാത്രി 12 മണി മുതൽ രാവിലെ ആറ് വരെ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ (Unlimited Data) ആസ്വദിക്കാമെന്നതാണ് പ്ലാനിന്റെ സവിശേഷത. സർവീസ് വാലിഡിറ്റിയില്ലെന്നതും പ്ലാനിനൊപ്പം എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം.

57 രൂപയുടെ നൈറ്റ് ഡാറ്റ പായ്ക്ക് : 57 രൂപ വില വരുന്ന പ്രീപെയ്ഡ് ഡാറ്റ പായ്ക്കിന് (Prepaid Data Packs) ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് വിഐ ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ രാവിലെ ആറ് മണി വരെ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ പായ്ക്ക് ലഭ്യമാക്കുന്നു. 17 രൂപയുടെ പ്ലാൻ പോലെ തന്നെ സർവീസ് വാലിഡിറ്റിയും എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങളും ഈ പായ്ക്കിലും ലഭ്യമല്ല.

രാത്രി മാത്രം ഡാറ്റ നൽകുന്ന പായ്ക്കുകൾ കൊണ്ടെന്ത് (Night Data Packs) ഗുണമെന്നാവും യൂസേഴ്സ് ചിന്തിക്കുന്നത്. എന്നാൽ രാത്രി മുഴുവൻ ഓൺലൈനിൽ കറങ്ങുന്ന ഒരുപാട് സുഹൃത്തുക്കൾ കവിയ്ക്ക് ഉണ്ട്. അവരെപ്പോലെയുള്ളവർക്ക് ഈ പ്ലാനുകൾ ഉപകാരപ്രദമാകുമെന്ന് കവി വിശ്വസിക്കുകയും ചെയ്യുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകളും സീരീസുകളുമൊക്കെ കാണാനും വലിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാനുമൊക്കെ നൈറ്റ് ഡാറ്റ പായ്ക്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ചില വിഐ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ബിഞ്ച് ഓൾ നൈറ്റ് ഫീച്ചർ (Binge All Night) തന്നെയാണ് ഇപ്പോൾ നൈറ്റ് ഡാറ്റ പായ്ക്കുകളായും വരുന്നത്. എല്ലാ ഓഫറുകൾക്കുമൊപ്പം വിഐ ബിഞ്ച് ഓൾ നൈറ്റ് ഫീച്ചർ ലഭ്യമാക്കാറില്ല. പ്രത്യേകിച്ചും നിരക്ക് കുറഞ്ഞ അൺലിമിറ്റഡ് പ്ലാനുകൾക്ക് ഒപ്പം. ഇത്തരം ഓഫറുകൾ യൂസ് ചെയ്യുന്നവർക്ക് ഈ പുതിയ രണ്ട് നൈറ്റ് ഡാറ്റ പായ്ക്കുകളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇനി കൂട്ടത്തിലെ അൺലിമിറ്റഡ് ഡാറ്റ പ്ലാനും ആനുകൂല്യങ്ങളും പരിശോധിക്കാം.

1,999 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ : 250 ദിവസത്തെ വാലിഡിറ്റിയിലാണ് കമ്പനി പ്ലാൻ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ലിമിറ്റ് (Daily Data Plan) കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകൾക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. എസ്എംഎസ് പരിധി കഴിഞ്ഞാൽ ചാർജ് ഈടാക്കുകയും ചെയ്യും.

More from GizBot

Best Mobiles in India

English summary
Vodafone Idea, or VI, has introduced three new prepaid plans without much noise. The unlimited long-term plan is introduced with a price tag of Rs 1,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X