Home
News

വിഐ വരിക്കാർക്ക് ചാകര! 248 രൂപയുടെ പുതിയ പ്ലാനും എത്തി, ആനുകൂല്യങ്ങൾ ഗംഭീരം

ജിയോയെയും എയർടെലിനെയും നേരിടാൻ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കുന്നതിൽ വൊഡാഫോൺ ഐഡിയ (VI) പ്രത്യേകം ശ്രദ്ധ ചെലത്തുന്നുണ്ട്. അ‌തിന്റെ ഫലമായി അ‌ടുത്തിടെ കുറച്ചധികം പ്ലാനുകൾ ലോഞ്ച് ചെയ്യുകയുണ്ടായി. ഇപ്പോൾ ഡാറ്റ ആവശ്യമുള്ള വരിക്കാർക്കായി വിഐ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ കൂടി പുറത്തിറക്കിയിരിക്കുന്നു. 248 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലുമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. അ‌ടിയന്തര ഘട്ടങ്ങളിൽ ഡാറ്റ ആവശ്യമായി വരുന്ന ഉപയോക്താക്കൾക്കായാണ് ഈ പുതിയ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഒരു ഡാറ്റ പ്ലാൻ ആയതിനാൽ തന്നെ കോളിങ്, വാലിഡിറ്റി, എസ്എംഎസ് എന്നിവയ്ക്കായി ഈ പ്ലാൻ ഉപയോഗിക്കാനാകില്ല. നിലവിലുള്ള പ്ലാനിന്റെ ഡാറ്റ പരിധി പിന്നിടുകയോ ഡാറ്റ കൂടുതലായി വേണ്ട ഘട്ടം വരുമ്പോഴോ ആണ് ഡാറ്റ പ്ലാനുകൾ സാധാരണയായി ആളുകൾ തെരഞ്ഞെടുക്കുക. എന്നാൽ 248 രൂപയുടെ ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ അ‌ല്ലാത്ത അ‌വസരങ്ങളിലും വേണമെങ്കിൽ തിരഞ്ഞെടുക്കാം.

വിഐ വരിക്കാർക്ക് ചാകര! 248 രൂപയുടെ പുതിയ പ്ലാനും എത്തി

അ‌തിന് കാരണം ഈ പ്ലാനിൽ ലഭിക്കുന്ന എക്സ്ട്രാ ആനുകൂല്യമാണ്. അധിക ചിലവില്ലാതെ OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഈ വിഐ ഡാറ്റ പ്ലാൻ അ‌വസരം ഒരുക്കുന്നു. അ‌തും ഏതെങ്കിലും ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളല്ല, പത്തിലധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒറ്റ ലോഗിനിലൂടെ നേടാൻ കഴിയും എന്നതാണ് ഈ പ്ലാനിന്റെ നേട്ടം.

248 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 248 രൂപ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത് (ഇത് ഒരു ഡാറ്റ വൗച്ചർ ആയതിനാൽ ഇത് സേവന വാലിഡിറ്റിയല്ല എന്നത് ശ്രദ്ധിക്കുക). ആകെ 6GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.

വിഐ വരിക്കാർക്ക് ചാകര! 248 രൂപയുടെ പുതിയ പ്ലാനും എത്തി

ഡാറ്റ കൂടാതെ വിഐ മൂവീസ് ആൻഡ് ടിവി (MTV) പ്രോ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ എംടിവി പ്ലാൻ തനിയേ തെരഞ്ഞെടുക്കാൻ സാധിക്കും. അ‌തിന് 202 രൂപയാണ് ചെലവാകുക. അ‌ടുത്തിടെയാണ് വിഐ ഈ 202 രൂപയുടെ എംടിവി പ്ലാൻ പുറത്തിറക്കിയത്. ആ എംടിവി പ്ലാൻ 6ജിബി ഡാറ്റ​കൂടി ഉൾപ്പെടുത്തി അ‌വതരിപ്പിച്ചതാണ് പുതിയ 248 രൂപയുടെ പ്ലാൻ.

അ‌തായത് 248 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ അ‌ടിസ്ഥാനത്തിൽ ഈ പ്ലാൻ തുകയെ വിഭജിച്ചാൽ 202 രൂപ ചെലവാകുന്നത് വിഐ എംടിവി സബ്സ്ക്രിപ്ഷനും ബാക്കി വരുന്ന 46 രൂപ ഡാറ്റയുടെ തുകയുമാണ്. ഒടിടി സബ്സ്ക്രിപ്ഷനൊപ്പം ഡാറ്റയും കൂടി ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ നേട്ടം.

202 രൂപയുടെ വിഐ സബ്‌സ്‌ക്രിപ്‌ഷനിൽ ഉപയോക്താക്കൾക്ക് 13 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും 400+ ടിവി ചാനലുകളിലേക്കും ഒന്നിലധികം ഇന്ത്യൻ ഭാഷകളിലായി 15,000+ സിനിമകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. ഈ ആനുകൂല്യങ്ങൾ പുതിയ 248 രൂപയുടെ പ്ലാനിലും ലഭ്യമാകുന്നു. ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ഈ ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ ടിവിയിലും മൊബൈൽ ഫോണിലും പ്ലേ ചെയ്യാനാകും.

വിഐ വരിക്കാർക്ക് ചാകര! 248 രൂപയുടെ പുതിയ പ്ലാനും എത്തി

ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, ഫാൻകോഡ്, ക്ലിക്ക്, മനോരമ മാക്സ്, ചൗപാൽ, പ്ലേഫിക്സ്, നമ്മഫ്ലിക്സ്, ഡിസ്ട്രോ ടിവി, ഷെമാരൂ മീ, ഹങ്കാമ, യപ് ടിവി, നെക്സ്റ്റ്ജിടിവി, പോക്കറ്റ് ഫിലിമ്സ് എന്നിവയാണ് 248 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ വിഐ മൂവീസ് ആൻഡ് ടിവി (MTV) പ്രോ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭ്യമാകുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ.

More from GizBot

Best Mobiles in India

English summary
VI has also launched a new prepaid plan for data-hungry subscribers. The cost of this Vodafone Idea data booster plan is Rs 248. The data in this plan comes with a validity of one month. The plan comes with a total of 6GB data and VI Movies and TV (MTV) Pro subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X