Home
News

മിസ്ഡ് കോൾ അ‌ടിക്കാൻ​ പോലും ബാലൻസില്ല എന്ന് ഇനി പറയരുത്! 1 രൂപയുടെ റീച്ചാർജ് പ്ലാൻ ഇതാ എത്തി

റീച്ചാർജ് ചെയ്യേണ്ട തീയതി പിന്നിട്ടാലും റീച്ചാർജ് ചെയ്യാൻ കഴിയാത്ത നിരവധി സാധാരണക്കാരായ ടെലിക്കോം വരിക്കാരുണ്ട്. റീച്ചാർജ് ചെയ്യാതെയിരിക്ക​വേ എന്തെങ്കിലും അ‌ത്യാവശ്യം വന്ന് റീച്ചാർജ് ചെയ്തേ മതിയാകൂവെന്ന ഘട്ടമെത്തുമ്പോൾ റീച്ചാർജ് ചെയ്യുന്ന ആളുകളുണ്ട്. അ‌ത് കൂടാതെ ടെലിക്കോം സേവനങ്ങളെ പിരിഞ്ഞിരുന്നാൽ ഫോണുമായി പിരിയണമല്ലോയെന്ന് ഓർത്ത് റീച്ചാർജ് ചെയ്യുന്നവരുമുണ്ട്.

സാമ്പത്തികമായ ഞെരുക്കമാണ് പലരുടെയും റീച്ചാർജ് ​​ടൈമിങ് തെറ്റിക്കുന്നത്. ഒരു മിസ്ഡ് കോൾ അ‌ടിക്കാൻ പോലും ബാലൻസ് ഇല്ല എന്ന് പരിഭവിക്കുന്ന, തന്റെ അ‌വസ്ഥ വിശദീകരിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകാം. എന്നാൽ അ‌ങ്ങനെയൊരു അ‌വസ്ഥ ഇനി ഒരു വിഭാഗം ടെലിക്കോം വരിക്കാർക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മിസ്ഡ് കോൾ അ‌ടിക്കാൻ​ പോലും ബാലൻസില്ല എന്ന് പറയരുത്! 1 രൂപ പ്ലാൻ എത്തി

കാരണം ഇന്ത്യയിലെ റീച്ചാർജ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ റീച്ചാർജ് പ്ലാൻ എന്ന നേട്ടവുമായി ഒരു പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. വെറും 1 രൂപ മാത്രമാണ് ഈ പ്ലാനിന്റെ നിരക്ക്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയ (VI) ആണ് ഇത്തരമൊരു വെ​റൈറ്റി പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഒരു രൂപയ്ക്ക് ഇപ്പോൾ പലയിടത്തും 'കപ്പലണ്ടി മുട്ടായി' പോലും കിട്ടില്ല എന്നാണ് പറയാറ്. അ‌ങ്ങനെയുള്ളപ്പോഴാണ് വിഐ വെറും 1 രൂപയ്ക്ക് റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. പല തുള്ളി പെരുവെള്ളം എന്നാകാം വിഐ കണക്കുകൂട്ടുന്നത്. വെറും 1 രൂപ ചെലവിൽ എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.

മിസ്ഡ് കോൾ അ‌ടിക്കാൻ​ പോലും ബാലൻസില്ല എന്ന് പറയരുത്! 1 രൂപ പ്ലാൻ എത്തി

1 രൂപയുടെ വിഐ റീച്ചാർജ് പ്ലാൻ: ഒരു ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. 75 പൈസയുടെ ടോക്ക്ടൈമും 1 ഓൺ-നെറ്റ് ​നൈറ്റ് മിനിറ്റും വാഗ്ദാനം ചെയ്യുന്നു. ഡാറ്റയോ ഔട്ട്‌ഗോയിംഗ് SMS ആനുകൂല്യമോ ഈ പ്ലാനിൽ ലഭ്യമാകില്ല.ഇത്തരമൊരു പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നില്ല.

99 രൂപ, 198 രൂപ, 204 രൂപ എന്നീ നിരക്കുകളിലുള്ള വിഐ പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്കാണ് ഈ 1 രൂപയുടെ പുതിയ പ്ലാൻ ഉപകാരപ്പെടുക. കാരണം, ഈ മൂന്ന് പ്ലാനുകളും പരിമിതമായ ടോക്ക്ടൈം ആണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ആ ടോക്ക്ടൈം ഉപയോഗിച്ചുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഈ ഒരു രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം.

കോളിംഗിന് 75 പൈസ ഈ പ്ലാനിൽ ലഭ്യമാകും. എന്തെങ്കിലും അ‌ത്യാവശ്യ ഘട്ടത്തിൽ ഫോണിൽ കോൾ വിളിക്കാനുള്ള ബാലൻസും അ‌ക്കൗണ്ടിൽ റീച്ചാർജ് ചെയ്യാൻ ആവശ്യമായ പണവും ഇല്ലെങ്കിൽ ഈ ഒരു രൂപ പ്ലാൻ ഇനി രക്ഷയ്ക്കെത്തും. എന്നാൽ 75 ​പൈസയ്ക്ക് കോൾ ചെയ്യാനല്ല, മറിച്ച് മിസ്ഡ് കോളുകൾ ചെയ്യാൻ മാത്രമേ ഈ പ്ലാനിന് കഴിയൂ.

മിസ്ഡ് കോൾ അ‌ടിക്കാൻ​ പോലും ബാലൻസില്ല എന്ന് പറയരുത്! 1 രൂപ പ്ലാൻ എത്തി

മിസ്ഡ് കോൾ ചെയ്യാനായി മാത്രം ​ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു റീച്ചാർജ് പ്ലാൻ നിലവിൽ വേറെ ഒരു ടെലിക്കോം കമ്പനിയും നൽകുന്നില്ല. വിഐയുടെ വ്യത്യസ്തമാർന്ന ആശയത്തെ വരിക്കാർ ഏത് വിധത്തിലാണ് ഏറ്റെടുക്കുക എന്ന് വ്യക്തമായിട്ടില്ല. വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ കോമ്പോ​/ വാലിഡിറ്റി വിഭാഗത്തിൽ ഏറ്റവും താഴെയായി ഈ ഒരു രൂപ പ്ലാൻ കാണാനാകും.

ഇന്ത്യയിലെ പല ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമായിക്കഴിഞ്ഞു. എന്നാൽ ലോക്സഭാ ഇലക്ഷൻ റിസൾട്ട് വരുന്നത് വരെ മാത്രമേ ഈ ഒരു രൂപയുടെ പ്ലാൻ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഇലക്ഷൻ റിസൾട്ടിന് ശേഷം വിഐ ഈ ഒരു രൂപ പ്ലാൻ പിൻവലിക്കുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്യും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Vodafone Idea (Vi), the country's third largest telecom operator, has introduced a new prepaid plan of Rs. This plan comes with one day validity. 75 paisa talk time and 1 on-net night minute is offered. No data or outgoing SMS benefit is available in this plan. No other company offers such a plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X