വെറും 19 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ഡാറ്റ! എതിരാളികളെ നേരിടാൻ പുതിയ പ്ലാൻ പുറത്തിറക്കി വിഐ
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ വെഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി പുതിയ ഡാറ്റ പ്ലാൻ പുറത്തിറക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജിയോയെയും എയർടെലിനെയും നേരിടാൻ 49 രൂപയുടെ ഒരു പുതിയ ഡാറ്റ പ്ലാൻ വിഐ പുറത്തിറക്കുകയും അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
49 രൂപയുടെ ഡാറ്റ പ്ലാനിന്റെ വിജയത്തിന് പിന്നാലെയാണ് വെറും 19 രൂപ നിരക്കിൽ ഡാറ്റ ലഭ്യമാക്കുന്ന ഒരു പുതിയ പ്ലാനും വിഐ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ കാലയളവിലേക്ക് മാത്രമായ ഡാറ്റ ആവശ്യമുള്ള അത്യാവശ്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ 19 രൂപയുടെ പ്ലാൻ വിഐ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ അടക്കമുള്ള ടെലിക്കോം കമ്പനികൾ 19 രൂപ നിരക്കിൽ അവതരിപ്പിച്ച ഡാറ്റ പ്ലാനുകൾ ഏറെ ഹിറ്റാണ്. പ്രതിദിന ഡാറ്റാപരിധി തീർന്ന ശേഷവും അത്യാവശ്യ ആവശ്യങ്ങൾക്കായി ഡാറ്റ വേണ്ടിവരുന്ന ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കാൻ ഈ 19 രൂപ പ്ലാനിന് കഴിഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് തങ്ങളുടെ വരിക്കാർക്കായി വിഐയും 19 രൂപയുടെ പ്ലാൻ അവതരിപ്പിച്ചത്.
മറ്റ് ഡാറ്റ പ്ലാനുകൾക്കെന്ന പോലെ തന്നെ വിഐയുടെ പുതിയ 19 രൂപയുടെ പ്ലാൻ ഉപയോഗിക്കണമെങ്കിലും ഉപയോക്താവിന് വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാനിന്റെ പിന്തുണ ഉണ്ടായിരിക്കണം. വോഡഫോൺ ഐഡിയ (Vi) 19 രൂപയുടെ ഡാറ്റ പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

19 രൂപയുടെ പുതിയ വിഐ ഡാറ്റ പ്ലാൻ ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 19 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ 1ജിബി ഡാറ്റയാണ് ആകെ ലഭിക്കുക. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് റീച്ചാർജ് ചെയ്യുന്ന ദിവസം 11.59 വരെമാത്രമാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭിക്കുക.
ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി എന്ന് പറയാമെങ്കിലും റീച്ചാർജ് ചെയ്യുന്ന സമയവും പ്രധാനമാണ്. രാത്രി 11 മണിക്കാണ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ ആകെ 59 മിനിറ്റ് നേരത്തേക്ക് മാത്രമാണ് ഈ പ്ലാൻ ഉപയോഗിച്ച് ഡാറ്റ ആസ്വദിക്കാൻ കഴിയുക.
അതേസമയം 12.1 AM-ൽ ആണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ അന്ന് രാത്രി 11:59 വരെ ഉപയോഗിക്കാൻ സാധിക്കും. അതിനാൽ റീച്ചാർജ് ചെയ്യുന്ന സമയം മുതൽ രാത്രി 11:59 വരെയാണ് ഈ പ്ലാനിലെ ആനുകൂല്യം ലഭിക്കുക എന്ന് പറയാം. ഡാറ്റ അല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിട്ടില്ല.

ഒരു ദിവസത്തെ ആവശ്യത്തിനായി കൂടുതൽ ഡാറ്റ വേണം എന്നുള്ള വിഐ ഉപയോക്താക്കൾക്ക് വിഐ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ 49 രൂപയുടെ ഡാറ്റ പ്ലാനിനെ ആശ്രയിക്കാം. ആകെ 20ജിബി ഹൈസ്പീഡ് ഡാറ്റയാണ് വിഐയുടെ 49 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
49 രൂപയുടെ വിഐ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റിയും രാത്രി 11: 59 വരെ മാത്രമാണ്. ജിയോയ്ക്കും എയർടെലിനും ഏതാണ്ട് ഇതിനോട് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡാറ്റ പ്ലാനുകളുണ്ട്. ജിയോയുടെ 49 രൂപയുടെ ഡാറ്റ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 25ജിബി ഡാറ്റ നൽകുന്നു.
എയർടെലും 49 രൂപ നിരക്കിൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 20ജിബി ഡാറ്റ നൽകിയിരുന്നു. എന്നാൽ ജിയോ 49 രൂപ പ്ലാൻ പുറത്തിറക്കിയതിന് പിന്നാലെ എയർടെൽ തങ്ങളുടെ പ്ലാനിന്റെ നിരക്ക് 49 ൽ നിന്ന് 39 ആക്കി കുറച്ചു. ഇപ്പോൾ വിഐ പുറത്തിറക്കിയിരിക്കുന്ന 19 രൂപയുടെ പുതിയ പ്ലാനും ജിയോയുടെ 19 രൂപ പ്ലാനിന് സമാനമാണ്.


Click it and Unblock the Notifications








