ജിയോയുടെ പ്രീമിയം പ്ലാനിനെ പൊളിക്കുന്ന, 202 രൂപയുടെ പുതിയ പ്ലാനുമായി വിഐ, ഒറ്റപ്ലാനിൽ 13+ ഒടിടികൾ കിട്ടും
ഇന്ത്യൻ ടെലിക്കോം മേഖലയിലെ വമ്പനാണ് റിലയൻസ് ജിയോ. അങ്ങനെയുള്ള ജിയോയെ നേരിടാൻ തങ്ങളാലാകും വിധം ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI). 202 രൂപയുടെ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ വിഐ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു.
ജിയോടിവി പ്രീമിയം സബസ്ക്രിപ്ഷൻ അടങ്ങുന്ന മൂന്ന് കിടിലൻ പ്ലാനുകൾ കഴിഞ്ഞ ആഴ്ച റിലയൻസ് ജിയോ പുറത്തിറക്കിയിരിക്കുന്നു. ഈ പ്ലാനുകൾക്കുള്ള വിഐയുടെ ബദലാണ് കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന 202 രൂപയുടെ പ്ലാൻ എന്നു പറയാം. ഈ പ്ലാൻ ഉപയോക്താക്കൾക്ക് മികച്ച എന്റർടെയ്മെന്റ് എക്സ്പീരിയൻസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ജിയോടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ 398 രൂപ, 1198 രൂപ, 4498 രൂപ നിരക്കുകളിലാണ് ജിയോ അവതരിപ്പിച്ചത്. ഒരൊറ്റ ലോഗിനിലൂടെ 14 ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നേടാൻ കഴിയും എന്നതാണ് ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷന്റെ നേട്ടം.
ഇപ്പോൾ വിഐ അവതരിപ്പിച്ചിരിക്കുന്ന 202 രൂപയുടെ പ്ലാനും സമാന സ്വഭാവമുള്ളതാണ്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന വിഐയുടെ പ്ലാറ്റ്ഫോമാണ് വിഐ മൂവീസ് ആൻഡ് ടിവി. 202 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ വിഐ മൂവീസ് ആൻഡ് ടിവി പ്രോ (Vi Movies & TV Pro) സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

202 രൂപയുടെ വിഐ പ്ലാനിന്റെ പ്രത്യേകത: ഒറ്റയടിക്ക് 13+ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ (വിഐ മൂവീസ് ആൻഡ് ടിവി പ്രോയ്ക്ക് കീഴിൽ) ഈ 202 രൂപ പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നു. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വാലിഡിറ്റിയുള്ള പ്ലാൻ ഉപയോഗിക്കുന്ന വിഐ ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുക.
ഡാറ്റ, കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ പുതിയ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നകാര്യം ശ്രദ്ധിക്കണം. വിഐ മൊബൈൽ ആപ്പിൽ ഈ പ്ലാൻ ലഭ്യമാണ്. അധിക ചിലവില്ലാതെ 13+ അധികം ഒടിടി പ്ലാറ്റ്ഫോമുകൾ ഈ പ്ലാൻ ഉപയോഗിച്ച് ആസ്വദിക്കാം. എന്നാൽ ഏതൊക്കെയാണ് ഈ പ്ലാറ്റ്ഫോമുകളെന്ന് വ്യക്തമല്ല.
എങ്കിലും വിഐ മൂവീസ് ആൻഡ് ടിവി പ്ലാറ്റ്ഫോമിലുള്ള അതേ പ്ലാറ്റ്‌ഫോമുകളായിരിക്കും ഈ പ്ലാനിലുണ്ടാകുകയെന്നാണ് കരുതേണ്ടത്. അതിനാൽ 202 രൂപ പ്ലാൻ വാങ്ങുന്ന ഉപയോക്താക്കൾക്ക് സോണിലിവ്, സീ5, ഡിസ്നി+ ഹോട്ട്സ്റ്റാർ, സൺനെക്സ്റ്റ്, ഹങ്കാമ, ഷെമാരൂമീ എന്നീ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം ആസ്വദിക്കാനാകും എന്ന് ഉറപ്പിക്കാം.

ജിയോ അവതരിപ്പിച്ച മൂന്ന് പ്ലാനുകളിൽ ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനിന് 398 രൂപയാണ് നിരക്ക്. കൃത്യമായി പറഞ്ഞാൽ, 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയിതിൽ ലഭിക്കും. ഒപ്പം 28 ദിവസത്തേക്ക് ജിയോടിവി പ്രീമിയം (12 OTT) സബ്സ്ക്രിപ്ഷനും ലഭിക്കും.
വിഐയുടെ പ്ലാൻ ജിയോയുടെ പ്ലാനെക്കാൾ കുറഞ്ഞ നിരക്കിലാണ് എത്തുന്നത്. പക്ഷേ, കോളിങ്, ഡാറ്റ, എസ്എംഎസ്, വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ ജിയോയുടെ പ്ലാനിലുണ്ട്. എന്നാൽ വിഐ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ മാത്രമാണ് ഉള്ളത്. എങ്കിലും നിലവിൽ വിഐ പ്ലീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് കുറഞ്ഞ ചെലവിൽ ഒടിടി സബ്സ്ക്രിപ്ഷൻ നേടാൻ 202 രൂപ പ്ലാൻ സഹായിക്കും.
ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക. എന്നിവയൊക്കെയാണ് ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ.


Click it and Unblock the Notifications








