Home
News

നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ

23 രൂപ നിരക്കിൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ പുറത്തിറക്കി വൊഡാഫോൺ ഐഡിയ ( വിഐ ). യഥാർഥത്തിൽ ഇത് ഒരു ഡാറ്റ വൗച്ചറാണ്. വാലിഡിറ്റിയുള്ള ഒരു അ‌ടിസ്ഥാന പ്ലാൻ നിലവിലുണ്ടെങ്കിൽ മാത്രമേ ഉപയോക്താക്കൾക്ക് ഈ പ്ലാനിന്റെ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കൂ.

കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകൾ വിഐയുടെ പക്കൽ ധാരാളമുണ്ട്. അ‌ത് 19 രൂപ മുതൽ ആരംഭിക്കുന്നു. ഈ നിരയിലേക്കാണ് ഇപ്പോൾ 23 രൂപയുടെ പുതിയ ഡാറ്റ പ്ലാൻ കൂടി കൂട്ടിച്ചേർത്തിരിക്കുന്നത്. രസകരമായ കാര്യം എന്തെന്നാൽ 24 രൂപ നിരക്കിൽ മറ്റൊരു ഡാറ്റ പ്ലാനും വിഐ നൽകുന്നുണ്ട്.

നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ

വിഐയുടെ 23 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ ആനുകൂല്യങ്ങൾ: 1.2GB ഡാറ്റയാണ് ഈ ഡാറ്റ വൗച്ചറിൽ ലഭ്യമാകുക. ഒരു ദിവസം മാത്രമാണ് വാലിഡിറ്റി. ഈ ആനുകൂല്യം 12 മണിക്ക് അവസാനിക്കുമെന്ന് വോഡഫോൺ ഐഡിയ സൂചിപ്പിച്ചു. വിഐയുടെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ 19 രൂപയുടെ പ്ലാനും 24 മണിക്കൂർ വാലിഡിറ്റിയിലാണ് ഡാറ്റ നൽകുന്നത്.

എന്നാൽ 19 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ വെറും 1GB ഡാറ്റയാണ് ലഭിക്കുക. ഈ ​ഒരു ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ടവർക്കായിട്ടാണ് വിഐ 23 രൂപയുടെ പുതിയ ഡാറ്റ വാഗ്ദാനം ചെയ്തിരിക്കുന്നത്. നിശ്ചിത വാലിഡിറ്റിക്കുള്ളിൽ ഉപയോഗിക്കാത്ത ഡാറ്റ ഉണ്ടെങ്കിൽ അ‌ത് പാഴായിപ്പോകും.

നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ

23 രൂപയുടെ ഡാറ്റ പ്ലാൻ വെറും 1.2GB ഡാറ്റ മാത്രം നൽകുമ്പോൾ വെറും ഒരു രൂപ മാത്രം കൂടുതൽ നൽകിയാൽ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന 24 രൂപയുടെ ഒരു ഡാറ്റ പ്ലാനും വിഐയുടെ പക്കലുണ്ട് എന്നതാണ് രസകരം. പക്ഷേ വെറും ഒരു മണിക്കൂർ മാത്രമാണ് ഈ 24 രൂപ പ്ലാനിന്റെ വാലിഡിറ്റി.

കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന പ്ലാനാണ് 24 രൂപയുടേത്. ഒരു മണിക്കൂറുകൊണ്ട് ഉപയോഗിക്കാവുന്നതിന്റെ പരമാവധി ഡാറ്റ ഉപയോഗിക്കാം, ഡാറ്റയുടെ അ‌ളവിന് ഇവിടെ പരിധിയില്ല. എന്നാൽ ഒരു മണിക്കൂറിന് ശേഷം പ്ലാൻ കാലാവധി അ‌വസാനിക്കും. ഒരു ദിവസത്തേക്ക് കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് മറ്റ് പ്ലാനുകളും വിഐ നൽകുന്നുണ്ട്.

ഒരു നിശ്ചിത ദിവസത്തിൽ നിങ്ങൾ 3 മുതൽ 4GB വരെ ഡാറ്റ ഉപയോഗിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ, 49 രൂപയുടെ വിഐ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ മതിയാകും. കാരണം ഈ പ്ലാൻ 6 ജിബി ഡാറ്റയുമായിട്ടാണ് എത്തുന്നത്. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എയർടെല്ലും ഇതേ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ

23 രൂപയുടെയും 24 രൂപയുടെയും മാത്രമല്ല, 25 രൂപയുടെയും 29 രൂപയുടെയും ഡാറ്റ പ്ലാനുകളും വിഐയുടെ പക്കലുണ്ട്.
25 രൂപയുടെ പ്ലാൻ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അ‌നുയോജ്യമായതാണ്. കാരണം ഈ പ്ലാൻ ഒരുദിവസ വാലിഡിറ്റിയിൽ 1.1 ജിബി ഡാറ്റ നൽകുന്നു. അ‌തിനോടൊപ്പം 7 ദിവസത്തേക്ക് ഹംഗാമ മ്യൂസിക് ആക്സസും വാഗ്ദാനം ചെയ്യുന്നു.

2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റയാണ് 29 രൂപയുടെ ഡാറ്റ പ്ലാനിൽ വിഐ നൽകുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ ലഭിക്കുന്ന 19 രൂപ പ്ലാനിന്റെ ആനുകൂല്യത്തെ അ‌പേക്ഷിച്ച് കൂടുതൽ ലാഭം 10 രൂപ അ‌ധികം നൽകി ഈ 2 ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും.

ഒരാഴ്ചത്തെ വാലിഡിറ്റിയിൽ ഡാറ്റ വേണ്ടവർക്കായി 39 രൂപയുടെ ഒരു പ്ലാനും വിഐയ്ക്കുണ്ട്. 3 ജിബി ഡാറ്റയാണ് 7 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തിനാൽ 29 രൂപയുടെ പ്ലാനെക്കാൾ ഈ പ്ലാൻ ലാഭകരമാകുന്നു. വെറും 50 രൂപയ്ക്ക് ഉള്ളിൽത്തന്നെ ഏഴോളം ഡാറ്റ പ്ലാൻ ഓപ്ഷനുകൾ വിഐ നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea (VI) has launched a new prepaid data plan at a rate of Rs. It is actually a data voucher. Users can avail the benefit of this plan only if they have a valid basic plan. The validity of this plan is one day. Interestingly, VI is also offering another data plan at Rs 24.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X