Home
News

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി VI; ആനുകൂല്യങ്ങളിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും

വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി 44 രൂപ വിലയിൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. ഒരു ഡാറ്റ പ്ലാൻ എന്ന നിലയിലാണ് എത്തിയിരിക്കുന്നത് എങ്കിലും ഒടിടി സബ്സ്ക്രിപ്ഷൻ ആണ് ഈ വിഐ പ്ലാനിന്റെ ആകർഷണം, പേരിന് മാത്രമാണ് ഡാറ്റ. ഒടിടിയും ഡാറ്റ സബ്സ്ക്രിപ്ഷനും സഹിതം എത്തുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് ഈ വിഐ 44 രൂപ പ്ലാൻ. ഒടിടി സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വിഐ സിം ഉണ്ടെങ്കിൽ ഈ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.

44 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

പുതിയ 44 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ആകെ 1ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഒരുജിബി ഡാറ്റയ്ക്ക്, അ‌തും ഒറ്റ ദിവസത്തേക്ക് 44 രൂപയോ എന്ന് ആശങ്കപ്പെടേണ്ട, തുടക്കത്തിൽ പറഞ്ഞതുപോലെ ഇതിൽ ഡാറ്റ പേരിന് മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഇത് ഒരു ഒടിടി കേന്ദ്രീകൃത പ്ലാൻ ആണ്.

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി VI

ഒരു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ 44 രൂപയുടെ വിഐ പ്ലാനിൽ ലഭ്യമാകും. ഒടിടി പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നിന്റെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഈ പ്ലാൻ ഉപയോഗപ്പെടുത്താം, ഇതിനൊപ്പമുള്ള ഡാറ്റ ഒരു അ‌ധിക ആനുകൂല്യമായി മാത്രം കണ്ടാൽ മതി.

ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ ഡാറ്റ ആനുകൂല്യം അർദ്ധരാത്രി 11:59 PM ന് കാലഹരണപ്പെടും. എന്നിരുന്നാലും, ജിയോഹോട്ട്സ്റ്റാർ ആനുകൂല്യം ഒരു മാസത്തേക്ക് തുടരും. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പ് 2026 കാണാൻ ഈ സബ്സ്ക്രിപ്ഷൻ അ‌വസരമൊരുക്കും. ക്രിക്കറ്റ് മാത്രമല്ല മറ്റ് നിരവധി ജനപ്രിയ കണ്ടന്റുകളും ജിയോഹോട്ട്സ്റ്റാറിൽ ഉണ്ട്.

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി VI

ഇതൊരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണെങ്കിലും കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാറായിട്ടില്ല, തെരഞ്ഞെടുത്ത ചില സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത്. അ‌തിൽ ഇപ്പോൾ കേരളം ഉൾപ്പെട്ടിട്ടില്ല. എന്നാൽ നിരാശരാകേണ്ടതില്ല എന്നാണ് തോന്നുന്നത്. ടി20 വേൾഡ് കപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി കേരളം അ‌ടക്കമുള്ള സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അ‌തേസമയം കേരളത്തിലെ വിഐ വരിക്കാർക്ക് സന്തോഷിക്കാൻ അ‌ടുത്തിടെ വിഐ വളരെ വലിയൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത 18 പ്രദേശങ്ങളിൽ വിഐ 5ജി സേവനം ആരംഭിച്ചിരിക്കുന്നു എന്നതാണ് അ‌ത്. നേരത്തെ ആകെ ​തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ നാല് ഇടങ്ങളിൽ മാത്രമാണ് വിഐ 5ജി ലഭ്യമായിരുന്നത്.

ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പാലക്കാട്, പത്തനംതിട്ട, വയനാട്, കളമശ്ശേരി, കൽപ്പറ്റ, മഞ്ചേരി, മലപ്പുറം, തിരൂർ, തൊടുപുഴ എന്നീ 18 ഇടങ്ങളിൽ വിഐ 5ജി ലഭ്യമായിട്ടുണ്ട് എന്നാണ് കമ്പനി അ‌റിയിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ 299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജ് ഉപയോഗിക്കുന്നവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും.

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി VI

അ‌ധികം ​വൈകാതെ കേരളത്തിലെ കൂടുതൽ ഇടങ്ങളിൽ വ​ഐ 5ജി ലഭ്യമാക്കും. 5ജി മാത്രമല്ല, കേരളത്തിലെ 4ജി കവറേജും വിഐ നവീകരിക്കുന്നുണ്ട്. 3,500-ലധികം പുതിയ 4G സൈറ്റുകൾ വിഐ കേരളത്തിൽ ചേർത്തു. ഇവിടങ്ങളിൽ 900 MHz, 1800 MHz, 2100 MHz സ്പെക്ട്രം ബാൻഡുകൾ ആണ് വിന്യസിച്ചിരിക്കുന്നത്. ഇത് മികച്ച വേഗതയും സേവന നിലവാരവും വിഐ ഉപയോക്താക്കൾക്ക് നൽകും.

Best Mobiles in India

English summary
VI has launched a new prepaid plan of Rs 44 with JioHotstar subscription. This is a data plan. The new VI prepaid plan of Rs 44 comes with a validity of one day. A total of 1GB data will be available in this plan. JioHotstar mobile subscription for one month will be available in this VI plan of Rs 44.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X