Home
News

ഒരു റീച്ചാർജിനുള്ള കോള് വന്നിട്ടുണ്ട്..! അ‌ശരീരിയല്ല, വിഐ പുതിയ പ്ലാൻ പുറത്തിറക്കി, ആമസോൺ ​​പ്രൈം സൗജന്യം

ഇന്ത്യൻ ടെലിക്കോം കമ്പനികളിലെ മൂന്നാമനായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ കൂടി അ‌വതരിപ്പിച്ചു. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ആമസോൺ ​പ്രൈം വീഡിയോ ​ലൈറ്റ് സൗജന്യ സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ള ഫീച്ചറുകളുമായിട്ടാണ് ഈ പുതിയ വിഐ പ്ലാൻ എത്തിയിരിക്കുന്നത്.

904 രൂപയാണ് വിഐയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക്. 903 രൂപ വിലയിലും 902 രൂപ നിരക്കിലും വിഐ പ്ലാനുകൾ ഇതിനകം തന്നെ ലഭ്യമാണ് എന്നകാര്യം കൂടി അ‌റിഞ്ഞിരിക്കുക. ഈ പറഞ്ഞ രണ്ട് പ്ലാനുകളും 90 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്, പുതിയ 904 പ്ലാനും അ‌ങ്ങനെതന്നെ!.

ഒരു റീച്ചാർജിനുള്ള കോള് വന്നിട്ടുണ്ട്..! വിഐ പുതിയ പ്ലാൻ പുറത്തിറക്കി

90 ദിവസ വാലിഡിറ്റിയിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ 904 രൂപയുടെ പ്ലാനിന്റെ നിരക്ക് കേൾക്കുമ്പോൾ അ‌ൽപ്പം കൂടുതലല്ലേ എന്ന് ഉപയോക്താക്കൾക്ക് ഒരുപക്ഷേ സംശയം തോന്നിയേക്കാം. എന്നാൽ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുതരുന്ന വിധത്തിലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഐയുടെ 904 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 90 ദിവസത്തേക്കുള്ള ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും അ‌ടങ്ങുന്നു.

ഒരു റീച്ചാർജിനുള്ള കോള് വന്നിട്ടുണ്ട്..! വിഐ പുതിയ പ്ലാൻ പുറത്തിറക്കി

ഇത് കൂടാതെ അ‌ധിക ആനുകൂല്യമായി വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും 904 രൂപയുടെ പ്ലാനിൽ ലഭ്യമാകും. വിഐ ഇതുവരെ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ 5ജി ഡാറ്റ ഓഫറുകളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. 5ജി വ്യാപനം രാജ്യവ്യാപകമായി ആരംഭിക്കാൻ വിഐ പരമാവധി ശ്രമിക്കുന്നുണ്ട്. ആറ് മാസത്തിനകം വിഐ 5ജി സേവനങ്ങൾ ആരംഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സൗജന്യ ആമസോൺ ​ലൈറ്റ് സബ്സ്ക്രിപ്ഷനൊപ്പം വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നതിനാൽ 904 രൂപയുടെ പ്ലാൻ കൂടുതൽ അ‌ടിപൊളിയാകുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ ഉൾപ്പെടുന്നു ബിങ് ഓൾ ​നൈറ്റ്, ഡാറ്റ റോളോവർ, ഡാറ്റ ഡി​ലൈറ്റ് എന്നിവയാണ് അ‌വ.

ബിങ് ഓൾ​ ​​നൈറ്റ്: വിഐ അ‌വതരിപ്പിച്ചിട്ടുള്ള മികച്ച അ‌ധിക ആനുകൂല്യങ്ങളിൽ ഒന്നാണിത്. രാത്രിയിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഇത് കൂടുതൽ ഉപകാരപ്പെടുക. ദിവസവും രാത്രി 12 AM മുതൽ 6 AM വരെയുള്ള സമയത്ത് പരിധികളൊന്നുമില്ലാതെ അ‌ൺലിമിറ്റഡ് ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാകും എന്നതാണ് ഈ ഓഫർ കൊണ്ടുള്ള നേട്ടം.

ഒരു റീച്ചാർജിനുള്ള കോള് വന്നിട്ടുണ്ട്..! വിഐ പുതിയ പ്ലാൻ പുറത്തിറക്കി

വാരാന്ത്യ ഡാറ്റ റോൾഓവർ: ദിവസവും നമുക്ക് നിശ്ചിത ജിബി ഡാറ്റയാണ് പല പ്ലാനുകളും ഓഫർ ചെയ്യുന്നത്. 904 രൂപയുടെ പ്ലാനെടുത്താൽ അ‌തിൽ ദിവസം 2ജിബി ഡാറ്റയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസത്തേക്ക് അ‌നുവദിച്ചിരിക്കുന്ന നിശ്ചിത ഡാറ്റ അ‌ന്നുതന്നെ നമുക്ക് പൂർണ്ണമായി ഉപയോഗിക്കാൻ സാധിച്ചു എന്നുവരില്ല. സാധാരണയായി പ്രതിദിന ഡാറ്റ ഉപയോഗിക്കാനായില്ലെങ്കിൽ പിന്നീട് അ‌വ ലഭ്യമാകില്ല.

എന്നാൽ വിഐയുടെ ഡാറ്റ റോൾഓവർ ഓഫർ ഉണ്ടെങ്കിൽ തിങ്കൾ മുതൽ ആരംഭിക്കുന്ന പ്രവൃത്തി ദിവസങ്ങളിലെ ഉപയോഗിക്കാൻ കഴിയാതെ പോയ പ്രതിദിന ഡാറ്റ വാരാന്ത്യ ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. മുടക്കുന്ന തുകയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും വിനിയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ ഏറെ ഇഷ്ടപ്പെടും. ഒപ്പം വാരാന്ത്യങ്ങളിൽ ആവശ്യത്തിന് ഡാറ്റയും ആകും.

ഡാറ്റ ഡിലൈറ്റ്സ്: വിഐ ഹീറോ അ‌ൺലിമിറ്റഡ് ഓഫറിലെ മറ്റൊരു പ്രധാന ആനുകൂല്യമാണ് ഡാറ്റ ഡി​ലൈറ്റ്സ്. 2021 അവസാനത്തോടെയാണ് വിഐ ഇത് അ‌വതരിപ്പിച്ചത്. ഈ ഓഫർ എല്ലാ മാസവും 2GB ബോണസ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു ദിവസത്തേക്ക് 1GB ഡാറ്റയായി റിഡീം ചെയ്യാം, ബാക്കി 1ജിബി ഇഷ്ടമുള്ള മറ്റേതെങ്കിലും ദിവസം ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Vodafone Idea (VI) has also introduced a new prepaid recharge plan for its subscribers. 904 for this new prepaid plan. Apart from the key benefits, this new VI plan comes with features including free subscription to Amazon Prime Video Lite. The validity of this plan is 90 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X