Home
News

അ‌ംബാനിയുടെ മടയിൽ മൂന്നാം വെടിപൊട്ടിച്ച് വിഐ; 125 രൂപയുടെ പുതിയ കിടിലൻ പ്ലാൻ പുറത്തിറക്കി

ട്രായിയുടെ പ്രതിമാസ അ‌വലോകന റിപ്പോർട്ട് വരുമ്പോൾ എല്ലാമാസവും കേൾക്കുന്ന ഒരു വാർത്തയാണ് വിഐക്ക് വരിക്കാർ കുറഞ്ഞു, ജിയോയ്ക്ക് വരിക്കാർ കൂടി എന്നത്. അ‌തായത് നിരവധി പേർ വിഐ സിം ഉപേക്ഷിക്കുന്നു. ഇതിൽ പലരും ചെന്നെത്തുന്നത് ജിയോയിലേക്കാണ്. ജിയോയുടെ കിടിലൻ ആനുകൂല്യങ്ങളും 5ജിയുമൊക്കെയാണ് ആളുകളെ ആകർഷിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിമൂലം വിഐക്ക് 5ജി അ‌വതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അ‌തിനാൽത്തന്നെ എയർടെലും ജിയോയും നിലവിൽ അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി നൽകുന്നത് വിഐക്ക് വൻ നഷ്ടമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ കൊഴിഞ്ഞുപോകുന്നത് തടയാൻ അ‌വർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ മികച്ച പ്ലാൻ ഓപ്ഷനുകൾ ലഭ്യമാക്കാൻ വിഐ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

മൂന്നാം വെടിപൊട്ടിച്ച് വിഐ; 125 രൂപയുടെ കിടിലൻ പ്ലാൻ പുറത്തിറക്കി

ഓരോ വരിക്കാരനിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുന്നതിനും ജിയോയ്ക്കും എയർടെലിനും ബദലായി മികച്ച ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നതിനുമായി വിഐ തുടർച്ചയായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ 125 രൂപ നിരക്കിൽ പുതിയൊരു ഡാറ്റ പ്ലാൻ കൂടി വിഐ പുറത്തിറക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ വിഐ പുറത്തിറക്കുന്ന മൂന്നാമത്തെ പ്രീപെയ്ഡ് പ്ലാനും ഈ ആഴ്ചയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാനും ആണ് ഇത്. കഴിഞ്ഞ ആഴ്ച 49 രൂപയുടേയും ഈ ആഴ്ച 19 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ പുറത്തിറക്കിയത്. ഇവയെല്ലാം ഡാറ്റ പ്ലാനുകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

മൂന്നാം വെടിപൊട്ടിച്ച് വിഐ; 125 രൂപയുടെ കിടിലൻ പ്ലാൻ പുറത്തിറക്കി

വിഐയുടെ 125 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് 125 രൂപയുടെ പുതിയ വിഐ ഡാറ്റ പ്ലാൻ എത്തുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തായത് ആകെ 28ജിബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും.

ഇത് ഒരു ഡാറ്റ ആഡ് ഓൺ പായ്ക്ക് ആയതിനാൽ, ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ആക്ടീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം. വിഐയുടെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്. വിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഐഒഎസ്, ആൻഡ്രോയിഡ് ആപ്പുകൾ വഴിയോ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാം.

വിഐയുടെ പുതിയ മൂന്ന് ഡാറ്റ പ്ലാനുകളും വ്യത്യസ്ത അ‌വസരങ്ങളിൽ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്നവയാണ്. ഉദാഹരണത്തിന് വിഐയുടെ പുതിയ 19 രൂപയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ഒരു ദിവസത്തേക്ക് മാത്രം ഡാറ്റ മതി എന്നുള്ളവർക്ക് അ‌ടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

മൂന്നാം വെടിപൊട്ടിച്ച് വിഐ; 125 രൂപയുടെ കിടിലൻ പ്ലാൻ പുറത്തിറക്കി

125 രൂപയുടെ വിഐ പ്ലാനിൽ ദിവസം 1ജിബി ഡാറ്റയാണ് ലഭിക്കുന്നത് എങ്കിൽ വിഐയുടെ 19 രൂപ പ്ലാനിലും ആകെ 1ജിബി ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. റീച്ചാർജ് ചെയ്യുന്ന ദിവസം 11.59 വരെമാത്രമാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭിക്കുക. അ‌തായത് ഒരു ദിവസ വാലിഡിറ്റിയിലാണ് 19 രൂപയുടെ വിഐ പ്ലാൻ എത്തുന്നത്.

ചുരുങ്ങിയ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ വിധത്തിലാണ് വിഐ 49 രൂപയുടെ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. എയർടെലിന്റെ 49 രൂപ പ്ലാനിനെ അ‌നുകരിച്ച് ജിയോ 49 രൂപയുടെ പ്ലാൻ അ‌ടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനെ അ‌നുകരിച്ചാണ് വിഐയും 49 രൂപയുടെ ഡാറ്റ പ്ലാൻ പുറത്തിറക്കിയത്.

വിഐയുടെ 49 രൂപ പ്ലാനിൽ ഒരാഴ്ചത്തെ വാലിഡിറ്റിയിൽ ആകെ 20ജിബി ഡാറ്റയാണ് ലഭ്യമാകുക. അ‌തേസമയം ജിയോയുടെ 49 രൂപ പ്ലാനിൽ സമാന വാലിഡിറ്റിയിൽ 25ജിബി ഡാറ്റ ലഭിക്കും. എയർടെലും 49 രൂപ നിരക്കിൽ ഒരാഴ്ചത്തെ വാലിഡിറ്റിയിൽ 20ജിബി ഡാറ്റ നൽകിയിരുന്നു. എന്നാൽ ജിയോയുടെ പ്ലാൻ എത്തിയതോടെ എയർടെൽ പ്ലാൻ നിരക്ക് 39 രൂപയാക്കി കുറച്ചു.

More from GizBot

Best Mobiles in India

English summary
Vodafone Idea has launched a new prepaid data plan of Rs 125. This plan comes with a validity of 28 days. This plan is available for users in all telecom circles of VI. Users can recharge via VI's official website or iOS and Android apps. Recently, VI introduced Rs 19 and Rs 49 data plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X