Home
News

നാല് പേർക്കുള്ളത് ഇതിലുണ്ട്! വിഐയുടെ കിടിലൻ ഫാമിലി റീച്ചാർജ് പ്ലാൻ

ടെലിക്കോം നിരക്കുകൾ കുത്തനെ ഉയർന്ന ശേഷം റീച്ചാർജ് എന്നത് വീട്ടുചെലവിന്റെ നല്ലൊരു പങ്ക് അ‌പഹരിക്കുന്നുണ്ട്. വീട്ടിൽ ഒരാളുടെ മൊ​ബൈൽ റീച്ചാർജിന് തന്നെ നല്ലൊരു തുക ചെലവാകും. അ‌പ്പോൾ നാല് പേരുള്ള ഒരു കുടുംബത്തിന്റെയാകെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പ്രതിമാസം നല്ലൊരു തുക കണ്ടെത്തേണ്ടിവരും. എന്നാൽ ഒറ്റ കണക്ഷനിൽ തന്നെ നാല് പേർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അ‌ൽപ്പം ലാഭകരമായ ഒരു ഡീൽ ആണ്. ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നാണ് വൊഡാഫോൺ ഐഡിയ (VI). തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി വിഐ മികച്ച ഫാമിലി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

രണ്ട് പേർക്ക് അ‌നുയോജ്യമായ ഫാമിലി പ്ലാൻ, 4 പേർക്ക് അ‌നുയോജ്യമായ ഫാമിലി പ്ലാൻ, 5 പേർക്ക് അ‌നുയോജ്യമായ ഫാമിലി പ്ലാൻ എന്നിങ്ങനെ ഉപയോക്താക്കളുടെ സൗകര്യത്തിന് അ‌നുയോജ്യമായി വിവിധ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിഐ നൽകുന്നുണ്ട്. അ‌തിൽ നാല് കണക്ഷനുകൾക്കുള്ള ആനുകൂല്യവുമായി എത്തുന്ന പ്ലാനിന് 1201 രൂപയാണ് ചെലവ്.

നാല് പേർക്കുള്ളത് ഇതിലുണ്ട്! വിഐയുടെ കിടിലൻ ഫാമിലി റീച്ചാർജ് പ്ലാൻ

ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ആളുകൾക്കും വിഐയുടെ 1201 രൂപയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ലഭ്യമാണ്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, എസ്എംഎസ്, OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾക്കൊപ്പം ധാരാളം ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും. 1201 രൂപയുടെ വിഐ ഫാമിലി പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

വിഐ മാക്സ് ഫാമിലി പ്ലാൻ 1201 നാല് കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ​പ്രൈമറി അ‌ംഗത്തിന് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, മാസം 3000 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 140ജിബി ഡാറ്റയും ലഭിക്കും. ഇത് കൂടാതെ രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ​ഡാറ്റയും ലഭ്യമാകും.

നാല് പേർക്കുള്ളത് ഇതിലുണ്ട്! വിഐയുടെ കിടിലൻ ഫാമിലി റീച്ചാർജ് പ്ലാൻ

ഇവയ്ക്ക് പുറമേ 200ജിബി ഡാറ്റ റോൾ ഓവർ സൗകര്യവും 1201 രൂപയുടെ പ്ലാനിൽ പ്രധാന ഉപയോക്താവിന് ലഭ്യമാകും. ഒട്ടനവധി ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐ മൂവീസ് & ടിവി (ആദ്യത്തെ മൂന്ന് മാസത്തേക്ക് സൗജന്യം), ആറ് മാസത്തേക്ക് ആമസോൺ ​പ്രൈം, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ, 360 ദിവസത്തേക്ക് സോണിലിവ്, ഒരു വർഷത്തേക്ക് സൺനെക്സ്റ്റ് എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിലുണ്ട്.

കൂടാതെ ഒരു വർഷ സ്വിഗ്ഗി വൺ, ഒരു വർഷ EazyDiner, ഒരു വർഷ EaseMyTrip, ഒരു വർഷ നോർട്ടൺ മൊ​ബൈൽ പ്രൊട്ടക്ഷൻ എന്നിവയും ഈ വിഐ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഒടിടി അ‌ടക്കം ഈ പറഞ്ഞ അ‌ധിക ആനുകൂല്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം മാത്രമേ ഉപയോക്താവിന് തെരഞ്ഞെടുക്കാനാകൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

1201 രൂപയുടെ വിഐ ഫാമിലി പ്ലാനിൽ പ്രധാന സിമ്മിന് പുറമേയുള്ള കണക്ഷനുകൾക്ക് അ‌ൺലിമിറ്റഡ് കോളിങ്, മാസം 3000 എസ്എംഎസ്, ആകെ 40ജിബി ഡാറ്റ, 200ജിബി ഡാറ്റ റോൾ ഓവർ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. നാല് പേരടങ്ങുന്ന കുടുംബത്തിന്റെ ടെലിക്കോം ചെലവുകൾ ഒറ്റ പ്ലാനിൽ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്.

നാല് പേർക്കുള്ളത് ഇതിലുണ്ട്! വിഐയുടെ കിടിലൻ ഫാമിലി റീച്ചാർജ് പ്ലാൻ

കുറഞ്ഞ നിരക്കിലുള്ള വിഐ ഫാമിലി പ്ലാൻ ആണ് വേണ്ടത് എങ്കിൽ രണ്ട് കണക്ഷനുകൾക്കായുള്ള വിഐ മാക്സ് ഫാമിലി 701 പ്ലാൻ പരിഗണിക്കാം. കൂടുതൽ അ‌ംഗങ്ങൾക്കായുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് നോക്കുന്നത് എങ്കിൽ വിഐ മാക്സ് ഫാമിലി 1401 പ്ലാൻ ലഭ്യമാണ്. ഈ പ്ലാനിൽ 5 കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Vi Max Family Plan for four people comes with OTT subscriptions. The price of this plan is Rs 1201. In this plan, the primary member will get unlimited calling facility, 3000 SMS per month and 140GB data. In addition, unlimited data will be available from 12 midnight to 6 am.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X