കുടുംബത്തിനായി ടെലിക്കോം പ്ലാൻ തിരയുന്നവർക്ക് വിഐ ആണ് ബെസ്റ്റ്! അതിശയിപ്പിക്കുന്ന 3 പ്ലാനുകൾ
രാജ്യത്തെ ടെലിക്കോം വരിക്കാരിൽ ഭൂരിഭാഗവും പ്രീപെയ്ഡ് സേവനങ്ങൾ ആണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഉള്ളതിനെക്കാൾ ആനുകൂല്യം നൽകുന്ന ധാരാളം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നമുക്കുചുറ്റുമുണ്ട്. അതിൽ ഏറ്റവും ആകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്ന സ്ഥാപനം ഏതെന്ന ചോദ്യത്തിന് കൂടുതൽ പേരും നൽകുന്ന മറുപടി വിഐ(Vi) എന്നാണ്.
രാജ്യത്തെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ, വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുമാത്രമാണ് വിഐ എത്തുക. ജിയോയും എയർടെലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്. എന്നാൽ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യത്തിൽ വിഐക്ക് കാര്യമായ പ്രാധാന്യവും സ്ഥാനവുമുണ്ട്. വിഐയുടെ വരിക്കാരിൽ വലിയൊരു വിഭാഗം പോസ്റ്റ്പെയ്ഡ് വരിക്കാരാണെന്നാണ് മുൻ റിപ്പോർട്ടുകൾ പറയുന്നത്.

പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐക്ക് വ്യക്തമായ ആധിപത്യവുമുണ്ട്. ആകർഷകമായ പ്ലാനുകൾ നൽകുന്നു എന്നതാണ് പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐയെ കൈവിടാതെ ചേർത്തുപിടിക്കുന്നതിന്റെ പ്രധാന കാരണം. ഒരു ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിനായി തിരയുന്നവർക്ക് വോഡഫോൺ ഐഡിയ (Vi) ചില അതിശയകരമായ പ്ലാൻ ഓഫറുകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ധാരാളം ഡാറ്റയും വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാൻ സാധിക്കുന്ന ഒന്നിലധികം പ്ലാനുകൾ വിഐയുടെ പക്കലുണ്ട്. 601 രൂപ, 1001 രൂപ, 1151 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന വിഐ മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യമാണ് ഈ പറഞ്ഞത്.

വിഐ മാക്സ് ഫാമിലി പ്ലാനുകളുടെ പ്രത്യേകത എന്തെന്നാൽ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ നൽകാവുന്ന ഒന്നിലധികം കണക്ഷനുകളുമായാണ് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരുന്നത്. 601 രൂപ, 1001 രൂപ, 1151 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
വിഐ മാക്സ് 601 രൂപ പ്ലാൻ: ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം, രണ്ട് കണക്ഷനുകൾ (ഒരു പ്രൈമറി, ഒരു സെക്കൻഡറി) ഉണ്ടാകും. പ്രാഥമിക കണക്ഷന് അൺലിമിറ്റഡ് കോളിംഗ്, 200 ജിബി ഡാറ്റ റോൾഓവറിൽ 70 ജിബി ഡാറ്റ, രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവ ലഭിക്കും.
ഹംഗാമ മ്യൂസിക്, വിഐ മൂവീസ് & ടിവി, വിഐ ഗെയിമുകൾ എന്നിവ ഒരു മാസം സൗജന്യമായി ലഭിക്കും. കൂടാതെ ആമസോൺ പ്രൈം (6 മാസം), ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ( ഒരു വർഷം), സോണിലിവ് (ഒരു വർഷം), ഈസ്മൈട്രിപ്പ് (ഒരുവർഷം), നോർട്ടൺ 360 മൊബൈൽ സെക്യൂരിറ്റി കവർ(ഒരു വർഷം) എന്നീ ആനുകൂല്യങ്ങളിൽ രണ്ടെണ്ണം തെരഞ്ഞെടുക്കാം.

വിഐ മാക്സ് 601 രൂപ പ്ലാനിലെ സെക്കൻഡറി കണക്ഷനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 40 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ, കുടുംബാംഗങ്ങളുമായി പങ്കിടുന്നതിന് 10 ജിബി അധിക ഡാറ്റയും ഉണ്ടാകും. ഇതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആഗ്രഹിക്കുന്നവർക്ക് 1001 രൂപ, 1151 രൂപ പ്ലാനുകൾ പരിഗണിക്കാം.
വിഐ മാക്സ് 1001 രൂപ, 1151 രൂപ പ്ലാനുകൾ: ഈ രണ്ട് പ്ലാനുകളും ഏറെ സാമ്യമുള്ളവയാണ്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രൈമറി കണക്ഷന് 140 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവറിനൊപ്പം രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവ ലഭിക്കും.
ഒരു മാസം സൗജന്യ ഹംഗാമ മ്യൂസിക്, വിഐ മൂവീസ് & ടിവി, വിഐ ഗെയിമുകൾ എന്നിവയും ലഭിക്കും. ആമസോൺ പ്രൈം (6 മാസം), ഡിസ്നി+ ഹോട്ട്സ്റ്റാർ (1 വർഷം), സോണിലിവ്(1 വർഷം), ഈസ്മൈട്രിപ്പിലേക്കുള്ള 1 വർഷത്തെ ആക്‌സസ് എന്നിവയിൽ ഏതെങ്കിലും രണ്ട് ഒടിടി സബ്സ്ക്രിപ്ഷനുകൾ തെരഞ്ഞെടുക്കാം.
നോർട്ടൺ 360 മൊബൈൽ സുരക്ഷാ കവറും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 1001 രൂപ പ്ലാനിൽ 3 എക്സ്ട്രാ കണക്ഷനുകളും 1151 രൂപ പ്ലാനിൽ 4 എക്സ്ട്രാ കണക്ഷനുകളുമുണ്ട്. അൺലിമിറ്റഡ് കോളിംഗും 40ജിബി ഡാറ്റയുമാണ് ഇതിലെ ആനുകൂല്യങ്ങൾ. 1001 രൂപ പ്ലാനിൽ 20ജിബി ഡാറ്റയും 1151 രൂപ പ്ലാനിൽ 25ജിബി ഡാറ്റയും ബോണസായി ലഭിക്കും.


Click it and Unblock the Notifications








