നിരാശരാകേണ്ട... വിഐ 30 ദിവസത്തേക്ക് വേണ്ടത് അറിഞ്ഞ് നൽകിയിട്ടുണ്ട്! ഇതറിഞ്ഞാൽ റീച്ചാർജ് ഈസി
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI). രാജ്യത്തെ മറ്റ് പല ടെലിക്കോം സർക്കിളുകളെയും അപേക്ഷിച്ച് കേരളത്തിൽ വിഐക്ക് നിരവധി ഉപയോക്താക്കളുണ്ട്. വിഐയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം എന്നുതന്നെ പറയാം. തങ്ങളുടെ വരിക്കാർക്കായി വിഐ വിവിധ വാലിഡിറ്റികളിൽ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ സാധാരണക്കാർ കൂടുതൽ തെരഞ്ഞെടുക്കുക 30 ദിവസം അല്ലെങ്കിൽ ഒരു മാസത്തിനോട് അടുത്ത് വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളാണ്. വിഐയുടെ കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ആ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.
വിഐ 198 രൂപ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണിത്. 198 രൂപ ടോക്ക് ടൈമും 500എംബി ഡാറ്റയും ആണ് 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലില്ല. ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഒരു MB-ക്ക് 50p നിരക്കിൽ ഈടാക്കും.

204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 198 രൂപ പ്ലാൻ കഴിഞ്ഞാൽ ഒരു മാസ വാലിഡിറ്റിയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ഇതാണ്. 204 രൂപ ടോക്ക് ടൈമും 500എംബി ഡാറ്റയും ഒരു മാസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു. 198 രൂപയുടെ പ്ലാനിലേത് പോലെ തന്നെ ഈ പ്ലാനിലും എസ്എംഎസ് ആനുകൂല്യങ്ങളില്ല.
218 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന ഏറ്റവും നിരക്ക് കുറഞ്ഞ വിഐ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. അൺലിമിറ്റഡ് കോളിങ്, ആകെ 3ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ഒരു മാസ വാലിഡിറ്റിയിൽ ലഭ്യമാകും.

224 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ വിഐ പ്രീപെയ്ഡ് പ്ലാനും അൺലിമിറ്റഡ് കോളിങ് സഹിതം 30 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇതിൽ ആകെ 4ജിബി ഡാറ്റയാണ് ലഭിക്കുക. ഇതോടൊപ്പം എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഒരു MB ഡാറ്റയ്ക്ക് 50p നിരക്കിൽ ഈടാക്കും.
232 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: പ്രതിമാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മറ്റൊരു മികച്ച വിഐ പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ആകെ 4ജിബി ഡാറ്റ, എന്നിവ ഒരു മാസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. സൗജന്യ എസ്എംഎസ് ഈ പ്ലാനിലും ഉൾപ്പെടുത്തിയിട്ടില്ല.
345 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ 25ജിബി ബൾക്ക് ഡാറ്റയുമായി ഈ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാട്ട പൂർത്തിയാക്കിയതിന് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു MB-ക്ക് 50p നിരക്കിൽ ഈടാക്കും. അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലില്ല.

379 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസ വാലിഡിറ്റിയിൽ വിഐ ഹീറോ ആനുകൂല്യങ്ങൾ സഹിതം ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി വിഐ ഹീറോ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ബിങ് ഓൾ നൈറ്റ് ഓഫർ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയൊക്കെയാണ് വിഐ ഹീറോ അൺലിമിറ്റഡ് ഓഫറിന്റെ ഭാഗമായി ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ. ഇത് കൂടാതെ വിഐ ഗ്യാരന്റി ഓഫർ പ്രകാരം യോഗ്യരായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പ്രതിവർഷം 130GB വരെ ഡാറ്റ ലഭിക്കും ( ഓരോ 28 ദിവസത്തിലും 10GB സൗജന്യം).


Click it and Unblock the Notifications








