VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

|

5ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഈ ഘട്ടത്തിലും 4ജി നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ശക്തമാകുന്നത്. ടെലിക്കോം ഓപ്പറേറ്റർമാർക്ക് മൊബൈൽ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പ്രധാന ഭാഗവും സംഭാവന ചെയ്യുന്നത് 4ജി സേവനങ്ങളാണ്. 5ജി വന്നാലും കുറേ വർഷം കൂടി ഇത് സമാനമായി തന്നെ തുടരുമെന്നതാണ് സത്യം (VI).

 

5ജി സേവനങ്ങൾ

അതിനാൽ തന്നെ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്താലും 4ജി നെറ്റ്വർക്കിന്റെ പരിപാലനത്തിൽ നിന്ന് പിന്നോട്ട് പോകാൻ ടെലിക്കോം കമ്പനികൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം സേവന ദാതാവും 5ജി ലേലത്തിൽ ഏറ്റവും കുറവ് തുക ചിലവഴിച്ച കമ്പനിയുമായ വിഐയ്ക്ക് തിരിച്ച് വരവിനുള്ള കളമായി 4ജി മാർക്കറ്റിനെ കാണാൻ കഴിയും.

Airtel 5G: എന്നെത്തും ഇന്ത്യ മുഴുവൻ എയർടെൽ 5ജി? കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനിAirtel 5G: എന്നെത്തും ഇന്ത്യ മുഴുവൻ എയർടെൽ 5ജി? കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി

5ജി പ്ലാൻ നിരക്കുകൾ

5ജി പ്ലാൻ നിരക്കുകൾ, എല്ലായിടത്തും നെറ്റ്വ‍ക്ക് കവറേജ് ഇതൊക്കെ ആദ്യ ഘട്ടത്തിൽ 5ജി സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നതിൽ നിന്നും യൂസേഴ്സിനെ അകറ്റി നി‍ർത്തും. 10,000 രൂപയിൽ താഴെ വിലയുള്ള സ്മാ‍‍‍‍‍ർട്ട്ഫോൺ സെ​ഗ്മെന്റിലേക്ക് 5ജി ഫീച്ചറുകൾ എത്താത്തതും 5ജി യൂസേഴ്സിന്റെ എണ്ണം ആദ്യ സമയങ്ങളിൽ താഴ്ന്ന് നിൽക്കാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

5ജി യൂസേഴ്സ്
 

രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കോടിക്കണക്കിന് 5ജി യൂസേഴ്സ് ഉണ്ടാകുമെന്നും ചില വിലയിരുത്തലുകൾ ഉണ്ട്. എൻ‍ട്രി ലെവൽ 5ജി ഡിവൈസുകൾ എത്താതെ അത് എത്രത്തോളം സാധ്യമാകുമെന്നും ചോദ്യങ്ങൾ ഉയ‍രുന്നു. എന്തായാലും വരുമാനം അടക്കമുള്ള കാര്യങ്ങൾ പരി​ഗണിച്ച് തന്നെയാകും ഓരോ സമയത്തും ഏത് സേവനങ്ങളിൽ ശ്രദ്ധ പുല‍ർത്തണമെന്ന് കമ്പനികൾ ചിന്തിക്കുക.

5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?

5ജി

5ജി സേവനങ്ങളിൽ നിന്നുള്ള വരുമാനം 4ജിയിൽ നിന്നുള്ള വരുമാനത്തെ പോലെയാകാൻ ( പൊതുജനങ്ങൾക്ക് നൽകുന്ന മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ) കുറഞ്ഞത് അഞ്ച് വർഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ഈ സമയം വരെ 4ജി ആയിരിക്കും കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്. റിലയൻസ് ജിയോ വീണ്ടും ടെലിക്കോം മാർക്കറ്റ് ഉടച്ച് വാർക്കാൻ തീരുമാനിച്ചാൽ മാത്രമാണ് ഇതിന് ഒരു മാറ്റം വരാൻ സാധ്യതയുള്ളത്.

വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ് വിഐ. നിക്ഷേപകർക്ക് ഒരു രൂപയുടെ വരുമാനം നൽകാൻ പോലും കഴിയാത്ത നിലവിലെ സാഹചര്യത്തിൽ നിന്നുള്ള തിരിച്ച് വരവിനായാണ് കമ്പനി കഴിഞ്ഞ കുറച്ച നാളുകളായി പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ മികച്ച ഡൌൺലോഡ് അപ്ലോഡ് വേഗത നൽകുന്ന 4ജി നെറ്റ്വർക്ക് വിഐയുടേതാണെന്ന് അടുത്തിടെ ഓപ്പൺസിഗ്നൽ റിപ്പോർട്ട് ചെയ്തിരുന്നു.

ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

കമ്പനി

പിന്നെയെന്താണ് കമ്പനിക്ക് സംഭവിക്കുന്നത് എന്ന് യൂസേഴ്സിന് തോന്നാം. നല്ല യൂസർ എക്സ്പീരിയൻസ് നൽകുന്ന ഒരു നെറ്റ്വർക്കിന്റെ അടിസ്ഥാനം മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗം മാത്രമല്ലെന്നതാണ് ഇതിന് കാരണം. തങ്ങളുടെ 4ജി നെറ്റ്വർക്കിന്റെ കൂടുതൽ പോരായ്മകൾ പരിഹരിക്കാൻ വിഐ കൂടുതൽ പ്രവർത്തിക്കണമെന്നാണ് പറഞ്ഞ് വരുന്നത്.

കവറേജ്

എല്ലായിടത്തും 4ജി സേവനങ്ങളുടെ ലഭ്യത, കവറേജ് എന്നിവയൊക്കെ വിഐ നെറ്റ്വർക്ക് നേരിടുന്ന പ്രശ്നങ്ങളാണ്. ഓൺലൈൻ ഗെയിമിങ് വീഡിയോ സ്ട്രീമിങ് പോലെയുള്ള മറ്റ് സെഗ്മെന്റുകളിലും വിഐയുടെ പെർഫോമൻസ് മികവ് പുലർത്തേണ്ടതുണ്ട്. ഇത്തരം മേഖലകളിലെ പോരായ്മകളാണ് വിഐ റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നിൽ ആയിപ്പോകാൻ പ്രധാന കാരണം.

Jio 5G: വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്Jio 5G: വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്

ജിയോ

4ജി നെറ്റ്വർക്കിന്റെ കാര്യം മാത്രം നോക്കാം. 4ജി സേവനങ്ങളിൽ ജിയോയും എയർടെലും വിഐയേക്കാൾ ഏറെ മുന്നിലാണെന്നതിൽ ആർക്കും തർക്കമില്ലാത്ത കാര്യമായിരിക്കും. ജിയോയുടെയും എയർടെല്ലിന്റെയും കാപെക്‌സ് ചിലവ് വിഐയേക്കാൾ കൂടുതലും ആണ്. വിഐക്ക് ഇപ്പോഴും നിരവധി ലെഗസി നെറ്റ്‌വർക്ക് ഉപയോക്താക്കൾ ഉണ്ടെന്നതാണ് ശ്രദ്ധേയം.

സബ്സ്ക്രൈബർ പൂൾ

എത്രയും പെട്ടെന്ന് തങ്ങളുടെ സബ്സ്ക്രൈബർ പൂൾ വളർത്തുകയാണ് വിഐ ഉടൻ ചെയ്യേണ്ട കാര്യം. ഇത് വഴി ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) കൂട്ടാൻ വിഐക്ക് സാധിക്കും. ഇത് വഴി നിരാശരായി നിൽക്കുന്ന നിക്ഷേപകർക്ക് എന്തെങ്കിലും ഒരു പ്രതീക്ഷ നൽകാനും കമ്പനിയ്ക്ക് സാധിക്കും.

വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾവോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ

4ജി യൂസ‍ർ ബേസ്

4ജി യൂസ‍ർ ബേസ് വ‍ർധിപ്പിക്കുകയും കയ്യിലുള്ള സ്പെക്ട്രം ഉപയോ​ഗിച്ച് 4ജി നെറ്റ്വ‍ർക്ക് ക്രമാനു​ഗതമായി ശക്തിപ്പെട‌ുത്തുകയും വേണം. 5ജി റോൾഔട്ട് അട‌ക്കമുള്ള കാര്യങ്ങളിൽ അധികം ശ്രദ്ധ നൽകേണ്ടതുണ്ടോ എന്നും വിഐ ശ്രദ്ധിക്കണം. ആകെ 17 സ‍ർക്കിളുകളിൽ മാത്രമാണ് വിഐ 5ജി സ്പെക്ട്രം വാങ്ങിയിട്ടുള്ളതെന്നും ഓ‍ർക്കണം.

Best Mobiles in India

English summary
Even at this stage, when 5G services are ready to be launched, discussions about strengthening the 4G network are gaining momentum. 4G services also contribute a major portion of the revenue to telecom operators from mobile users. The truth is that even with 5G, it will remain the same for many more years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X