4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി

|

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് വോഡഫോൺ ഐഡിയ ( വിഐ ). വോഡഫോൺ ഐഡിയ തങ്ങളുടെ യൂസേഴ്സിന് നൽകുന്ന പ്രത്യേക ക്യാഷ് ബാക്ക് ഓഫറിനേക്കുറിച്ചാണ് ഈ ലേഖനം. എയർടെലും സമാനമായ ഒരു ക്യാഷ് ബാക്ക് ഓഫർ തങ്ങളുടെ യൂസേഴ്സിന് നൽകുന്നുണ്ട്. വോഡഫോൺ ഐഡിയയുടെ 2ജി കസ്റ്റമേഴ്സ് പുതിയ 4ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോഴാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. 2ജി ഉപയോക്താക്കളെ കഴിയുന്നത്ര വേഗത്തിൽ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് വോഡഫോൺ ഐഡിയ ഈ ക്യാഷ് ബാക്ക് നൽകുന്നത്.

 

ഓഫർ

ഈ ഓഫർ പ്രകാരം അർഹരായ എല്ലാ യൂസേഴ്സിനും പ്രതിമാസം 100 രൂപ വീതം അടുത്ത 24 മാസം ( 2 വർഷം ) ക്യാഷ് ബാക്ക് ലഭിക്കും. അതായത് മൊത്തം 2 കൊല്ലത്തിനിടെ 2,400 രൂപ ക്യാഷ് ബാക്ക് ആയി യൂസേഴ്സിന് ലഭിക്കും. 2022 മാർച്ച് 31ന് അവസാനിക്കുന്ന പരിമിതകാല ഓഫർ ആണിത്. നിങ്ങൾ 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന 2ജി ഉപഭോക്താവ് ആണെങ്കിൽ വോഡഫോൺ ഐഡിയയുടെ ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. ക്യാഷ് ബാക്ക് ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

30 ദിവസം വാലിഡിറ്റിയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാൻ30 ദിവസം വാലിഡിറ്റിയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാൻ

വോഡഫോൺ ഐഡിയ സ്മാർട്ട്‌ഫോൺ ക്യാഷ് ബാക്ക് ഓഫർ

വോഡഫോൺ ഐഡിയ സ്മാർട്ട്‌ഫോൺ ക്യാഷ് ബാക്ക് ഓഫർ

ക്യാഷ് ബാക്കിന് യോഗ്യതയുള്ളത് 2ജിയിൽ നിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന വോഡഫോൺ ഐഡിയ ( വിഐ ) യൂസേഴ്സിന് മാത്രമാണ്. അതും ഓഫർ കാലയളവിനുള്ളിൽ തന്നെ ഈ മാറ്റം നടക്കണം. അതായത് 2022 മാർച്ച് 31ന് മുമ്പ് 2ജി ഹാൻഡ്സെറ്റിന് പകരം 4ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന വിഐ യൂസേഴ്സിനാണ് ഈ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത്.

ക്യാഷ് ബാക്ക്
 

ഇത് മാത്രമല്ല, ക്യാഷ് ബാക്ക് ലഭിക്കുന്നത് തുടരാൻ ഉപയോക്താവ് കുറഞ്ഞത് 299 രൂപയോ അതിന് മുകളിലോ ഉള്ള ഏതെങ്കിലും പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടതുണ്ട്. അടുത്ത 24 മാസത്തേക്കും ഈ റീചാർജ് നിലവാരം കാത്ത് സൂക്ഷിക്കണം. വിഐ ആപ്പ് വഴിയായിരിക്കണം ഈ റീചാർജുകൾ എല്ലാം നടത്തുന്നത്. എങ്കിൽ മാത്രമെ ക്യാഷ് ബാക്ക് കൂപ്പൺ റെഡീം ചെയ്ത് 100 രൂപ ഡിസ്കൌണ്ട് ( ഓരോ റീചാർജിലും ) ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

മൊബൈൽ

ഒരു മൊബൈൽ നമ്പറിൽ ഒരിക്കൽ മാത്രമേ ഈ ക്യാഷ് ബാക്ക് ഓഫർ ബാധകമാകൂ. കൂടാതെ, ഒരിക്കൽ ഓഫർ ലഭ്യമാക്കിയ സ്മാർട്ട്ഫോണിൽ വീണ്ടും ഈ ക്യാഷ് ബാക്ക് ഓഫർ കിട്ടില്ല. ഉപയോക്താക്കൾക്ക് നൽകുന്ന 100 രൂപയുടെ ക്യാഷ് ബാക്ക് കൂപ്പണുകൾക്ക് 30 ദിവസത്തെ വാലിഡിറ്റി മാത്രമേ ഉള്ളൂ. കൂപ്പണുകൾ ഉപയോഗിച്ചില്ലെങ്കിൽ ആ കാലയളവിന് ശേഷം കാലഹരണപ്പെടുകയും ചെയ്യും.

പ്ലാൻ

299 രൂപയ്ക്ക് മുകളിൽ വില വരുന്ന ഒരു പ്ലാൻ ഉപയോഗിച്ച് ഉപയോക്താവ് റീചാർജ് ചെയ്തില്ലെങ്കിൽ, അവർക്ക് 100 രൂപ ക്യാഷ് ബാക്ക് കൂപ്പൺ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2021 ഡിസംബർ 18 നാണ് വോഡഫോൺ ഐഡിയ ഈ ക്യാഷ് ബാക്ക് ഓഫർ അനൌൺസ് ചെയ്തത്. 2022 മാർച്ച് 31 വരെയാണ് ഈ ഓഫർ ഉണ്ടാകുക. താത്പര്യമുള്ളവർ അതിന് മുമ്പ് ഓഫർ ഉപയോഗപ്പെടുത്തണം.

എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

4ജി

2ജിയിൽ നിന്നും 4ജിയിലേക്ക് മാറുന്നവർക്ക് പ്രചോദനമാകുന്നതാണ് രണ്ട് വർഷത്തേക്കുള്ള വോഡഫോൺ ഐഡിയയുടെ പ്രതിമാസ ക്യാഷ് ബാക്ക് ഓഫർ. എയർടെൽ തങ്ങളുടെ യൂസേഴ്സിന് നൽകുന്ന ക്യാഷ് ബാക്ക് ഓഫറിന് ഏതാണ്ട് സമാനമാണ് വിഐ നൽകുന്ന ഓഫർ. എത്ര 2ജി ഉപഭോക്താക്കൾ ഈ ഓഫർ സ്വീകരിച്ച് 4ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തുവെന്ന് വ്യക്തമല്ല.

വോഡഫോൺ ഐഡിയയുടെ മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

വോഡഫോൺ ഐഡിയയുടെ മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

പുതിയ 4ജി കണക്ഷനുകൾ എടുക്കുന്നവ‍‍‍ർക്ക് തിരഞ്ഞെടുക്കാവുന്ന, വോഡഫോൺ ഐഡിയയുടെ മികച്ച 4ജി ഡാറ്റ വൌച്ചറുകൾ‌ നോക്കാം. 19 രൂപ മുതൽ 418 രൂപ വരെ വില വരുന്ന ഏഴ് ഡാറ്റ വൌച്ചറുകളാണ് വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 100 രൂപയിൽ താഴെ വിലയുള്ള നാല് ഡാറ്റ വൌച്ചറുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ഈ വൗച്ചറുകൾക്ക് ഒപ്പം ലഭിക്കുന്ന ഡാറ്റയും വാലിഡിറ്റിയും മറ്റ് വിശദാംശങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ അവതരിപ്പിക്കുന്ന 19 രൂപയുടെ വൗച്ചറാണ് ഇതിൽ ഏറ്റവും വില കുറഞ്ഞത്. 1 ജിബി ഡാറ്റയാണ് 19 രൂപയുടെ എൻട്രി ലെവൽ ഡാറ്റ വൌച്ചറിൽ വോഡഫോൺ ഐഡിയ നൽകുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് 19 രൂപ വൌച്ചറിന് ലഭിക്കുന്നത്. ജിയോ പോലെയുള്ള ടെലിക്കോം ഓപ്പറേറ്റർമാർ ഇതിലും മികച്ച വൌച്ചറുകൾ നൽകുമ്പോൾ ഒരു ദിവസത്തെ വാലിഡിറ്റി ഒരു പോരായ്മയാണ്.

ഡാറ്റ വൌച്ചറുകൾ

100 രൂപയിൽ താഴെ വിലയിൽ മൂന്ന് ഡാറ്റ വൌച്ചറുകൾ കൂടി വോഡഫോൺ ഐഡിയ ഓഫ‍ർ ചെയ്യുന്നു. 48 രൂപ, 58 രൂപ, 98 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകൾക്ക് വില വരുന്നത്. 48 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭിക്കും. 58 രൂപയുടെയും 98 രൂപയുടെയും 4ജി ഡാറ്റ വൗച്ചറുകൾ ഉപയോക്താക്കൾക്ക് യഥാക്രമം 28 ദിവസത്തേക്കും 21 ദിവസത്തേക്കും 3 ജിബി, 9 ജിബി ഡാറ്റ വീതം നൽകും.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
This article is about Vodafone Idea's special cash back offer for its users. VI's 2G customers get cash back when they buy new 4G smartphones. VI is offering this cashback with the aim of encouraging 2G users to upgrade to 4G faster.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X