ഭക്ഷണപ്രേമികളുടെ മനസിലിടം പിടിക്കാൻ വിഐ; 2500 രൂപയുടെ സ്വിഗ്ഗി വൺ ഓഫർ സൗജന്യമായി നൽകുന്നു
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ ( വിഐ ) തങ്ങുടെ വരിക്കാർക്ക് സൗജന്യമായി സ്വിഗ്ഗി വൺ ഓഫർ ലഭ്യമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പോസ്റ്റ്പെയ്ഡ് സേവനദാതാവായ വിഐ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് സ്വിഗ്ഗി വൺ ഓഫർ നൽകുന്നത്.
വിഐ മാക്സ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന പോസ്റ്റപെയ്ഡ് ഉപയോക്താക്കൾക്ക് സ്വിഗ്ഗി വൺ ഓഫർ ലഭ്യമാകുമെന്ന് വിഐ അറിയിച്ചു. തെരഞ്ഞെടുക്കുന്ന പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. 2500 രൂപ ചെലവുവരുന്ന സ്വിഗ്ഗി വൺ ഓഫർ ആനുകൂല്യം അധിക ചെലവില്ലാതെ സ്വന്തമാക്കാൻ ഓഫർ സഹായിക്കുന്നു.

നിബന്ധനകൾ: 501 രൂപയോ അതിൽ കൂടുതലോ വിലയുള്ള വിഐ മാക്സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ സ്വിഗ്ഗി വൺ ആനുകൂല്യം ലഭിക്കൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 501 രൂപ, 701 രൂപ, 1101 രൂപ, 1001 രൂപ, 1151 രൂപ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതിനകം തന്നെ ധാരാളം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇസ്മൈട്രിപ്പ് (EaseMyTrip), സോണിലിവ് (SonyLIV), ഡിസ്നി + ഹോട്ട്സ്റ്റാർ (Disney+ Hotstar), ആമസോൺ പ്രൈം ( Amazon Prime) തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ വിഐ മാക്സ് പ്ലാനുകളിൽ ലഭ്യമാണ്.

ഒടിടി സബ്സ്ക്രിപ്ഷനുകൾക്ക് പുറമേ നോർട്ടൺ 360 മൊബൈൽ സെക്യൂരിറ്റി, ഈസിഡൈനർ (EazyDiner), സ്വിഗ്ഗി വൺ (Swiggy One) അംഗ്വം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകളുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രയോറിറ്റി കസ്റ്റമർ സർവീസുകളും ക്രെഡിറ്റ് ലിമിറ്റ് സജ്ജീകരണവും പോലുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകളുടെയൊപ്പം ലഭിക്കും.
സ്വിഗ്ഗി വൺ ഓഫർകൊണ്ടുള്ള നേട്ടങ്ങൾ: സ്വിഗ്ഗി വൺ ഉപയോക്താക്കൾക്ക് 149 രൂപയ്ക്ക് മുകളിലുള്ള ഫുഡ് ഓർഡറുകൾക്ക് അൺലിമിറ്റഡ് ഫ്രീ ഡെലിവറികളും 30k+ റെസ്റ്റോറന്റുകളിൽ 30% വരെ അധിക ഡിസ്കൗണ്ടുകളും ലഭിക്കും. കൂടാതെ സ്വിഗ്ഗി വൺ ഉപയോക്താക്കൾക്ക് ഇൻസ്റ്റാമാർട്ടിൽ 199 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് സൗജന്യ ഡെലിവറി ലഭിക്കും.
കൂടാതെ ഡൈൻഔട്ടിൽ 40% വരെ ഡിസ്കൗണ്ടും പ്രതിമാസം 150 രൂപ വിലയുള്ള രണ്ട് കൂപ്പണുകളും ലഭിക്കും. എല്ലാ സ്വിഗ്ഗി ജെനി ഡെലിവറി ഫീസിനും 10% ഡിസ്കൗണ്ടും ലഭിക്കും. വിഐ നൽകുന്ന സ്വിഗ്ഗി വൺ ഓഫറുകളിൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ളവയും ക്വാർട്ടർ വാലിഡിറ്റിയുള്ളവയും ഉണ്ട് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ധാരാളം അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എങ്കിലും വിഐ മാക്സ് പ്ലാനുകളിലെയും പ്രധാന ആനുകൂല്യങ്ങൾ ഡാറ്റയും കോളിങ് സൗകര്യവുമാണ്. ഉദാഹരണത്തിന് വിഐ മാക്സ് 1001 രൂപ, 1151 രൂപ പ്ലാനുകളുടെ കാര്യമെടുക്കാം. ഈ രണ്ട് പ്ലാനുകളും ഏറെ സാമ്യമുള്ളവയാണ്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രൈമറി കണക്ഷന് 140 ജിബി ഡാറ്റ എന്നിവ ലഭിക്കും.
കൂടാതെ 200 ജിബി ഡാറ്റ റോൾഓവറിനൊപ്പം രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവയും ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കും. ഇതിന് പുറമേ ഒരു മാസം സൗജന്യ ഹംഗാമ മ്യൂസിക്, വിഐ മൂവീസ് & ടിവി, വിഐ ഗെയിമുകൾ എന്നിവയും ലഭിക്കും.
ഒടിടി ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ ആമസോൺ പ്രൈം (6 മാസം), ഡിസ്നി+ ഹോട്ട്സ്റ്റാർ (1 വർഷം), സോണിലിവ്(1 വർഷം), ഈസ്മൈട്രിപ്പിലേക്കുള്ള 1 വർഷത്തെ ആക്‌സസ് എന്നിവയിൽ ഏതെങ്കിലും രണ്ട് ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനുകളുടെ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. നോർട്ടൺ 360 മൊബൈൽ സുരക്ഷാ കവറും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








