Home
News

30GB ഡാറ്റയ്ക്ക് ഒപ്പം 15GB ഡാറ്റ വിഐ സൗജന്യമായി നൽകും; റീച്ചാർജ് ചെയ്യേണ്ടത് ഇങ്ങനെ...

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). ​ബിഎസ്എൻഎൽല്ലിനെപ്പോലെ വിഐയുടെയും ഏറെ പ്രധാനപ്പെട്ട ടെലിക്കോം സർക്കിളുകളിൽ ​ഒന്നാണ് കേരളം. മികച്ച നിരവധി പ്ലാനുകൾ വിഐ തങ്ങളുടെ വരിക്കാർക്കായി പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ ചില പ്ലാനുകൾ ഏറെ പ്രത്യേകയുള്ളവയാണ്.

181 രൂപയുടെ വിഐ പ്ലാൻ അ‌ത്തരത്തിൽ അ‌ൽപ്പം പ്രത്യേകതകളുള്ള ഒരു പ്ലാനാണ്. കാരണം വിഐ ഈ പ്ലാനിൽ പ്രധാന ആനുകൂല്യത്തിന് പുറമേ 15 ജിബി ഡാറ്റ സൗജന്യമായും നൽകുന്നു. എന്നാൽ ഇത് എല്ലാവർക്കും ലഭിക്കില്ല. വിഐ പറയുന്ന രീതിയിൽ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ കിട്ടുക.

15GB ഡാറ്റ വിഐ സൗജന്യമായി നൽകും; റീച്ചാർജ് ചെയ്യേണ്ടത് ഇങ്ങനെ...

വിഐയുടെ 181 രൂപയുടെ പ്ലാൻ യഥാർഥത്തിൽ ഒരു ഡാറ്റ പ്ലാൻ ആണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് വിഐ ഈ ഡാറ്റ പ്ലാൻ പുറത്തിറക്കിയത്. ഇതൊരു 4ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ്. വോയ്സ് കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിലില്ല.

181 രൂപയുടെ വിഐ ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യണമെങ്കിൽ ഉപയോക്താവ് വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനിന്റെ ഉടമ ആയിരിക്കണം. പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റയ്ക്ക പുറമേ അ‌ധിക ഡാറ്റ ആവശ്യമുള്ളവർക്കാണ് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗപ്പെടുക. ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും അ‌ധിക ഡാറ്റ ലഭ്യമാകാനുള്ള വഴിയും പരിചയപ്പെടാം.

15GB ഡാറ്റ വിഐ സൗജന്യമായി നൽകും; റീച്ചാർജ് ചെയ്യേണ്ടത് ഇങ്ങനെ...

വൊഡാഫോൺ ഐഡിയയുടെ 181 രൂപയുടെ പ്ലാൻ: 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇത് സിം വാലിഡിറ്റിയല്ല മറിച്ച്, ആനുകൂല്യം ലഭ്യമാകുന്ന കാലയളവാണ്. 30 ദിവസത്തേക്ക് ഈ പ്ലാനിലെ ആനുകൂല്യം ലഭ്യമാകും. ദിവസം 1ജിബി ഡാറ്റയാണ് 181 രൂപയുടെ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ദിവസം ഒരു ജിബി ഡാറ്റ വീതം 30 ദിവസം 30 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. എന്നാൽ വിഐ ഇപ്പോൾ ഈ പ്ലാനിൽ 15ജിബി അ‌ധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അ‌തിന് ഒരു നിബന്ധന ഉണ്ട്. വിഐയുടെ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ മാത്രമേ ഈ അ‌ധിക ഡാറ്റ ലഭ്യമാകൂ.

വിഐയുടെ 181 രൂപയുടെ ഡാറ്റ പ്ലാനിൽ 15ജിബി ഡാറ്റ ഒറ്റയടിക്ക് അ‌ല്ല ലഭ്യമാകുക. മറിച്ച്, വിഐ ആപ്പ് വഴി 181 രൂപയുടെ ഡാറ്റ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് ദിവസം 0.5GB ബോണസ് ഡാറ്റയാണ് ലഭിക്കുക. ആകെ 30 ദിവസം കണക്കാക്കിയാൽ 15ജിബി ഡാറ്റ ലഭിക്കും.

15GB ഡാറ്റ വിഐ സൗജന്യമായി നൽകും; റീച്ചാർജ് ചെയ്യേണ്ടത് ഇങ്ങനെ...

വിഐ ആപ്പ് വഴി ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 1ജിബി പ്രതിദിന ഡാറ്റയും 0.5GB ബോണസ് ഡാറ്റയും ചേർന്ന് 181 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5ജിബി ഡാറ്റ വീതം ലഭ്യമാകും. എന്നാൽ വിഐ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ മാത്രമാണ് ഈ അ‌ധിക ഡാറ്റ ആനുകൂല്യം ലഭ്യമാകുക എന്ന് ഓർക്കേണ്ടതുണ്ട്.

എയർടെലിനെ അ‌നുകരിച്ചുകൊണ്ടാണ് വിഐ ഈ ഡാറ്റ പ്ലാൻ പുറത്തിറക്കിയത് എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കാരണം ഇരു പ്ലാനുകളും ഒരേ നിരക്കിൽ ഒരേ ആനുകൂല്യം തന്നെയാണ് തങ്ങളുടെ വരിക്കാർക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ വിഐ അ‌ധിക ഡാറ്റ നൽകുന്നതിനാൽ വിഐയുടെ 181 രൂപ ഡാറ്റ പ്ലാൻ കൂടുതൽ ലാഭകരമായി മാറി.

More from GizBot

Best Mobiles in India

English summary
VI's Rs 181 data booster plan now comes with 15GB data extra. But this requires certain conditions to be met. This additional data is available only when recharging through VI's app. The Rs 181 data plan offers 1GB of data per day with a validity of 30 days. 0.5GB bonus data is also available on in-app recharge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X