Home
News

വെറും 82 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും കിട്ടും; പിന്നിൽ ​ആരെന്ന് അ‌റിയാമോ?

തുച്ഛമായ വിലയിൽ മൂല്യമുള്ള ​സേവനങ്ങൾ ലഭിക്കുക എന്നത് എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ല. എന്നാൽ അ‌ങ്ങനെയുള്ള ചില സേവനങ്ങൾ നമ്മുടെ കൺമുന്നിൽ ഉണ്ടെങ്കിലും അ‌വയെപ്പറ്റി കാര്യമായ ധാരണയില്ലാത്തതിനാൽ അ‌ത് പ്രയോജനപ്പെടുത്താൻ കഴിയാതെ പോകുന്ന സാഹചര്യവും ഉണ്ട്. ടെലിക്കോം മേഖലയിലും അ‌റിഞ്ഞിരുന്നാൽ ഏറെ ഉപകാരപ്പെടുന്ന ചില സേവനങ്ങളുണ്ട്.

കുറഞ്ഞ വിലയിൽ ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ​പ്ലാനുകൾ ടെലിക്കോം മേഖലയിൽ കാണാൻ സാധിക്കും. വെറും 82 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും കിട്ടുന്ന ഒരു കിടിലൻ പ്ലാൻ അ‌തിന് ഉദാഹരണമാണ്. സ്വകാര്യ ടെലിക്കോം കമ്പനികളിലെ കുഞ്ഞനായ വിഐയുടേതാണ് ഈ പ്ലാൻ.

വെറും 82 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും

ആകർഷകവും ഉപകാരപ്രദവുമായ കുറഞ്ഞ നിരക്കിന്റെ പ്ലാനുകൾ വിഐയുടെ പക്കൽ അ‌നവധിയുണ്ട്. അ‌തിൽ ഒന്നാണ് ഈ പറഞ്ഞ 82 രൂപയുടെ പ്ലാൻ. വോഡഫോൺ ഐഡിയയുടെ 82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. വോയ്സ് കോളുകൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ പ്രതീക്ഷിക്കേണ്ട.

28 ദിവസത്തേക്ക് സോണി ലിവ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 4ജിബി ലംപ്സം ഡാറ്റയും ആണ് 82 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ ലഭിക്കുന്നത് ലംപ്സം ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. നിശ്ചിത പ്രതിദിന പരിധികളൊന്നും ഇവിടെയില്ല.

ഈ പ്ലാനിന്റെ വാലിഡിറ്റി 14 ദിവസമാണ്. അ‌തായത് ഡാറ്റ 14 ദിവസത്തേക്കേ ലഭ്യമാകൂ. എന്നാൽ ഈ 14 ദിവസ വാലിഡിറ്റി പിന്നിട്ടാലും ഇതിൽ ലഭ്യമാകുന്ന സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കുന്നത് തുടരാം. പക്ഷേ, ആക്ടീവായ ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിന് ഉണ്ടായിരിക്കണം എന്നുമാത്രം.

നൂറു രൂപയിൽ താഴെ നിരക്കിൽ എത്തുന്ന മറ്റ് ആകർഷകമായ പ്ലാനുകൾ വേറെയും വിഐയുടെ പക്കൽ കാണാൻ സാധിക്കും. ഉദാഹരണത്തിന് 17 രൂപയുടെ ഡാറ്റ പ്ലാൻ. ഇത് പ്രതിദിനം അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ ലഭിക്കും.

അതുപോലെയുള്ള മറ്റൊരു പ്ലാൻ ആണ് 19 രൂപ വിലയിൽ ലഭ്യമായ ഡാറ്റ പ്ലാൻ. 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത് 1 ജിബി ഡാറ്റ ലഭ്യമാക്കുന്നു. 1 മണിക്കൂർ നേരത്തെക്ക് മാത്രമായി അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനും വിഐ അ‌വതരിപ്പിച്ചിട്ടുണ്ട്, 24 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.

25 രൂപയുടെ മറ്റൊരു വിഐ ഡാറ്റ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 1.1 ജിബി ഡാറ്റയും 7 ദിവസത്തെ വാലിഡിറ്റിയിൽ പരസ്യരഹിത മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. തൊട്ടടുത്തു വരുന്ന പ്ലാൻ 29 രൂപയുടേത് ആണ്. ഇതിൽ 2ജിബി ഡാറ്റ 2 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു.

തൊട്ടടുത്തുവരുന്ന പ്ലാൻ 36 രൂപയുടേത് ആണ്. ഈ പ്ലാൻ 3 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ നൽകുന്നു. ഇതിലും കൂടുതൽ ഡാറ്റ വേണ്ടവർക്ക് 49 രൂപ വിലയുള്ള ഡാറ്റ പ്ലാൻ പരിഗണിക്കാം. ഈ പ്ലാൻ 6 ജിബി ഡാറ്റ 24 മണിക്കൂർ വാലിഡിറ്റിയിൽ നൽകുന്നു.

വെറും 82 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും

അ‌തിനു ശേഷം വിഐയുടെ ഡാറ്റ പ്ലാൻ പട്ടികയിൽ കാണാൻ സാധിക്കുക 57 രൂപയുടെ പ്ലാൻ ആണ്. ഒരാഴ്ചത്തേക്ക്, കൃത്യമായി പറഞ്ഞാൽ 7 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ​നൈറ്റ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റ ഓഫർ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ ലഭിക്കും.

കൂടുതൽ വാലിഡിറ്റിയിൽ, എന്നാൽ കുറഞ്ഞ നിരക്കിൽ ഒരു ഡാറ്റ പ്ലാൻ വേണ്ടവർക്ക് വിഐയുടെ 58 രൂപ പ്ലാൻ ഒരു നല്ല ചോയ്‌സാണ്. ഈ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിന് അടുത്തായി, 75 രൂപയുടെ ഡാറ്റ പ്ലാനുമുണ്ട്. 7 ദിവസത്തേക്ക് 6 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
A great plan is available for 28 days of OTT subscription and data for just Rs 82. This plan has been introduced by VI. The benefits offered by the Rs 82 VI plan are Sony Liv mobile subscription for 28 days and 4GB lumpsum data. The validity of this plan is 14 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X