ഒരു സന്തോഷത്തിന് ഇത് ഇരിക്കട്ടെ! പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 50GB സൗജന്യ ഡാറ്റയുമായി വിഐ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ ((VI) തങ്ങളുടെ പോസ്റ്റ്പെയ്ഡ്- പ്രീപെയ്ഡ് പ്ലാനുകൾ ജൂലൈ 4 മുതൽ അടിമുടി പരിഷകരിച്ചിരിക്കുകയാണ്. അതുവരെ ഉണ്ടായിരുന്ന റീച്ചാർജ് പ്ലാനുകൾ നിർത്തി പകരം വർധിപ്പിച്ച പുതിയ നിരക്കിലുള്ള പ്ലാനുകളാണ് ഇപ്പോൾ വിഐയുടെ പക്കലുള്ളത്. മുൻപ് സ്ഥിരം ഉപയോഗിച്ചിരുന്ന പ്ലാനുകൾ പലതും ഇപ്പോൾ ഉയർന്ന തുകയുടെ പുതിയ നിരക്കിലാണ് എത്തുന്നത്. രാജ്യത്തെ പോസ്റ്റ്പെയ്ഡ് വരിക്കാരിൽ നിരവധി പേർ വിഐ ആരാധകരാണ്. ഇപ്പോൾ തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി വിഐ 50ജിബി ബോണസ് ഡാറ്റ ഒരു പ്ലാനിൽ സൗജന്യമായി നൽകുന്നുണ്ട്.
451 രൂപയുടെ പുതിയ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിലാണ് 50ജിബി ബോണസ് ഡാറ്റ ലഭ്യമാകുക. ഇപ്പോൾ വിഐയുടെ അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാൻ 451 രൂപയുടെ പ്ലാൻ ആണ് എന്നകാര്യവും ഇതോടൊപ്പം അറിഞ്ഞിരിക്കുക. കൂടുതൽ വരിക്കാരെ അടിസ്ഥാന പ്ലാനിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിക്കൂടയാണ് ഈ സൗജന്യ ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്.

451 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം 50 ജിബി ബോണസ് ഡാറ്റ വിഐ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടില്ല. എന്നാൽ, "451 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക്" അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50GB അധിക ഡാറ്റ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ടെന്ന് വിഐ പറഞ്ഞു.
വിഐ മൊബൈൽ ഉപയോക്താക്കൾക്കായുള്ള 451 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇപ്പോൾത്തന്നെ 50GB ഡാറ്റയുമായിട്ടാണ് എത്തുന്നത്. ഇതിന് FUP ബാധകമാണ് അതായത് പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിധിയുണ്ട്. ഇത് കൂടാതെയാണ് 50ജിബി ബോണസ് ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകുന്നത്. അതായത് ആകെ 100ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും.

451 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: വിഐയുടെ അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിന് മുൻപ് 401 രൂപയായിരുന്നു വില. എന്നാൽ നിരക്ക് വർധന വന്നപ്പോൾ ഈ പ്ലാനിന്റെ നിരക്കിൽ 50 രൂപയുടെ വർധനവ് ഉണ്ടായി. അങ്ങനെ ജൂലൈ നാലിന് ശേഷം ഈ പ്ലാൻ 451 രൂപ വിലയിലാണ് ലഭ്യമാകുന്നത്. ഇപ്പോൾ വിഐയുടെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇതാണ്.
451 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, മാസം 3000 എസ്എംഎസ്, 50 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ധാരാളം അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. 50ജിബി എക്സ്ട്രാ ഡാറ്റ അധിക ആനുകൂല്യമാണ്. 200 ജിബി റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്.
സൺനെക്സ്റ്റ്, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണി ലിവ് തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ, ഈസ്മൈട്രിപ് ഡിസ്കൗണ്ട്, വിഐ ഗെയിംസ്, നോർട്ടൺ തുടങ്ങിയവയും ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ എന്നകാര്യം ശ്രദ്ധിക്കണം.

451 രൂപയുടെ പ്ലാനിൽ 50ജിബി എക്സ്ട്രാ ഡാറ്റ കിട്ടുന്ന കാര്യം വിഐ ആപ്പിലെ പുഷ് നോട്ടിഫിക്കേഷൻ വഴിയാണ് വിഐ അറിയിച്ചിരിക്കുന്നത്. വിഐയുടെ പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് മാറണമെങ്കിൽ തൊട്ടടുത്ത വിഐ റീട്ടെയിൽ സ്റ്റോർ സന്ദർശിക്കുക. അല്ലെങ്കിൽ വിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. 551 രൂപ, 701 രൂപ, 1201 രൂപ നിരക്കുകളിലും കിടിലൻ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്.


Click it and Unblock the Notifications








