Home
News

ഇവിടെ ഇങ്ങനെയാണ് ഭായ്! 84 ദിവസ വാലിഡിറ്റിയിൽ വിഐ നൽകുന്ന 8 കിടിലൻ പ്ലാനുകൾ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). തങ്ങളുടെ വരിക്കാർക്കായി വിഐ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രമുഖ ടെലിക്കോം കമ്പനികളും വ്യത്യസ്ത വാലിഡിറ്റികളിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു മാസ പ്ലാനുകൾ കഴിഞ്ഞാൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു വിഭാഗമാണ് 84 ദിവസ വാലിഡിറ്റി പ്ലാനുകൾ. വിഐ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി എട്ട് പ്ലാനുകൾ 84 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. അ‌വ ഏതൊക്കെ നിരക്കുകളിലാണ് ലഭ്യമാകുകയെന്നും ഈ പ്ലാനുകൾ എന്തൊക്കെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത് എന്നും ഇവിടെ പരിചയപ്പെടാം.

വിഐ 509 രൂപ പ്രീപെയ്ഡ് പ്ലാൻ: വോയ്സ് കോളിങ് സൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എത്തുന്ന വിഐ പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ അ‌ധികം ആവശ്യമില്ലാത്ത സാധാരണ വരിക്കാർക്ക് ഏറെ ഉപയോഗപ്പെടുന്ന ഒരു പ്ലാനാണിത്.

ഇവിടെ ഇങ്ങനെയാണ് ഭായ്! 84 ദിവസ വാലിഡിറ്റിയിൽ വിഐ നൽകുന്ന 8 പ്ലാനുകൾ

വിഐ 859 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ 84 ദിവസ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 3 ദിവസത്തേക്ക് 5GB എക്സ്ട്രാ ഡാറ്റ, വിഐ ഹീറോ ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിൽ ലഭ്യമാകും.

വിഐ 979 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയുമായിട്ടാണ് ഈ 84 ദിവസ വാലിഡിറ്റി പ്ലാൻ എത്തുന്നത്. വിഐ ആപ്പ് വഴി വിഐ ഹീറോ ആനുകൂല്യങ്ങളും വിഐ ഗ്യാരണ്ടി ആനുകൂല്യമെന്ന നിലയിൽ, യോഗ്യരായ ഉപഭോക്താക്കൾക്ക് പ്രതിവർഷം 130GB വരെ ഡാറ്റയും (ഓരോ 28 ദിവസത്തിലും 10GB) സൗജന്യമായി ലഭിക്കും.

ഇവിടെ ഇങ്ങനെയാണ് ഭായ്! 84 ദിവസ വാലിഡിറ്റിയിൽ വിഐ നൽകുന്ന 8 പ്ലാനുകൾ

വിഐ 994 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. എന്നാൽ വിഐയുടെ പ്രീമിയം പ്ലാനുകളിൽ ഒന്നാണിത്. കാരണം മൂന്ന് മാസത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. കൂടാതെ വിഐ ഹീറോ, വിഐ ഗ്യാരണ്ടി ആനുകൂല്യങ്ങളും ലഭിക്കും.

വിഐ 996 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 84 ദിവസ വാലിഡിറ്റി എന്നിവയ്ക്ക് ഒപ്പം ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു. ഈ ​പ്രൈം സബ്സ്ക്രിപ്ഷനുപയോഗിച്ച് 90 ദിവസത്തേക്ക് രണ്ട് ഡി​വൈസുകളിൽ (ടിവി അല്ലെങ്കിൽ മൊബൈൽ) എച്ച്ഡിയിൽ (720p) പ്രൈം വീഡിയോ കണ്ടന്റുകൾ ആസ്വദിക്കാനാകും. ഒപ്പം വിഐ ഹീറോ, വിഐ ഗ്യാരണ്ടി ആനുകൂല്യങ്ങളും ലഭിക്കും.

വിഐ 997 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയോടൊപ്പം 90 ദിവസത്തേക്ക് സൺനെക്സ്റ്റ് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു എന്നതാണ് ഈ വിഐ 84 ദിവസ വാലിഡിറ്റി പ്ലാനിന്റെ പ്രത്യേകത. വിഐ ഹീറോയും വിഐ ഗ്യാരണ്ടിയും ഉൾപ്പെടുന്ന അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇവിടെ ഇങ്ങനെയാണ് ഭായ്! 84 ദിവസ വാലിഡിറ്റിയിൽ വിഐ നൽകുന്ന 8 പ്ലാനുകൾ

വിഐ 998 രൂപ ഹീറോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തേക്കുള്ള സോണിലിവ് സബ്സ്ക്രിപ്ഷൻ ആണ് ഈ വിഐ 84 ദിവസ പ്ലാനിന്റെ ശ്രദ്ധാകേന്ദ്രം. ഇത് കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്. വി ആപ്പ് വഴി ക്ലെയിം ചെയ്യാവുന്ന വിഐ ഹീറോ ആനുകൂല്യങ്ങളും വിഐ ഗ്യാരണ്ടി ആനുകൂല്യങ്ങളും ഇതിൽ അ‌ധിക ആനുകൂല്യമായി ഉൾപ്പെടുത്തിയിരിക്കുന്നു.

വിഐ 1599 രൂപ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും ഉയർന്ന നിരക്കിൽ ലഭ്യമാകുന്ന പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ (ടിവി+ മൊബൈൽ) ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. വിഐ ഹീറോയും വിഐ ഗ്യാരണ്ടി ആനുകൂല്യങ്ങളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
VI offers 8 plans with 84 days validity. These plans are priced at Rs 509, Rs 859, Rs 979, Rs 994, Rs 996, Rs 997, Rs 998 and Rs 1599. Some of these plans also offer VI Hero and VI Guarantee benefits and subscriptions to various OTT platforms as an added benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X