ആവശ്യക്കാർ മാത്രം എടുത്താൽ മതി! ദിവസം 4ജിബി ഡാറ്റ കിട്ടുന്ന ഇന്ത്യയിലെ ഏക റീച്ചാർജ് പ്ലാൻ
റീച്ചാർജിന് ഒരുങ്ങുമ്പോൾ ഉപയോക്താക്കൾ പരിഗണിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് ചെയ്യാൻ പോകുന്ന പ്ലാനിൽ എത്ര ജിബി ഡാറ്റ കിട്ടും എന്നതാണ്. പ്രതിദിന അടിസ്ഥാനത്തിൽ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളും ഉണ്ട്. പ്രതിദിന ഡാറ്റ പ്ലാനുകൾ 1ജിബി മുതൽ ആരംഭിക്കുന്നു.
1ജിബി പ്രതിദിന ഡാറ്റ പ്ലാനിന് പുറമേ, 1.5ജിബി, 2ജിബി, 2.5ജിബി, 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളും ഉപയോക്താക്കൾക്ക് പരിചിതമാണ്. എന്നാൽ പ്രതിദിനം 4ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. പ്രതിദിന ഡാറ്റ പരമാവധി 3ജിബി വരെയാണ് ലഭിക്കുക എന്നതാണ് പൊതുധാരണ.

എന്നാൽ ദിവസം 4ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് പ്ലാനും ഇന്ത്യയിൽ ഉണ്ട് എന്നതാണ് സത്യം. ഒരേയൊരു പ്ലാൻ മാത്രമാണ് ഇത്തരത്തിൽ ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ പ്ലാൻ നൽകുന്നത് ഒന്നാം സ്ഥാനത്തുള്ള ജിയോയോ, രണ്ടാം സ്ഥാനത്തുള്ള എയർടെലോ അല്ല, മറിച്ച് മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയയാണ്.
ഉപയോക്താക്കൾക്ക് പ്രതിദിനം 4 ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന 'ഡബിൾ ഡാറ്റ ഓഫറിനൊപ്പം' വരുന്ന റീച്ചാർജ് പ്ലാനുകൾ വിഐ നേരത്തെ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആ ഓഫർ നിർത്തലാക്കി. എങ്കിലും 4ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ഒരു പ്ലാൻ ഇപ്പോഴും വിഐയുടെ പക്കലുണ്ട്.

ദിവസവും ധാരാളം ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് വിഐയുടെ 4ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ഈ ഒരേയൊരു പ്ലാനിനെ ആശ്രയിക്കാം. പ്രതിദിന ഡാറ്റ പരിധികഴിഞ്ഞും ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഡാറ്റ പ്ലാനുകളെ ആശ്രയിക്കാതെ ഒറ്റ പ്ലാനിലൂടെ ആവശ്യത്തിന് ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 475 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.
475 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: പ്രതിദിനം 4ജിബി ഡാറ്റ ലഭ്യമാകുന്നു എന്നത് തന്നെയാണ് ഈ വിഐ പ്ലാനിന്റെ പ്രധാന നേട്ടം. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. ഡാറ്റ ഡിലൈറ്റ്‌സ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിങ് ഓൾ നൈറ്റ് എന്നീ ആനുകൂല്യങ്ങൾ ഹീറോ അൺലിമിറ്റഡ് ഓഫറിൽ ഉൾപ്പെടുന്നു. നിശ്ചിത 4ജിബി ഡാറ്റയുടെ ഉപയോഗത്തിന് ശേഷം FUP പ്രകാരം ഡാറ്റ വേഗത 64 Kbps ആയി കുറയും.

4ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്ലാൻ ആണെങ്കിലും ഈ വിഐ പ്ലാൻ എല്ലാവർക്കും അനുയോജ്യമല്ല. കാരണം 28 ദിവസം മാത്രം വാലിഡിറ്റി കിട്ടുന്ന ഈ പ്ലാനിന് ചെലവ് കൂടുതലാണ്. ദിവസവും അത്രയും വലിയ അളവിൽ ഡാറ്റ വേണ്ട ആളുകൾക്ക് മാത്രമാണ് ഈ പ്ലാൻ അനുയോജ്യം.
475 രൂപയുടെ ഈ വിഐ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 16.96 രൂപയും 1ജിബി ഡാറ്റ ചെലവ് 4.24 രൂപയുമാണ്. ഡാറ്റ വില താരതമ്യേന കുറഞ്ഞതാണ് എങ്കിലും 28 ദിവസം മാത്രമേ വാലിഡിറ്റിയുള്ളൂ എന്നതിനാൽ ഈ പ്ലാൻ സാധാരണക്കാർക്ക് അനുയോജ്യമല്ല. അതിനാൽത്തന്നെയാണ് ഇത്ര വലിയ അളവിൽ ഡാറ്റ നൽകിയിട്ടും ഈ പ്ലാൻ പ്രശസ്തമല്ലാത്തത്.


Click it and Unblock the Notifications








