Home
News

വീഴാൻ പോകുന്ന നേരത്ത് ഒരു കച്ചിതുമ്പ് കിട്ടുന്നത് നല്ലതല്ലേ! വിഐയുടെ വില കുറഞ്ഞ പ്ലാനിൽ ഒടിടിയും ഇൻർനെറ്റും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡ് (VIL) അതിൻ്റെ ഏറ്റവും വിലകുറഞ്ഞ ഒടിടി (OTT- ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്ത 100 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഏത് തരത്തിലുള്ള പ്ലാനാണെന്ന് പലർക്കും സംശയമുണ്ട്. ഇതൊരു ഡാറ്റ വൗച്ചറാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് സജീവ സേവന സാധുത ലഭിക്കില്ല. എന്നിരുന്നാലും, നിങ്ങൾ പ്ലെയിൻ 4ജി ഡാറ്റയും ചില ഒടിടി ആനുകൂല്യങ്ങളും മാത്രമാണ് വേണ്ടതെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച പ്ലാനാണ്.

അതായത്, വെറും 95 രൂപയുടെ പ്ലാനിനെ പറ്റിയാണ് പറയുന്നത്. നിലവിൽ രാജ്യത്ത് ഉടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമായ പ്ലാനാണിത്. നിങ്ങളുടെ സർക്കിളിൽ ഇത് ലഭ്യമല്ലെങ്കിൽ, ഈ ലേഖനത്തിന്റെ താഴെ കാണുന്ന കമന്റ് വിഭാഗത്തിൽ ഞങ്ങളെ അറിയിക്കുക. ഈ 95 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്കായി നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

വിഐയുടെ വില കുറഞ്ഞ പ്ലാനിൽ ഒടിടിയും ഇൻർനെറ്റും

വോഡഫോൺ ഐഡിയ 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ഇത് ഏതെങ്കിലും മാനദണ്ഡങ്ങൾ പ്രകാരം ഇപ്പോൾ നിലവിൽ വന്ന വൗച്ചർ അല്ല എന്നത് ഓർക്കുക. പല ടെൽകോകളും വളരെ കാലമായി ഒടിടി ബണ്ടിൽ ഡാറ്റ വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ഇടയിൽ ജനപ്രിയമാകാനുള്ള കാരണം ഇതിന്റെ താങ്ങാനാവുന്ന വിലയാണ്.

വോഡഫോൺ ഐഡിയയുടെ 95 രൂപ ഡാറ്റ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 4 ജിബി ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. നേരത്തേ സൂചിപ്പിച്ചത് പോലെ, ഇത് സർവീസ് വാലിഡിറ്റി പ്ലാൻ അല്ല. ഒരു ആക്റ്റീവ് സർവീസ് വാലിഡിറ്റി ഉള്ള പ്രീപെയ്ഡ് പ്ലാനിന്റെ കൂടെ മാത്രമേ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാൻ കഴിയൂ.

ഇനി ഈ 95 രൂപ പ്ലാനിലെ ഒടിടി ആനുകൂല്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. ഒടിടി ആനുകൂല്യം എന്ന് പറയുമ്പോൾ എല്ലാ ഒടിടിയില്ലേക്കുമുള്ള ആക്സസ് ലഭ്യമാകില്ല. 28 ദിവസത്തേക്ക് SonyLIV മൊബൈൽ പ്ലാറ്റ്‌ഫോമിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമാണ് ഒടിടി ആനുകൂല്യമായി ലഭിക്കുക. എന്നാൽ നിങ്ങൾക്ക് 4 ജിബി ഡാറ്റയും SonyLIV മൊബൈൽ അക്സസും ഒരുമിച്ച് ലഭിക്കുന്ന പ്ലാൻ എന്ന രീതിയിൽ ഇത് ശ്രദ്ധേയമാണ്.

എന്നാൽ 4 ജിബി ഡാറ്റ 14 ദിവസത്തിന് ശേഷം എക്സ്പെയർ ആകും എന്നത് മറക്കാതിരിക്കുക്ക. ഒടിടി ആനുകൂല്യം 28 ദിവസത്തേക്ക് സജീവമായി തുടരും. നിങ്ങൾ വിഐ ഉപഭോക്താവ് ആണെങ്കിൽ ഒരു SonyLIV സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്ക് നല്ലൊരു ഓപ്‌ഷൻ ആയിരിക്കും.

മറുവശത്ത്, നിരവധി ഒടിടി പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റ വൗച്ചറുകളും ജിയോ നീക്കം ചെയ്തു. 365 ദിവസം വാലിഡിറ്റി ഉള്ള പ്രതിദിനം 2.5 ജിബി ഇന്റർനെറ്റും സോണി എൽഐവി, സീ5 ഒടിടി സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകുന്ന വളരെ ശ്രദ്ധിക്കപ്പെട്ട പ്ലാൻ പോലും ജിയോ നീക്കം ചെയ്തു. ഈ സാഹചര്യത്തിൽ വിഐയുടെ ഈ പ്ലാൻ തീർച്ചയായും ഉപയോക്താക്കളുടെ ആകർഷണം പിടിച്ച് പറ്റുന്ന ഒന്നാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea Ltd (VIL), India's third largest telecom operator, is offering its cheapest OTT (OTT-over-the-top) benefits bundled prepaid plan under Rs 100. Many are skeptical about what kind of plan this is. This is a data voucher. You will not get active service validity in this plan. However, if you just want plain 4G data and some OTT benefits, this is a great plan for you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X