ഇനി കുറച്ച് എന്റർടെയിൻമെന്റ് ആയാലോ? വിഐയുടെ രണ്ട് നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയ്ക്ക് (വിഐ) രണ്ട് നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഉള്ളത്. ഈ പ്ലാനുകൾ 1198 രൂപയിലും 1599 രൂപയിലും ആണ് വരുന്നത്. തീർച്ചയായും, താരിഫ് വർദ്ധനയ്ക്ക് മുമ്പ് ഈ പ്ലാനുകൾ പുറത്തിറക്കിയതും വളരെ കുറഞ്ഞ ചിലവുമായിരുന്നു. 1198 രൂപയുടെ പ്ലാനിൽ 70 ദിവസത്തെ സേവന വാലിഡിറ്റിയും 1599 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ സേവന വാലിഡിറ്റിയും ലഭിക്കും. രണ്ട് പ്ലാനുകളും ഉപഭോക്താക്കൾക്കായി നെറ്റ്ഫ്ലിക്സ് ബേസിക് ബണ്ടിൽ ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
5ജി ഇല്ലെങ്കിലും, Vi Guarantee ഓഫറും ഹീറോ അൺലിമിറ്റഡ് ഓഫറും ഈ പ്ലാനിൽ ലഭ്യമാണ് എന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സാധ്യത ഉണ്ട്. വോഡഫോൺ ഐഡിയ (വിഐ) 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്നെ കുറിച്ച് ഉള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ആദ്യം പരിശോധിക്കാം.

വോഡഫോൺ ഐഡിയയുടെ 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 70 ദിവസത്തെ സേവന വാലിഡിറ്റിയോടെ ആണ് വരുന്നത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങൾ Binge All Night, Weekend Data Rollover, Data Delights എന്നിവ ആണ്. പ്ലാൻ ബണ്ടിൽ ചെയ്ത നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ 70 ദിവസത്തേക്ക് പ്രവർത്തിക്കും.
വോഡഫോൺ ഐഡിയ 1599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ കൂടുതൽ വിവരങ്ങൾ നോക്കാം. ഈ 1599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ കൂടാതെ 2. 5 ജിബി പ്രതിദിന ഡാറ്റ എന്നിവ ലഭിക്കും.
ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങൾ Binge All Night, Weekend Data Rolover, Data Delights എന്നിവ ആണ്. ഈ പ്ലാനിലും, ഉപയോക്താക്കൾക്ക് Binge All Night, Weekend Data Rollover, Data Delights ഓഫറുകൾ എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം ചേർന്ന നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷന് 84 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്.
നിങ്ങൾ നെറ്റ്ഫ്ലിക്സിനൊപ്പം വരുന്ന പ്രീപെയ്ഡ് പ്ലാനുകൾക്കായി തിരയുകയാണെങ്കിൽ, ഈ രണ്ട് ഓഫറുകളും തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടാൻ സാധ്യത ഉള്ള ഒന്നാണ്. വോഡഫോൺ ഐഡിയയുടെ 1198 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് മൊബൈൽ പ്ലാൻ കൂടി ആണ്. പ്ലാനിന് ഒപ്പമുള്ള FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം മൊബൈൽ ഡാറ്റയുടെ വേഗത 64 Kbps ആയി കുറയുന്നു.
എന്നാൽ വിഐ ഹീറോ അൺലിമിറ്റഡ് 449 രൂപയുടെയും 979 രൂപയുടെയും പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും Vi Movies, TV Super Pack ആനുകൂല്യങ്ങൾ അധിക ചെലവില്ലാതെ ലഭ്യമാകും എന്ന് വോഡഫോൺ ഐഡിയ (വിഐ) ഇന്നലെ പ്രഖ്യാപിച്ചു.
മുമ്പ്, ഈ രണ്ട് വിഐ ഹീറോ പ്ലാനുകളും ഒടിടി ആക്‌സസ് ഇല്ലാതെ സാധാരണ ആനുകൂല്യങ്ങൾ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ. ഇപ്പോൾ, പരിമിതകാല ഓഫർ എന്ന നിലയിൽ, വോഡഫോൺ ഐഡിയ ഈ പ്ലാനുകൾക്കൊപ്പം Vi Movies, TV Super ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്തിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








