Home
News

വിഐയുടെ ഒരു വെടിക്ക് മൂന്ന് പക്ഷി! ഒറ്റ പ്ലാനിൽ ബ്രോഡ്ബാൻഡ്, ​മൊ​ബൈൽ, ഒടിടി സേവനങ്ങളുമായി വിഐ വൺ

ഒരു പ്ലാനിൽ എല്ലാ സേവനങ്ങളും കോർത്തിണക്കി പുതിയ വിഐവൺ സേവനം അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ ( വിഐ ). ഒരുകൂട്ടം സേവനങ്ങളുടെ ബണ്ടിൽ വിഐ വൺ. ഇത് ഉപയോക്താക്കൾക്ക് ​ഫൈബർ ബ്രോഡ്ബാൻഡ്, മൊ​ബൈൽ ടെലിക്കോം, ഒടിടി എന്നീ മൂന്ന് സേവനങ്ങൾ ഒറ്റയടിക്ക് നൽകുന്നു.

ടെലിക്കോം ടോക്ക് ആണ് വിഐയുടെ ഈ പുതിയ സേവനം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫൈബർ, പ്രീപെയ്ഡ് മൊബൈൽ, OTT ( ഓവർ-ദി-ടോപ്പ് ) എന്നിവയ്‌ക്കൊപ്പം ഒരൊറ്റ പ്ലാനിന് കീഴിൽ നിരവധി സേവനങ്ങളിലേക്ക് ആക്‌സസ് ലഭിക്കുന്ന ഇത്തരമൊരു സേവനം ഇത് ആദ്യമായാണ് വിഐ അ‌വതരിപ്പിക്കുന്നത്.

ഒറ്റ പ്ലാനിൽ ബ്രോഡ്ബാൻഡ്, ​മൊ​ബൈൽ, ഒടിടി സേവനങ്ങളുമായി വിഐ വൺ

ഈ മൂന്ന് സേവനങ്ങളും ഒറ്റയടിക്ക് ലഭിക്കുന്ന വിഐ വൺ പ്ലാനുകൾ 2192 രൂപ മുതൽ ആരംഭിക്കുന്നു. തുടക്കത്തിൽ നാല് പ്ലാനുകളാണ് വിഐ അ‌വതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്ലാൻ സൃഷ്ടിക്കാനുള്ള ഓപ്ഷൻ ലഭ്യമല്ല. അ‌ത്തരം ഒരു ഓപ്ഷൻകൂടി നൽകിയിരുന്നെങ്കിൽ കൂടുതൽ ആകർഷകമാകുമായിരുന്നു. പുതിയ വിഐ വൺ പ്ലാനുകളെ പരിചയപ്പെടാം.

2912 രൂപയുടെ വിഐ വൺ പ്ലാൻ: ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ നാല് വിഐ വൺ പ്ലാനുകളാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 2912 രൂപയുടേത്. 3109 രൂപ, 8390 രൂപ, 12155 രൂപ എന്നീ നിരക്കുകളിലാണ് മറ്റ് പ്ലാനുകൾ എത്തുന്നത്.

വിഐ വണ്ണിന് കീഴിലുള്ള 2192 രൂപയുടെ അ‌ടിസ്ഥാന പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീപെയ്ഡ് സിം ലഭിക്കും. ഇതോടൊപ്പം, വിഐയിൽ നിന്നുള്ള ബിങ് ഓൾ ​നൈറ്റ് ഓഫറും ഉണ്ട്.

40 Mbps വേഗതയും അൺലിമിറ്റഡ് ഡാറ്റയും ആണ് ഈ പ്ലാനിൽ നൽകിയിരിക്കുന്ന ​ഫൈബർ ബ്രോഡ്ബാൻഡ് ആനുകൂല്യം. 90 ദിവസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ, 90 ദിവസത്തെ സോണിലിവ് മൊബൈൽ, വിഐ മൂവീസ് ആൻഡ് ടിവി വിഐപി, 90 ദിവസത്തെ സീ5 സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് ഒടിടി ആനുകൂല്യങ്ങൾ. 93 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

3109 രൂപയുടെ വിഐ വൺ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന ഒരു പ്രീപെയ്ഡ് സിം ഈ പ്ലാൻ നൽകുന്നു. ബിങ് ഓൾ ​​നൈറ്റ് ആനുകൂല്യവും മൊ​ബൈൽ സേവനങ്ങൾക്കൊപ്പം ലഭിക്കും. 100 Mbps വേഗതയുള്ള ഫൈബർ കണക്ഷനും അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

ഒടിടി ആനുകൂല്യങ്ങൾ: 2192 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന അ‌തേ ഒടിടി ആനുകൂല്യങ്ങൾ തന്നെയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനിലും ലഭിക്കുക. 90 ദിവസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ, 90 ദിവസത്തെ സോണിലിവ് മൊബൈൽ, വിഐ മൂവീസ് ആൻഡ് ടിവി വിഐപി, 90 ദിവസത്തെ സീ5 സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് അ‌വ. ഈ പ്ലാനും 93 ദിവസത്തെ വാലിഡിറ്റിയിലെത്തുന്നു.

8390 രൂപയുടെ വിഐ വൺ പ്ലാൻ: 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു വിഐ സിം ഈ പ്ലാൻ നൽകുന്നു. അ‌​ൺലിമിറ്റഡ് ഡാറ്റയുള്ള 40 Mbps ബ്രോഡ്‌ബാൻഡ് കണക്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഒറ്റ പ്ലാനിൽ ബ്രോഡ്ബാൻഡ്, ​മൊ​ബൈൽ, ഒടിടി സേവനങ്ങളുമായി വിഐ വൺ

ഒടിടി ആനുകൂല്യങ്ങൾ: ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് സോണിലിവ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഒരുവർഷത്തേക്ക് വിഐ മൂവീസ് ആൻഡ് ടിവി വിഐപി സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് സീ5 സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. 368 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

12155 രൂപയുടെ വിഐ വൺ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ബിങ് ഓൾ ​നൈറ്റ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു വിഐ സിം ഈ പ്ലാനിൽ ലഭിക്കുന്നു. 100 എംബിപിഎസ് വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിലുള്ള ബ്രോഡ്ബാൻഡ് ആനുകൂല്യം.

ഒടിടി ആനുകൂല്യങ്ങൾ: ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് സോണിലിവ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഒരുവർഷത്തേക്ക് വിഐ മൂവീസ് ആൻഡ് ടിവി വിഐപി സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് സീ5 സബ്സ്ക്രിപ്ഷൻ? ബിങ് ഓൾ ​നൈറ്റ് സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. 368 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

More from GizBot

Best Mobiles in India

English summary
VI has introduced the new VI One Plans which offer three services namely Fiber Broadband, Mobile Telecom and OTT all at once. Telecom Talk has reported on this new service of VI. VI One plans are priced at Rs 2912, Rs 3109, Rs 8390 and Rs 12155.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X