പത്തരമാറ്റ് തനി തങ്കം! വിഐ വരിക്കാർക്ക് സന്തോഷിക്കാൻ 4 വഴികൾ
കിടിലൻ സിനിമകൾ ധാരാളമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന സമയമാണിത്. പണ്ട് സിനിമ ഇറങ്ങിയാൽ ടിവിയിലെത്താൻ ഏറെനാളെടുത്തിരുന്നു. എന്നാലിപ്പോൾ തിയറ്റർ വിട്ടാൽ നേരേ ഒടിടിയിലേക്കാണ് എത്തുക. കാലം മാറിയതിനൊപ്പം ആളുകളുടെ എന്റർടെയ്ൻമെന്റ് താൽപര്യങ്ങളും മാറി. നിരവധി പേർ ഇപ്പോൾ വിവിധ ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകളും മറ്റും ആസ്വദിക്കുന്നു.
അതിനാൽത്തന്നെ ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കും അവയുടെ സബ്സ്ക്രിപ്ഷനുകൾക്കും ആരാധകർ കൂടിയിട്ടുണ്ട്. ഇത് അറിയാവുന്ന ടെലിക്കോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar).

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (Vodafone Idea). ഡിസ്നി+ ഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ വിഐക്ക് ഉണ്ട്. അതിൽ 1 വർഷത്തെ സബസ്ക്രിപ്ഷൻ ലഭിക്കുന്ന തെരഞ്ഞെടുത്ത പ്ലാനുകളും ഉണ്ട്. ഈ പ്ലാനുകൾ 901 രൂപ, 1066 രൂപ, 3099 രൂപ, 601 രൂപ നിരക്കുകളിൽ എത്തുന്നു.
901 രൂപയുടെ വിഐ പ്ലാൻ: വോഡഫോൺ ഐഡിയയുടെ 901 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, 70 ദിവസ വാലിഡിറ്റി എന്നിവയുണ്ട്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് Vi Movies & TV ആപ്പിനൊപ്പം Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ്റെ 1 വർഷത്തെ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

901 രൂപയുടെ വിഐ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്. ഈ ആനുകൂല്യങ്ങളിൽ ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 48 ജിബി ബോണസ് ഡാറ്റയും ലഭിക്കും.
1066 രൂപയുടെ വിഐ പ്ലാൻ: ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ എത്തുന്നു. അൺലിമിറ്റഡ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അതോടൊപ്പം വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ, വിഐ മൂവീസ് & ടിവി സബ്‌സ്‌ക്രിപ്‌ഷൻ, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ ആക്‌സസ് എന്നിവയുമുണ്ട്.
3099 രൂപയുടെ വിഐ പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 365 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ, വിഐ മൂവീസ് & ടിവി, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

601 രൂപയുടെ വിഐ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാൻ നൽകുന്നു. അധിക ആനുകൂല്യമായി Vi Hero അൺലിമിറ്റഡ്, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ, വിഐ മൂവീസ് & ടിവി എന്നിവയ്‌ക്കൊപ്പം 16GB ബോണസ് ഡാറ്റയും ലഭിക്കുന്നു.
ഈ വിഐ പ്ലാനുകളെല്ലാം ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ ഇവയ്ക്ക് പുറമേ കുറഞ്ഞ കാലയളവിലേക്ക് ഈ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന വിഐ പ്ലാനുകളും ഉണ്ട്. 399 രൂപ, 499 രൂപ നിരക്കുകളിലെത്തുന്ന വിഐ പ്ലാനുകൾ അതിന് ഉദാഹരണമാണ്.


Click it and Unblock the Notifications







