Home
News

പിടിച്ച് നിൽക്കാൻ ഒരു പൂഴിക്കടകൻ; പുത്തൻ പുതിയ ഓഫറുകളുമായി വിഐ | VI Plans

വോഡഫോൺ ഐഡിയ ( വിഐ ) രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 368 രൂപ പ്ലാൻ, 369 രൂപ പ്ലാൻ എന്നിവയാണ് കമ്പനി ലോഞ്ച് ചെയ്ത പുതിയ പായ്ക്കുകൾ. ഒടിടി ആനുകൂല്യങ്ങളുമായാണ് ഈ രണ്ട് ഓഫറുകളും വിപണിയിലേക്ക് വരുന്നത് (VI Plans).

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐയ്ക്ക് ഇതുവരെയും 5ജി സർവീസ് ആരംഭിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ തരക്കേടില്ലാത്ത 4ജി നെറ്റ്വർക്ക് കമ്പനി ഓഫർ ചെയ്യുന്നുമുണ്ട്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന കമ്പനിയ്ക്ക് പിടിച്ച് നിൽക്കാൻ നിലവിലുള്ള യൂസേഴ്സിനെ പിടിച്ചു നിർത്തുകയും പുതിയ യൂസേഴ്സിനെ ആകർഷിക്കുകയും വേണം. ഇതിനായി കൂടിയാണ് കമ്പനി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. അടുത്തിടെ ഏതാനും പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി പരിഷ്കരിച്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പിടിച്ച് നിൽക്കാൻ ഒരു പൂഴിക്കടകൻ; പുത്തൻ പുതിയ ഓഫറുകളുമായി വിഐ

വിഐ അൺലിമിറ്റഡ് സെഗ്മെന്റിന് കീഴിലാണ് 368 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും 369 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും വരുന്നത്. നേരത്തെ പറഞ്ഞത് പോലെ ഒടിടി ആനുകൂല്യങ്ങളുമായിട്ടാണ് ഈ രണ്ട് പ്രീപെയ്ഡ് റീചാർജ് ഓഫറുകളും യൂസേഴ്സിലേക്കെത്തുന്നത്. 368 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും 369 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

368 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ : അൺലിമിറ്റഡ് വിഭാഗത്തിൽ വരുന്ന 368 രൂപ വിലയുള്ള ഈ പ്ലാൻ യൂസേഴ്സിന് ഡെയിലി 2 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും വിഐ യൂസേഴ്സിന് ലഭിക്കും. 30 ദിവസമാണ് 368 രൂപ പായ്ക്കിന്റെ വാലിഡിറ്റി. ഒടിടി ആനുകൂല്യങ്ങളും പ്ലാനിനൊപ്പം ലഭിക്കും.

പിടിച്ച് നിൽക്കാൻ ഒരു പൂഴിക്കടകൻ; പുത്തൻ പുതിയ ഓഫറുകളുമായി വിഐ

സൺഎൻഎക്സ്ടി ആപ്പിലേക്കും വിഐ മൂവീസ് & ടിവി ആപ്പിലേക്കുമാണ് 368 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആക്സസ് നൽകുന്നത്. ബിങ് ഓൾ നൈറ്റ് സൌകര്യവും 368 രൂപയുടെ പ്ലാൻ പായ്ക്ക് ചെയ്യുന്നു. അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 6 മണിക്കും ഇടയിൽ ഫ്രീ ഡാറ്റ ലഭിക്കുന്ന സൌകര്യമാണ് ബിഞ്ച് ഓൾ നൈറ്റ്. അതും പായ്ക്ക് ഡാറ്റ ഉപയോഗപ്പെടുത്താതെ. എല്ലാ മാസവും രണ്ട് ജിബി ബാക്കപ്പ് ഡാറ്റയും യൂസേഴ്സിന് ലഭിക്കും.

369 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ : ഈ റീചാർജ് പ്ലാനിനും 30 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. വാലിഡിറ്റി കാലയളവിൽ ആകെ 60 ജിബി ഡാറ്റയാണ് ലഭ്യമാകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ബെനിഫിറ്റ്സും ഡെയിലി 100 എസ്എംഎസും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

പിടിച്ച് നിൽക്കാൻ ഒരു പൂഴിക്കടകൻ; പുത്തൻ പുതിയ ഓഫറുകളുമായി വിഐ

30 ദിവസത്തേക്കുള്ള സോണി ലിവ് മൊബൈൽ ആക്‌സസാണ് 369 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്ന ഒടിടി ആനുകൂല്യം. ' ബിഞ്ച് ഓൾ നൈറ്റ് ' സൗകര്യവും വീക്കെൻഡ് ഡാറ്റ റോൾഓവറും 2 ജിബി ബാക്കപ്പ് ഡാറ്റയും 369 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്.

ഒടിടി ആനുകൂല്യം മാറ്റി നിർത്തിയാൽ രണ്ട് പ്ലാനുകളും സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. 368 രൂപയുടെ പ്ലാൻ സൺഎൻഎക്സ്ടി ആപ്പിലേക്കുള്ള ആക്സസ് നൽകുമ്പോൾ 369 രൂപയുടെ പ്ലാൻ സോണി ലിവ് മൊബൈൽ ആക്സസും ഓഫർ ചെയ്യുന്നു. ഇത് വരെയും 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ സാധിക്കാത്ത കമ്പനി 4ജി സർവീസ് മാത്രമാണ് നൽകുന്നത് എന്ന കാര്യവും യൂസേഴ്സ് ഓർത്തിരിക്കണം.

Best Mobiles in India

English summary
Vodafone Idea (VI) has introduced two new prepaid recharge plans. The new packs launched by the company are the Rs 368 plan and the Rs 369 plan. Both these offers come with OTT benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X