Home
News

VI | ഒരു പരിധിയുമില്ലാതെ ഡാറ്റ ഉപയോഗിക്കാം... വിഐ നൽകുന്ന ഒന്നൊന്നര പോസ്റ്റ്പെയ്ഡ് പ്ലാൻ

യാത്ര പോകാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ? നമ്മളെല്ലാവരും എവിടേക്കെങ്കിലുമൊക്കെ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. വീടിന് അടുത്തുള്ള സ്ഥലങ്ങൾ മുതൽ വിദേശ പട്ടണങ്ങളിലേക്ക് വരെ യാത്രപോകുന്നവ‍രുണ്ട്. ഇത്തരം യാത്രകളിൽ യൂസേഴ്സിന് ഏറെ ഉപകാരപ്രദമായേക്കാവുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പല ടെലിക്കോം കമ്പനികളും ഓഫ‍ർ ചെയ്യുന്നുണ്ടെന്നുള്ള കാര്യം എത്ര പേർക്കറിയാം?

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ അഥവാ വിഐയും (VI) തങ്ങളുടെ യൂസേഴ്സിന് ഇത്തരത്തിലുള്ള പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നുണ്ട്. വിഐയിൽ നിന്നുള്ള റെഡ്എക്സ് പോസ്റ്റ്പെയ്ഡ് ഓഫറിന്റെ ഭാ​ഗമായിട്ടാണ് യൂസേഴ്സിന് യാത്ര ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നിലവിൽ ആകെ ഒരൊറ്റ റെഡ്എക്സ് (REDX) പ്ലാൻ മാത്രമാണ് കമ്പനി ഓഫർ ചെയ്യുന്നത്.

ഒരു പരിധിയുമില്ലാതെ ഡാറ്റ ഉപയോഗിക്കാം... വിഐ നൽകുന്ന കിടിലൻ പ്ലാൻ

നേരത്തെ റെഡ്എക്സ് ക്യാറ്റഗറിയിൽ കമ്പനി ഒരുപാട് പ്ലാനുകൾ ലഭ്യമാക്കിയിരുന്നു. പിന്നീ‌ട് ബാക്കിയെല്ലാ പ്ലാനുകളും നി‍ർത്തലാക്കി ഒരൊറ്റ റെഡ്എക്സ് ഓഫ‍ർ മാത്രമായി ചുരുക്കുകയും ചെയ്തു. നിലവിൽ 1,101 രൂപ വിലയുള്ള പ്ലാൻ മാത്രമാണ് റെഡ്എക്സ് ക്യാറ്റ​ഗറിയിൽ ലഭിക്കുന്നത്. മറ്റ് പോസ്റ്റ്പെയ്ഡ് പ്ലാനുകളും വിഐ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഇവയൊന്നും 1,101 രൂപയു‌ടെ പ്ലാനിന് സമാനമായി വിപുലമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. 1,101 രൂപയുടെ വിഐ റെ‍ഡ്എക്സ് പ്ലാനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

1,101 രൂപയുടെ റെഡ്എക്സ് പ്ലാൻ : വോഡഫോൺ ഐഡിയയുടെ 1,101 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഒരു ബില്ലിങ് കാലയളവിൽ യൂസറിന് എത്ര ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ ഓഫർ. പറഞ്ഞ് വരുന്നത് എഫ് യു പി പരിധികൾ ഇല്ലാതെ അൺലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാമെന്നതാണ്. ഡാറ്റ സ്പീഡ് ഒരിക്കലും കുറയില്ലെന്ന് സാരം.

1,101 രൂപയുടെ പ്രൈസ് ടാഗിൽ നികുതി ഉൾപ്പെടുന്നില്ലെന്നതാണ് പ്ലാനിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ മറ്റ് നിരവധി ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളാണ് അതിൽ ഒന്ന്. ഒരു മാസത്തേക്ക് 3,000 എസ്എംഎസും പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും 1,101 രൂപയുടെ റെഡ്എക്സ് പ്ലാൻ ഓഫർ ചെയ്യുന്നു.

6 മാസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം ആക്സസ്, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ, സോണിലിവ് പ്രീമിയം, വിഐ മൂവീസ് & ടിവി എന്നിവയാണ് ഈ റെഡ്എക്സ് പ്ലാൻ നൽകുന്ന പ്രധാനപ്പെട്ട ഒടിടി ആനുകൂല്യങ്ങൾ. സോണി ലിവ് പ്രീമിയം, വിഐ മൂവീസ് ആൻഡ് ടിവി എന്നിവയിലേക്കും പ്ലാനിനൊപ്പം ആക്സസ് ലഭിക്കും. വിഐ ഗെയിംസ്, ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷൻ (വിഐ ആപ്പ് വഴി) എന്നിവയും യൂസേഴ്സിന് ലഭിക്കും.

1,101 രൂപയുടെ വിഐ പ്ലാൻ നൽകുന്ന ട്രാവൽ ബെനിഫിറ്റ്സ് : വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഏഴ് ദിവസത്തെ ഇന്റർനാഷണൽ റോമിങ് (2,999 രൂപ മൂല്യമുള്ള) പായ്ക്കാണ് ഇതിൽ ഒന്ന്. മേക്ക്മൈട്രിപ്പ് വഴിയുള്ള ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങുകളിൽ ഡിസ്കൌണ്ടുകളും യൂസേഴ്സിന് ലഭിക്കും. അത് പോലെ തന്നെ ഇന്റർനാഷണൽ, ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിലേക്ക് ആക്സസും (എല്ലാ വർഷവും ഡൊമസ്റ്റിക്കിൽ 4 തവണയും ഇന്റർനാഷണലിൽ 1 തവണയും) ഈ പ്ലാൻ ഓഫർ ചെയ്യുന്നു.

വിഐ സർവീസ് സെന്ററുകളിൽ മുൻഗണന ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. 1,101 രൂപയുടെ റെഡ്എക്സ് പ്ലാൻ യൂസ് ചെയ്യുന്നവർക്ക് വിഐ സ്റ്റോറുകളിൽ (VI Store) ക്യൂ നിൽക്കേണ്ടി വരില്ല. പ്രയോറിറ്റി കസ്റ്റമർ സർവീസ് സേവനവും (Priority Customer Care Service) റെഡ്എക്സ് യൂസേഴ്സിന് ലഭിക്കും. 20 സെക്കൻഡിനുള്ളിൽ കസ്റ്റമർ കെയർ കോൾ പിക്ക് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെഡ്എക്സ് സേവനം പെട്ടെന്ന് അവസാനിപ്പിച്ചാൽ ഫീസ് ഈടാക്കുമെന്ന കാര്യവും മറക്കരുത്.

Best Mobiles in India

English summary
Users get travel benefits as part of the REDX postpaid offer from VI. Currently, the company offers only one REDX plan in total.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X