Home
News

അങ്ങനെ അങ്ങ് മറക്കാൻ പറ്റുവോ നിങ്ങളെ! വിഐയുടെ മൂന്ന് കിടിലൻ പ്ലാനുകൾ ഇതാ..

മറ്റ് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ പോളീ വോഡഫോൺ ഐഡിയ ലിമിറ്റഡും താരിഫ് വർദ്ധന കൊണ്ടുവന്നെങ്കിലും ഉയർന്ന പ്രതിദിന ഡാറ്റ ഉപഭോഗത്തിനായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഇവയിൽ, ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളോടൊപ്പം വരുന്ന ചില പ്ലാനുകൾ ആണ് കൂടുതൽ ആകർഷിക്കുന്നത്. ഇന്ന്, ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം 2.5 ജിബി പ്രതിദിന ഡാറ്റയുമായി വരുന്ന പ്ലാനുകൾ കുറവാണ്. എന്നാൽ പിന്നെ അതിനെ കുറിച്ച് തന്നെ സംസാരിക്കാം. അത്തരം മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ആണ് വോഡഫോൺ ഐഡിയ ലിമിറ്റഡിന് ഉള്ളത്.

മൂന്ന് പ്ലാനുകൾ രണ്ടെണ്ണം Netflix Basic, Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ വിഐയുടെ ആ മൂന്ന് പ്ലാനുകളെ കുറിച്ച് കൂടുതൽ വിശദമായി നോക്കിയാലോ? ഈ ലിസ്റ്റിലെ ആദ്യ പ്ലാൻ 409 രൂപയുടെ പ്ലാനാണ്. അതിന്റെ വിശദാംശങ്ങളിൽ നിന്ന് തന്നെ തുടങ്ങാം.

അങ്ങനെയങ്ങ് മറക്കാൻ പറ്റുവോ നിങ്ങളെ! വിഐയുടെ 3 കിടിലൻ പ്ലാനുകൾ ഇതാ..

നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ ദിവസം എന്നിവ ലഭിക്കും. ഈ പ്ലാനിൻ്റെ സേവന കാലാവധി,അതായത് വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങളിൽ Vi Hero അൺലിമിറ്റഡ് ഓഫറുകളും ഉൾപ്പെടുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിംഗെ ഓൾ നൈറ്റ്, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് Vi Heroയിൽ ഉൾപ്പെടുന്ന ഓഫറുകൾ.

409 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ പിന്നെ വരുന്നത് 469 രൂപയുടെ പ്ലാൻ ആണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ദിവസം എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം Disney+ Hotstar മൊബൈലിൻ്റെ ഒരു അധിക നേട്ടവുമുണ്ട്.

ഈ പ്ലാനിൻ്റെ സേവന കാലാവധി, അതായത് വാലിഡിറ്റി 28 ദിവസം ആണ്. ഈ പ്ലാനിന്റെ കൂടെ Vi Hero അൺലിമിറ്റഡ് ഓഫറുകളും ഉണ്ട്. വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിംഗെ ഓൾ നൈറ്റ്, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് Vi Heroയിൽ ഉൾപ്പെടുന്ന ഓഫറുകൾ. പ്രത്യേകം ശ്രധിക്കുക്ക, Disney+ Hotstar മൊബൈലിൻ്റെ കാലാവധി 3 മാസമാണ്.

അവസാനമായി, 1599 രൂപയുടെ പ്ലാൻ ആണ് വിഐയുടെ ഈ ലിസ്റ്റിൽ ഉള്ളത്. വിഐയിൽ നിന്നുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ലഭിക്കുന്നു. Netflix Basicൻ്റെ അധിക ആനുകൂല്യം 84 ദിവസത്തേക്ക് ബണ്ടിൽ ചെയ്തിരിക്കുന്നു. ഈ പ്ലാനിൻ്റെ സേവന വാലിഡിറ്റിയും 84 ദിവസമാണ്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് Vi Hero അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും.

ഒടിടി അനൂകൂല്യങ്ങൾ കൂടാതെ, ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളോടെ വരുന്ന വിഐയുടെ മൂന്ന് പ്ലാനുകൾ ആണ് ഇത്. വിഐ ആപ്പ് വഴിയും ഇന്ത്യയിൽ ഉടനീളം ഉള്ള തേർഡ് പാർട്ടി റീചാർജ് ആപ്ലിക്കേഷനുകൾ വഴിയും നിങ്ങൾക്ക് ഈ പ്ലാനുകൾ എല്ലാം റീചാർജ് ചെയ്യാൻ സാധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Fewer plans come with 2.5GB daily data along with OTT benefits. Vodafone Idea Limited has three such prepaid plans. Of the three plans, two offer benefits like Netflix Basic and Disney+ Hotstar mobile subscription. The first plan is a Rs 409 plan. Then comes the Rs 469 plan. Finally, VI's Rs 1599 plan is on this list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X