Home
News

6 മാസം കൂടുമ്പോൾ ഒന്ന് റീച്ചാർജ് ചെയ്താൽ മതി; 180 ദിവസ വാലിഡിറ്റിയോടെ എത്തുന്ന പ്രീപെയ്ഡ് പ്ലാൻ

ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി വളരെ പ്രധാനമാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി കിട്ടുന്ന പ്ലാനിനോടാണ് കൂടുതൽ പേർക്കും താൽപര്യം. ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാൻ മത്സരിക്കുന്ന ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളെല്ലാം ആകർഷകമായ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി കിട്ടുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിലൂടെ കൂടുതൽ വരിക്കാരെ തങ്ങളുടെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഈ സ്ഥാപനങ്ങളെല്ലാം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐയും ഇത്തരത്തിൽ ദീർഘകാല വാലിഡിറ്റിയോടെ ചില പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

6 മാസം കൂടുമ്പോൾ ഒന്ന് റീച്ചാർജ് ചെയ്താൽ മതി,  കിടിലൻ റീച്ചാർജ് പ്ലാൻ

മറ്റ് കമ്പനികൾ നൽകുന്നതിന് സമാനമായി വിവിധ വാലിഡിറ്റികളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ വിഐയും അ‌വതരിപ്പിച്ചിരിക്കുന്നു. അ‌തിൽ 6 മാസ വാലിഡിറ്റിയോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന പ്ലാൻ എത്തുന്നത് 949 രൂപ നിരക്കിലാണ്. 180 ദിവസ വാലിഡിറ്റി ഇത്രയും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന മറ്റ് വിഐ പ്ലാനുകൾ കാണാൻ സാധിക്കില്ല.

ഇന്ത്യയിൽ പൊതുവെ വിഐയുടെ ശക്തി കുറഞ്ഞുവരികയാണ്. എങ്കിലും കേരളത്തിൽ വിഐ വരിക്കാർ ധാരാളമുണ്ട്. 5ജി ഇല്ലെങ്കിലും ഭൂരിഭാഗം വരിക്കാർക്കും വിഐയുടെ സേവനത്തെപ്പറ്റി മികച്ച അ‌ഭിപ്രായമാണ് ഉള്ളത്. കേരളത്തിലെ വിഐ വരിക്കാർക്ക് ആറുമാസ വാലിഡിറ്റിക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിട്ടുള്ള 949 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങ​ൾ ഇവിടെ പരിചയപ്പെടാം.

6 മാസം കൂടുമ്പോൾ ഒന്ന് റീച്ചാർജ് ചെയ്താൽ മതി,  കിടിലൻ റീച്ചാർജ് പ്ലാൻ

വിഐയുടെ 949 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: വോഡഫോൺ-ഐഡിയയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 12 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. ഇതിൽ 12 ജിബി ഡാറ്റ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ആകെ ലഭിക്കുന്ന ഡാറ്റയാണ്.

180 ദിവസമാണ് വിഐ 949 രൂപ പ്ലാനിന്റെ വാലിഡിറ്റി. ഈ വാലിഡിറ്റി കാലയളവിനുള്ളിൽ ഒരു ദിവസം കൊണ്ടോ, മുഴുവൻ വാലിഡിറ്റി കാലയളവുമായോ ഈ പ്ലാനിൽ ലഭിക്കുന്ന 12 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിച്ച് മുന്നോട്ട് പോകാവുന്നതാണ്.

180 ദിവസത്തെ ദീർഘമായ വാലിഡിറ്റിയോടെയാണ് എത്തുന്നത് എങ്കിലും വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ പതിവായി കാണാറുള്ള വീഐ ഹീറോ ആനുകൂല്യങ്ങൾ ഈ പ്ലാനിനൊപ്പം ലഭ്യമല്ല. അ‌തിനാൽ തന്നെ വിഐയുടെ അ‌ധിക ഡാറ്റയോ, രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറോ ഈ പ്ലാനിന്റെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നില്ല.

6 മാസം കൂടുമ്പോൾ ഒന്ന് റീച്ചാർജ് ചെയ്താൽ മതി,  കിടിലൻ റീച്ചാർജ് പ്ലാൻ

മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്തത്ര ​വൈവിധ്യമാർന്ന ഡാറ്റ പ്ലാൻ ഓപ്ഷനുകളാണ് വിഐ തങ്ങളുടെ വരിക്കാർക്കായി അ‌വതരിപ്പിച്ചിരിക്കുന്നത്. വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പരിശോധിച്ചാൽ 17, 19 രൂപ, 24 രൂപ, 25 രൂപ, 29 രൂപ, 39 രൂപ, 49 രൂപ എന്നിങ്ങനെ 50 രൂപയിൽ താഴെ നിരക്കിൽത്തന്നെ തെരഞ്ഞെടുക്കാവുന്ന 7 ഓപ്ഷനുകൾ കാണാം.

17 രൂപയ്ക്ക് മുതൽ വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാണ്. വിഐയുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 17 രൂപയുടേത്. ഒരു ദിവസ വാലിഡിറ്റിയിൽ രാത്രി മുഴുവൻ സൗജന്യ ഡാറ്റ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 12AM മുതൽ 6AM വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു.

ദിവസവും കൂടുതൽ ഡാറ്റ വേണ്ടവർക്ക് അ‌നുയോജ്യമായ കൂടിയ നിരക്കിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വിഐയുടെ പക്കലുണ്ട്. ഈ പ്ലാനുകൾ ഉപയോഗിച്ച് ഈ ദീർഘകാല വാലിഡിറ്റി പ്ലാൻ കാലയളവിൽ ഡാറ്റ ആനുകൂല്യങ്ങൾ ആസ്വദിക്കാം. കൂടാതെ 5ജി അ‌വതരിപ്പിക്കാനുള്ള നീക്കം വിഐ ശക്തമാക്കിയിട്ടുണ്ട് എന്ന ശുഭവാർത്തയും വിഐ ആരാധകരെ തേടി എത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
VI has also introduced prepaid plans with various validities. Out of that, the cheapest plan available with 6 months validity is Rs 949. Get unlimited voice calls, 100 SMS per day and 12GB data. Out of this 12GB data is the total data available for the entire validity period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X