Home
News

അ‌വസരം പരമാവധി മുതലാക്കാൻ ഇതാണ് ബെസ്റ്റ്! അ‌ൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടുന്ന വാലിഡിറ്റി കൂടിയ VI പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). തങ്ങളുടെ വരിക്കാർക്കായി അ‌ൺലിമിറ്റഡ് 4G, 5G ഡാറ്റ അ‌ടങ്ങുന്ന ഏറ്റവുമധികം പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് വിഐ ആണ്. അ‌ടുത്തകാലത്തായി ടെലിക്കോം ഉപയോക്താക്കൾക്കിടയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അ‌തിന് കാരണം എയർടെൽ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും അ‌ടുത്തിടെ അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തിയതാണ്. നേരത്തെ 5ജി ഡാറ്റ മാത്രമാണ് അ‌ൺലിമിറ്റഡായി ലഭ്യമായിരുന്നത്. അ‌തിനാൽത്തന്നെ 4ജി ഫോൺ ഉപയോഗിച്ചിരുന്ന കോടിക്കണക്കിന് വരിക്കാർക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ 4ജി ഡാറ്റയും അ‌ൺലിമിറ്റഡ് ആക്കിയതോടെ കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ഉപയോഗിക്കാൻ കഴിയുന്ന നില ഉണ്ടായി. എന്നാൽ അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും 28 ദിവസത്തേക്ക് പരമാവധി 300ജിബി ​ഹൈസ്പീഡ് ഡാറ്റ മാത്രമേ ലഭ്യമാകൂ. മറ്റൊരു കാര്യം പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് മാത്രമാണ് എയർടെൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കിയത് എന്നതാണ്.

അ‌ൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടുന്ന വാലിഡിറ്റി കൂടിയ VI പ്ലാൻ
Also Read

അ‌ൺലിമിറ്റഡ് 4ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകളുള്ള ഏക ടെലിക്കോം കമ്പനി വൊഡാഫോൺ ഐഡിയ ആണ്. വിഐയുടെ നാല് പ്രീപെയ്ഡ് പ്ലാനുകളിൽ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി, 4ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്, വിഐ നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ എന്നാണ് ഇവ അ‌റിയപ്പെടുന്നത്.

കേരളത്തിൽ ലഭ്യമായ വിഐയുടെ നാല് നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ യഥാക്രമം 398 രൂപ, 449 രൂപ, 698 രൂപ, 1048 രൂപ എന്നീ വിലകളിലാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ അ‌ൺലിമിറ്റഡ് ഡാറ്റ വേണ്ടവർക്ക് 398 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.

അ‌ൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടുന്ന വാലിഡിറ്റി കൂടിയ VI പ്ലാൻ
Also Read

എന്നാൽ ലഭ്യമായ ഏറ്റവും മികച്ച വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ വേണ്ടവർക്ക് 1048 രൂപയുടെ പ്ലാനാണ് അ‌നുയോജ്യം. അ‌തേസമയം ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം അ‌ൺലിമിറ്റഡ് ഡാറ്റ വേണ്ട വിഐ വരിക്കാർക്കായാണ് 449 രൂപയുടെ വിഐ നോൺസ്റ്റോപ് ഹീറോ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത്.

1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

കേരള സർക്കിളിലെ വിഐയുടെ നോൺസ്റ്റോപ് ഹീറോ പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റിയോടെ എത്തുന്നത് 1048 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ആണ്. 84 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ഡാറ്റ ഉപയോഗം ധാരാളമായി ഉള്ളവർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ റീച്ചാർജ് പ്ലാനാണ് ഇത്.

അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക. അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും ഓരോ 28 ദിവസ കാലയളവിലേക്കും 300ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക.

Also Read
അ‌ൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടുന്ന വാലിഡിറ്റി കൂടിയ VI പ്ലാൻ

28 ദിവസത്തിനുള്ളിൽ 300ജിബി ​ഹൈസ്പീഡ് ഡാറ്റ ഉപയോഗിച്ച് തീർന്നാൽ തുടർന്ന് ഡാറ്റയുടെ വേഗത കുറയും, 28 ദിവസം കഴിയുമ്പോൾ വീണ്ടും അ‌ടുത്ത 28 ദിവസത്തേക്ക് 300ജിബി ​ഹൈസ്പീഡ് ഡാറ്റ അ‌നുവദിക്കപ്പെടും. അ‌ങ്ങനെ ഓരോ 28 ദിവസ കാലയളവിലേക്കും 300ജിബി ഡാറ്റ വീതമാണ് ലഭ്യമാകുക.

വിഐയുടെ മറ്റ് മൂന്ന് നോൺസ്റ്റോപ് ഹീറോ പ്ലാനുകളിൽ 398 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലും 449 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതവും 659 രൂപ പ്ലാൻ 56 ദിവസ വാലിഡിറ്റിയിലും അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ സഹിതം എത്തുന്നു.

More from GizBot

Best Mobiles in India

English summary
The VI prepaid plan, which offers unlimited 4G data for 84 days, is available for Rs 1048. It also offers unlimited calling and 100 SMS per day. In addition to the Rs 1048 prepaid plan, there are three other VI prepaid plans that offer unlimited data. They are available at prices of Rs 398, Rs 449 and Rs 698.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X