ഹീറോ ആകാൻ ഈ ഹീറോയെ കൂട്ടുപിടിക്കു! ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായി നിരവധി വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വോഡഫോൺ ഐഡിയ ലിമിറ്റഡിന് (VIL) ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇപ്പൊൾ, ബോണസ് ഡാറ്റയ്‌ക്കൊപ്പം ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായി വരുന്ന പ്ലാനുകളെ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്. ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾക്ക് ഒപ്പം ധാരാളം ഡാറ്റ ലഭിക്കുക എന്നത് വളരെ ആകർഷിക്കുന്ന ഒന്നാണ്. അതായത് ബോണസ് ഡാറ്റ ഓഫർ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരം ആക്കുന്നു. വോഡഫോൺ ഐഡിയയ്ക്ക് നിലവിൽ ബോണസ് ഡാറ്റയും ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകൾ ഉണ്ട്.
ഈ പ്ലാനുകളുടെ വില 349 രൂപ, 579 രൂപ, 859 രൂപ എന്നിങ്ങനെ ആണ്. ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് എന്തെല്ലാം ലഭിക്കുന്നു എന്ന് നോക്കാം. ലിസ്റ്റിലെ ആദ്യ പ്ലാൻ 349 രൂപയുടെ പ്ലാൻ ആണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും.

പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗെ ഓൾ നൈറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടെ ഉള്ള ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഉള്ള ബോണസ് ഡാറ്റ 5 ജിബി ആണ്. ബോണസ് ഡാറ്റ ക്ലെയിം ചെയ്യുന്നതിന്, രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ഉപയോക്താവ് വിഐ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്.
പിന്നെ ഉള്ളത് 579 രൂപ, 859 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ആണ്. ഈ രണ്ട് പ്ലാനുകളിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ്/ദിവസം എന്നിവ ലഭിക്കും. എന്നിരുന്നാലും, ഈ പ്ലാനുകളുടെ വാലിഡിറ്റി വ്യത്യസ്തമാണ്. 579 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 56 ദിവസത്തെ സേവന വാലിഡിറ്റിയും 859 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ സേവന വാലിഡിറ്റിയും ലഭിക്കും.
ഈ രണ്ട് പ്ലാനുകളിലും ഉപയോക്താക്കൾക്ക് 5 ജിബി ബോണസ് ഡാറ്റ ലഭിക്കുന്നു എന്നത് ശ്രദ്ധിക്കുക. എന്നാൽ ഈ പ്ലാനുകളിൽ ബണ്ടിൽ ചെയ്‌തിരിക്കുന്ന എല്ലാ ബോണസ് ഡാറ്റകളും 3 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. അതിനാൽ നിങ്ങൾ ഇത് 3 ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ, ഈ ഡാറ്റ കാലഹരണപ്പെടും.
വിഐ ഉപയോക്താക്കളുടെ കൂടെ ആണെന്ന് ഉറപ്പിക്കുന്ന ചില തീരുമാനങ്ങൾ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയിൽ നിന്ന് വ്യക്തമാകുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ വലയുന്ന ഉപഭോക്താക്കളെ സഹായിക്കാൻ വോഡഫോൺ ഐഡിയ നിരവധി ആശ്വാസ നടപടികൾ അവതരിപ്പിച്ചു. കണക്ടിവിറ്റിയുടെ നിർണായക ആവശ്യകതയും അടിയന്തര ഘട്ടങ്ങളിൽ നിർണായക വിവരങ്ങളിലേക്കുള്ള പ്രവേശനവും മനസ്സിലാക്കിക്കൊണ്ട്, ചില സംരംഭങ്ങൾ അവതരിപ്പിച്ചതായി വിഐ പറഞ്ഞു.
വിഐ 10 മിനിറ്റ് ലോക്കൽ, എസ്ടിഡി ഔട്ട്‌ഗോയിംഗ് കോളുകൾക്കൊപ്പം പ്രതിദിനം 1 ജിബി സൗജന്യ മൊബൈൽ ഡാറ്റ നൽകുന്നു. ബാധിതരായ വ്യക്തികളെ ബന്ധം നിലനിർത്താൻ സഹായിക്കുന്നതിന് അടുത്ത അഞ്ച് ദിവസത്തേക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു. വോഡഫോൺ ഐഡിയയും ബിൽ പേയ്‌മെൻ്റുകളുടെ അവസാന തീയതി ഏഴ് ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് വെള്ളപ്പൊക്കത്തിന് ശേഷമുള്ള ദുരിതങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications