ഈ പ്ലാനുകൾ ചെയ്താൽ രണ്ടുണ്ട് നേട്ടം; 95 രൂപയുണ്ടേൽ കാര്യം നടക്കും
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ. ഇതുവരെ 5ജി സേവനങ്ങൾ കാര്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഡാറ്റ വാരിക്കോരി നൽകുന്ന പ്ലാനുകൾ വിഐയുടെ പക്കൽ ധാരാളം ഉണ്ട്. രാത്രി 12 മുതൽ വെളുപ്പിന് 6 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി നൽകുന്ന ഓഫറും ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഓഫറുമൊക്കെ വിഐയുടെ പ്രത്യേകതയാണ്. ഇതൊക്കെയാണെങ്കിലും ആവശ്യമുള്ളവർക്കായി കിടിലൻ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും വിഐ നൽകുന്നുണ്ട്. എന്നാൽ അതിൽ ചില ഡാറ്റ പ്ലാനുകൾ ഡാറ്റ മാത്രമല്ല ഒടിടി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, എന്നിവയുടെ OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ സഹിതമാണ് ഈ വിഐ ഡാറ്റ പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ആക്ടീവായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ആർക്കും ഈ മൂന്ന് ഡാറ്റ പ്ലാനുകളിൽ ഒന്ന് തെരഞ്ഞെടുക്കാൻ സാധിക്കും.

ഒടിടി+ ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന വിഐയുടെ മൂന്ന് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ പ്ലാൻ 95 രൂപ നിരക്കിൽ എത്തുന്നു. 151 രൂപ , 169 രൂപ എന്നീ നിരക്കുകളിലാണ് മറ്റ് രണ്ട് പ്ലാനുകൾ എത്തുന്നത്. ഈ ഡാറ്റ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
95 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 95 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 14 ദിവസത്തേക്ക് 4 ജിബി ഡാറ്റ ലഭിക്കും. സോണിലിവ് മൊബൈലിൻ്റെ OTT സബ്സ്ക്രിപ്ഷൻ 28 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാകും. അധിക ചിലവുകളില്ലാതെ ഇത് ആസ്വദിക്കാം. ഡാറ്റ വാലിഡിറ്റി 14 ദിവസത്തിനുള്ളിൽ കാലഹരണപ്പെടും, അതേസമയം OTT ആനുകൂല്യം 28 ദിവസത്തേക്ക് തുടരും.

151 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 151 രൂപയുടെ പ്ലാനിൽ ആകെ 4ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഡാറ്റയുടെ വാലിഡിറ്റി 30 ദിവസമാണ്. ഈ പ്ലാനിനൊപ്പം, ഉപയോക്താക്കൾക്ക് അധിക ചെലവ് ഇല്ലാതെ 3 മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
169 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ വൊഡാഫോൺ ഐഡിയ ഡാറ്റ പ്ലാൻ 8ജിബി ഡാറ്റയാണ് ആകെ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇത് സർവീസ് വാലിഡിറ്റിയല്ല, ഡാറ്റ ലഭിക്കുന്ന വാലിഡിറ്റിയാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിനൊപ്പം 3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനും ലഭിക്കും.
ഉപയോക്താക്കളെ സംബന്ധിച്ച് 151 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് കൂടുതൽ ലാഭം 18 രൂപ കൂടുതൽ നൽകി 169 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ്. കാരണം ഈ രണ്ട് പ്ലാനുകളിലെയും ഒടിടി ആനുകൂല്യം ഒന്ന് തന്നെയാണ്. എന്നാൽ 151 രൂപ പ്ലാനിനെ അപേക്ഷിച്ച് ഡാറ്റ അളവ് 169 രൂപയുടെ പ്ലാനിൽ ഇരട്ടിയാണ്.

ഒടിടി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ള വിഐ ഉപയോക്താക്കൾക്ക് ഈ ഡാറ്റ പ്ലാനുകൾ അതിനായി ഉപയോഗപ്പെടുത്താം. ഡാറ്റ മാത്രം മതിയെങ്കിൽ അതിനായി കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ വിഐ വേറെ പുറത്തിറക്കിയിട്ടുണ്ട്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 22 രൂപയുടെ പ്ലാൻ മുതൽ ഈ ഡാറ്റ പ്ലാനുകൾ ആരംഭിക്കുന്നു.


Click it and Unblock the Notifications








