ഇന്ത്യക്കാർക്കിവൻ മൂന്നാമൻ, മലയാളികൾക്കിവൻ ഒന്നാമൻ; ഡാറ്റ വാരിക്കോരി തരുന്ന വിഐ പ്ലാനുകൾ
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുമായി ഒന്നാമതാണ് വിഐ. അതിന് കാരണമെന്താണെന്ന് അറിയില്ലെങ്കിലും ഇത് വരെ ജിയോയ്ക്കും എയർടെലിനും പോലും സാധിക്കാത്ത നേട്ടം കേരളത്തിൽ കൊയ്യാൻ വോഡഫോൺ ഐഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും വിഐ കേരളത്തിൽ പിടിച്ചു നിൽക്കുമെന്നാണ് വിലയിരുത്തലുകൾ.
വിപണിയിൽ എന്ത് പെർഫോമൻസ് നടത്തിയാലും ഇത് വരെ 5ജി പുറത്തിറക്കാൻ വിഐയ്ക്ക് കഴിഞ്ഞിട്ടില്ല. മറ്റ് രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളും 5ജി അവതരിപ്പിച്ചിട്ടും വിഐ 5ജിയെക്കുറിച്ച് മിണ്ടുക പോലും ചെയ്യാത്തത് യൂസേഴ്സിനെ നഷ്ടപ്പെടാനും കാരണമാകും. 5ജി വന്നാലും ഇല്ലെങ്കിലും യൂസേഴ്സിന് ഉപകാരപ്രദമാകുന്ന ഏതാനും വിഐ പ്ലാനുകൾ പരിചയപ്പെടാം. പ്രതിദിനം 1.5 ജിബിയിലും കൂടുതലും ഡാറ്റ ലഭിക്കുന്ന എന്നാൽ 400 രൂപയിൽ താഴെ വില വരുന്നതുമായ പ്ലാനുകളാണ് ഇവ.

299 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുമായാണ് 299 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ഡെയിലി 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും 299 രൂപയുടെ പ്ലാനിനൊപ്പമുണ്ട്. രാത്രി 12 മുതൽ ആറ് മണി വരെ ഫ്രീ ഇന്റർനെറ്റ് ആക്സസ് ലഭിക്കുന്ന ബിംഗ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ്, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഓഫർ ചെയ്യുന്നു.
319 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ
വിഐ ഓഫർ ചെയ്യുന്ന പ്രതിമാസ പ്ലാനുകളിൽ ഒന്നാണ് 319 രൂപയുടെ പ്ലാൻ. കോളുകളും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് സൌജന്യമായി ലഭിക്കുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ഓഫർ ചെയ്യുന്നത്. ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവി ആക്സസ്, രാത്രി ഇന്റർനെറ്റ് സൌജന്യമായി ലഭിക്കുന്ന ബിംഗ് ഓൾനൈറ്റ് എന്നിവയും 319 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

359 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ
359 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. ഡെയിലി 3 ജിബി ഹൈ സ്പീഡ് ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും പായ്ക്കിൽ വിഐ ഓഫർ ചെയ്യുന്നു. ബിംഗ് ഓൾനൈറ്റിനൊപ്പം രാത്രി 12 മുതൽ ആറ് മണി വരെ ഫ്രീ ഇന്റർനെറ്റ് ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവി, ഡാറ്റ ഡിലൈറ്റ്സിനൊപ്പം 2 ജിബി ഡാറ്റ എന്നിവയും ലഭിക്കുന്നു.
399 രൂപ വിലയുള്ള VI പ്രീപെയ്ഡ് പ്ലാൻ
399 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും 399 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനിനൊപ്പവും വരുന്നു. മൂന്ന് മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ആണ് 399 രൂപയുടെ പ്ലാനിന്റെ ഹൈലൈറ്റ്.

പായ്ക്ക് ഡാറ്റ ചിലവഴിക്കാതെ തന്നെ രാത്രി 12 മുതൽ ആറ് മണി വരെ ഇന്റർനെറ്റ് ആക്സസ് ലഭിക്കുന്ന ബിംഗ് ഓൾനൈറ്റ് സൌകര്യവും വീക്കെൻഡ് ഡാറ്റ റോൾ ഓവറും പ്ലാൻ ഓഫർ ചെയ്യുന്നു. വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ്, 2 ജിബി ഡാറ്റ അധികമായി ലഭിക്കുന്ന ഡാറ്റ ഡിലൈറ്റ്സ് എന്നിവയും 399 രൂപ വിലയുള്ള VI പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications







