Home
News

5ജി ഇല്ലെങ്കിലെന്താ, വേഗത്തിനൊട്ടും കുറവില്ല! വരിക്കാർ വാഴ്ത്തുന്ന വിഐയുടെ 3 പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളിൽ, 5ജി സ്പെക്ട്രം ലേലത്തിൽ വാങ്ങിയെങ്കിലും 5ജി സേവനങ്ങൾ ഇതുവരെ കാര്യമായി അ‌വതരിപ്പിക്കാൻ കഴിയാത്ത ഒരേയൊരു സ്ഥാപനമാണ് വൊഡാഫോൺ ഐഡിയ. മറ്റ് രണ്ട് കമ്പനികളായ ജിയോയും എയർടെലും 5ജി വ്യാപനത്തിൽ അ‌തിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. ജിയോയുടെ 5ജി വ്യാപനം ഈവർഷംതന്നെ പൂർത്തിയാകും.

എയർടെൽ അ‌ടുത്ത വർഷത്തോടെ മാത്രമേ 5ജി വ്യാപനം പൂർത്തിയാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ വിഐക്ക് പുറമേ ബിഎസ്എൻഎല്ലിനും 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ 4ജി വ്യാപനവുമായി മുന്നോട്ട് പോകുന്ന ബിഎസ്എൻഎൽ അ‌ത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജി സേവനം ആരംഭിക്കും.

വരിക്കാർ വാഴ്ത്തുന്ന വിഐയുടെ 3 പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 4ജിയും 5ജിയും അ‌ടുത്ത വർഷം തന്നെ പ്രതീക്ഷിക്കാം. ബിഎസ്എൻഎല്ലിനായുള്ള 5ജി സ്പെക്ട്രം നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വിഐയുടെ 5ജി അ‌വതരണത്തിൽ മാത്രമാണ് യാതൊരു വ്യക്തതയും ഇല്ലാത്തത്. എന്നാൽ 5ജി ഇല്ലെങ്കിലും ഇപ്പോഴും നിരവധി വരിക്കാർ വിഐക്ക് ഒപ്പം തന്നെ തുടരുന്നു.

അ‌തിന് കാരണം വിഐ നൽകുന്ന മികച്ച സേവനങ്ങളും പ്ലാനുകളുമാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാൻ വിഐക്ക് കഴിയുന്നുണ്ട്. അ‌ത് നിലനിൽപ്പിനുള്ള തന്ത്രമാണെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. 5ജി ഇല്ലെങ്കിലും അ‌തിന്റെ കുറവ് പല വിഐക്കാരും അ‌റിയുന്നില്ല. മികച്ച വേഗമാണ് തങ്ങൾക്ക് വിഐയിൽനിന്ന് ലഭിക്കുന്നത് എന്ന പലരും സാക്ഷ്യപ്പെടുത്തുന്നു.

ഭൂരിഭാഗം ഇടങ്ങളിലും വിഐയുടെ 4ജി നെറ്റ്വർക്ക് ശക്തമാണ്. അ‌തിനാൽ കേരളത്തിൽ മികച്ച സേവനം തന്നെ കാഴ്ചവയ്ക്കാൻ വിഐക്ക് കഴിയുന്നുമുണ്ട്. 5ജി അ‌വതരിപ്പിച്ച ചില കമ്പനികളുടെതിനെ അ‌പേക്ഷിച്ച് വിഐ വേഗം ഭേദമാണെന്ന് പലരും ഇതിനകം പറഞ്ഞിട്ടുണ്ട്. എന്നാൽ 5ജി ഇപ്പോഴും പരീക്ഷണ അ‌ടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതും ഓർക്കേണ്ടതുണ്ട്.

5ജിയുടെ പോരയ്മയ്ക്കിടയിലും മികച്ച രീതിയിൽ വിഐ സേവനങ്ങൾ ആസ്വദിച്ച് വരുന്ന വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ ഏറ്റവും സാധാരണക്കാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പ്രയോജനപ്പെടുന്ന ചില പ്രതിമാസ പ്ലാനുകളും ഉണ്ട്. 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

വിയഐയുടെ മൂന്ന പ്ലാനുകളാണ് 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 296 രൂപ, 368 രൂപ, 369 രൂപ എന്നിവയാണ് ഈ പ്ലാനുകളുടെ നിരക്ക്. എയർടെലിന്റെയോ ജിയോയുടെയോ 5ജി സേവനങ്ങൾ ലഭ്യമാകണമെങ്കിൽ കുറഞ്ഞത് 239 രൂപയുടെയോ അ‌തിന് മുകളിലുള്ള തുകയുടെയോ പ്ലാനുകൾ ചെയ്യണം എന്ന് ഓർക്കുക.

296 രൂപയുടെ വിഐ പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ 30 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന വിഐ പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 25 ജിബി ലംപ് സം ഡാറ്റ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന ഡാറ്റ പരിധി ഈ പ്ലാനിൽ ബാധകമാകുന്നില്ല. എന്നാൽ ആകെ 25 ജിബി ഡാറ്റയേ ലഭിക്കൂ. ഇത് ഒറ്റയടിക്കും തവണകളായും ഉപയോക്താവിന്റെ സൗകര്യം പോലെ ഉപയോഗിക്കാം. ഇതോടൊപ്പം, ഈ പ്ലാനിൽ വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക് എന്നിവയിലേക്കുള്ള സൗജന്യ ആക്സസും ലഭ്യമാകും.

368 രൂപയുടെ വിഐ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം സൺനെക്സ്റ്റ് ടിവി+ മൊ​ബൈൽ, വിഐ മൂവീസ് ആൻഡ് ടിവി വിഐപി എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും.

വരിക്കാർ വാഴ്ത്തുന്ന വിഐയുടെ 3 പ്രീപെയ്ഡ് പ്ലാനുകൾ

വിഐ ഹീറോ ആനുകൂല്യങ്ങൾ ലഭിക്കും എന്നതും ഈ പ്ലാനിന്റെ നേട്ടമാണ്. വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിങ് ഓൾ ​നൈറ്റ്, ഡാറ്റ ഡി​ലൈറ്റ്സ് എന്നിവ വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ ബിങ് ഓൾ ​നൈറ്റ് ഓഫർ സഹായിക്കും.

വിഐ 369 രൂപ പ്ലാൻ: വിഐയുടെ 368 രൂപയുടെയും 369 രൂപയുടെയും പ്ലാനുകൾ പരിശോധിച്ചാൽ അ‌വ തമ്മിലുള്ള നിരക്ക് വ്യത്യാസം ഒരു രൂപമാത്രമാണ് എന്ന് മനസിലാകും. ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ ഈ രണ്ട് പ്ലാനുകളിലും ലഭിക്കുന്നത് ഏതാണ്ട് ഒരേ ആനുകൂല്യങ്ങളാണ്. എന്നാൽ ഒടിടി ആനുകൂല്യങ്ങളിൽ മാത്രം വ്യത്യാസമുണ്ട്.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയ്ക്ക് പുറമേ 30 ദിവസത്തേക്ക് സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷൻ ആണ് 369 രൂപയുടെ പ്ലാനിൽ ​ഒടിടി ആനുകൂല്യമായി ലഭിക്കുക. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾക്കൊപ്പം വിഐ മൂവീസ് ആൻഡ് ടിവി വിഐപി ആക്സസും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Vodafone Idea has introduced three prepaid plans for its subscribers with a validity of 30 days. These plans are priced at Rs 296, Rs 368 and Rs 369. The price difference between VI's Rs 368 and Rs 369 plans is only Rs. In terms of benefits, the only difference between these two plans is the OTT benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X