ലാഭവും നഷ്ടവും ഉപയോഗം പോലെയിരിക്കും! ഒരു പ്രത്യേക ആനുകൂല്യവുമായി എത്തുന്ന 3 വിഐ പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ. 5ജി സേവനങ്ങൾ അവതരിപ്പിക്കാത്തതിനാൽ വരിക്കാർ കൊഴിഞ്ഞ് പോകുന്നതുമൂലം ചില തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും കേരളത്തിലടക്കം രാജ്യത്തെ ഏതാനും ചില ടെലിക്കോം സർക്കിളുകളിൽ വിഐക്ക് ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്.
രാജ്യത്തെ എല്ലാ സർക്കിളുകളിലും 4ജി സേവനമാണ് വിഐ നൽകിവരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഉള്ള 4ജി മികച്ച രീതിയിൽ നൽകാൻ വിഐക്ക് കഴിയുന്നുണ്ട്. പല വരിക്കാരും വിഐയുടെ വേഗതയിലും ആനുകൂല്യങ്ങളിലും തൃപ്തരുമാണ്. വരിക്കാർക്കായി മികച്ച നിരവധി പ്ലാനുകൾ വിഐ പുറത്തിറക്കിയിട്ടുണ്ട്.

ജിയോയും എയർടെലും വിഐയും ബിഎസ്എൻഎല്ലും അടങ്ങുന്ന ഇന്ത്യൻ ടെലിക്കോം മേഖല ഇപ്പോൾ ഒടിടി സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകളും നൽകിവരുന്നുണ്ട്. സ്മാർട്ട്ഫോണിൽ ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത് കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം ടെലിക്കോം കമ്പനികൾ നടത്തിയത്. ഉപയോക്താക്കൾക്കും ടെലിക്കോം കമ്പനികൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യുന്നു.
മറ്റ് കമ്പനികളിലേക്ക് പോകാതെ ഉപയോക്താക്കളെ സ്വന്തം കമ്പനിയിൽ പിടിച്ചു നിർത്താനാണ് ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ പ്രധാനമായും ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുത്തിയത്. അധിക മുതൽമുടക്കില്ലാതെ റീച്ചാർജിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാകുന്നു എന്നതാണ് വരിക്കാർക്കുള്ള നേട്ടം. വിഐയും ഇത്തരത്തിൽ ഒടിടി സബ്സ്ക്രിപ്ഷനുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ നിരവധി പേർ ഉപയോഗിക്കുകയും ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്നി+ ഹോട്ട്‌സ്റ്റാർ. 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾ ഏതൊക്കെയാണ് എന്നും അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ പരിചയപ്പെടാം.
399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: സൗജന്യ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ വിഐ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകും. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വിഐ മൂവീസ് സബ്സ്ക്രിപ്ഷനും 5ജിബി ബോണസ് ഡാറ്റയും ഇതോടൊപ്പമുണ്ട്.

499 രൂപയുടെ വിഐ പ്ലാൻ: അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകും. ഇതിനെല്ലാം പുറമേ 3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും 5ജിബി ബോണസ് ഡാറ്റയും ലഭിക്കും.
601 രൂപയുടെ വിഐ പ്ലാൻ: ഒരു വർഷത്തേക്ക് സൗജന്യമായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നതാണ് ഈ വിഐ പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം. 28 ദിവസ വാലിഡിറ്റിയിൽ കോളിങ്, എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ നൽകുന്നു.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, വിഐ ഹീറോ ആനുകൂല്യങ്ങളും ഈ വിഐ പ്ലാൻ നൽകുന്നു. പ്രതിദിനം ലഭിക്കുന്ന 3ജിബി ഡാറ്റയ്ക്ക് പുറമേ, 16 ജിബി എക്സ്ട്രാ ഡാറ്റയും 601 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത് തികച്ചും ലാഭകരമാണ്.


Click it and Unblock the Notifications








