Home
News

ആവശ്യം അ‌റിഞ്ഞ് തെരഞ്ഞെടുക്കാം; വിഐയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ഇതാ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വെഡാഫോൺ ഐഡിയ(വിഐ). വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഇതിനോടകം വിഐ പുറത്തിറക്കിയിട്ടുണ്ട്. മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളും ഇതിൽ ധാരാളമുണ്ട്. എന്നാൽ ഈ പ്ലാനുകളെപ്പറ്റി പലരും അ‌റിയാതെ പോകുന്നത് വിഐക്കും ഉപയോക്താക്കൾക്കും ഒരേപോലെ നഷ്ടമുണ്ടാക്കുന്നു.

തങ്ങളുടെ പ്ലാനുകൾ ഏറ്റവും സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ളതിൽ മികച്ച പ്ലാനുകളുടെ പട്ടിക വിഐ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാരുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും വിധത്തിൽ അൺലിമിറ്റഡ് കോളുകൾ, ഉദാരമായ ഡാറ്റ, മികച്ച വാലിഡിറ്റി എന്നിവ സംയോജിപ്പിച്ച് പുറത്തിറക്കിയിട്ടുള്ളവയാണ്.

വിഐയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ഇതാ

ഏറ്റവും മികച്ച പ്ലാനുകൾ ​വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ശ്രദ്ധ അ‌വയിലേക്ക് എത്തിക്കാമെന്ന് വിഐ കണക്കുകൂട്ടുന്നു. തങ്ങളുടെ ഉപയോഗത്തിന് അ‌നുസരിച്ച് അ‌നുയോജ്യമായ പ്ലാൻ വേഗത്തിൽ തെരഞ്ഞെടുക്കുന്നതിന് മികച്ച പ്ലാനുകളുടെ ലിസ്റ്റ് ഉപയോക്താക്കളെ സഹായിക്കും. വിഐയുടെ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

299 രൂപയുടെ വിഐ പ്ലാൻ: വരിക്കാർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നൊരു വിഐ പ്രീപെയ്ഡ് പ്ലാൻ ആണ് 299 രൂപയു​ടേത്. അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം വിഐ ഈ പ്ലാനിൽ നൽകിയിരിക്കുന്നു. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാൻ സാധിക്കും.

വിഐയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ഇതാ

കോളിങ് ആനുകൂല്യത്തിന് പുറമേ പ്രതിദിനം 1.5ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ് ആണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന ആനുകൂല്യം. കുറഞ്ഞ ചെലവിൽ ഉപയോക്താക്കളുടെ ഏതാണ്ട് ഒരുമാസത്തെ ഡാറ്റ, കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ വിഐ വരിക്കാരെ സഹായിക്കുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിൽ വിഐ അ‌വതരിപ്പിച്ചിട്ടുള്ള പ്ലാൻ ആണ് 479 രൂപയുടേത്. 299 രൂപയുടെ വിഐ പ്ലാനിന് സമാനമായി, ഈ പ്രീപെയ്ഡ് പ്ലാനും അൺലിമിറ്റഡ് കോളുകളും 1.5 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

279 രൂപയുടെ പ്ലാനും 479 രൂപയുടെ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം വാലിഡിറ്റി കാലയളവ് ആണ്. 479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയിലാണ് എത്തുന്നത്. രണ്ട് മാസത്തേക്കുള്ള റീച്ചാർജ് ഓപ്ഷൻ തിരയുന്ന വിഐ വരിക്കാർക്ക് 479 രൂപയുടെ പ്ലാൻ അ‌നുയോജ്യമാണ്.

വിഐയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ഇതാ

719 രൂപയുടെ പ്ലാൻ: 279 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും 479 രൂപയുടെ പ്ലാനിലും ഉള്ളതിന് സമാനമായി അൺലിമിറ്റഡ് കോളുകൾ, 1.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ തന്നെയാണ് 719 രൂപയുടെ വിഐ പ്ലാനിലും ഉള്ളത്. മറ്റ് പ്ലാനുകളിൽ ഉള്ളതിനെക്കാൾ കൂടുതൽ വാലിഡിറ്റി ലഭ്യമാക്കും എന്നതാണ് 719 രൂപയുടെ പ്ലാനിന്റെ പ്രത്യേകത.

84 ദിവസത്തെ വാലിഡിറ്റിയാണ് 719 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. അ‌തായത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഏകദേശം മൂന്ന് മാസത്തോളം ഡാറ്റ, കോളിങ്, എസ്എംഎസ് ആവശ്യങ്ങൾ തടസമില്ലാതെ നിറവേറ്റാൻ വിഐ വരിക്കാർക്ക് ഈ ഒരു ഒറ്റ റീച്ചാർജ് പ്ലാൻ ഉപയോഗിച്ചാൽ മതിയാകും.

വിഐ ഹീറോ അൺലിമിറ്റഡ്: മുകളിൽ പറഞ്ഞ പ്ലാനുകൾക്ക് പുറമേ വിഐ ഹീറോ അ‌ൺലിമിറ്റഡ് പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് നിരവധി അധിക ആനുകൂല്യങ്ങളും വിഐ നൽകുന്നു. വാരാന്ത്യ ഡാറ്റ റോൾഓവർ ആണ് അ‌തിലൊന്ന്. കൂടാതെ രാത്രി 12am നും 6am നും ഇടയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള അ‌വസരവുമുണ്ട്.

More from GizBot

Best Mobiles in India

English summary
The list of best prepaid plans on VI's website has introduced Rs 299, Rs 479, and Rs 719 prepaid plans. These plans offer unlimited calls, 1.5 GB of data per day, and 100 SMS per day. But the plan's validities differ.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X