Home
News

ഈ വിഐ പ്ലാൻ ഡാറ്റ വാരിക്കോരി നൽകും, സ്നേഹിച്ച് വീർപ്പുമുട്ടിക്കും; പക്ഷേ മാസത്തിൽ 28 ദിവസം മാത്രം!

ഭൂരിഭാഗം ടെലിക്കോം വരിക്കാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ഡാറ്റയാണ്. സ്മാർട്ട്​ഫോണുകളുടെ വരവോടെ ഡാറ്റ ഉപയോഗം ഗണ്യമായ നിലയിൽ വർധിച്ചു. റീച്ചാർജ് പ്ലാനുകളിൽ കോളിങ് ആവശ്യങ്ങൾക്കൊപ്പം പ്രാധാന്യം ഡാറ്റയ്ക്കും ഉണ്ട്. ഡാറ്റ കേന്ദ്രീകൃതമായ പ്ലാനുകളാണ് പലരും തെരഞ്ഞെടുക്കുക. കോളിങ് ആവശ്യങ്ങൾ മാത്രമുള്ള വരിക്കാർ കുറഞ്ഞുവരികയാണ്.

ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളും പരമാവധി ഒരു ദിവസം 3ജിബി ഡാറ്റ വരെയാണ് പ്ലാനുകളിൽ നൽകുക. എന്നാൽ ചില കമ്പനികൾ അ‌ധിക ആനുകൂല്യമായി മറ്റുചില ഓഫറുകൾ കൂടി നൽകാറുണ്ട്. അ‌ധികഡാറ്റ വാഗ്ദാനം ചെയ്യുന്നതിൽ ഏറെ മുന്നിലുള്ള ടെലിക്കോം സ്ഥാപനമാണ് വൊഡാഫോൺ ഐഡിയ(വിഐ).

ഈ വിഐ പ്ലാൻ ഡാറ്റ വാരിക്കോരി നൽകും, സ്നേഹിച്ച് വീർപ്പുമുട്ടിക്കും

ജിയോയുടെയും എയർടെലിന്റെയും 5ജി വരിക്കാർക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ഇപ്പോൾ സൗജന്യമായി ലഭിക്കും എന്നതിനാൽ ഡാറ്റ തീരുമെന്ന് ആശങ്കപ്പെടേണ്ടതില്ല. 4ജി വരിക്കാരുടെ കാര്യമെടുത്താൽ ഏറ്റവുമധികം ഡാറ്റ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് വിഐ ആണെന്ന് പറയാം. രാത്രി 12 മുതൽ രാവിലെ 6 വരെയുള്ള സമയത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടെ വിഐ നൽകുന്നു.

പ്ലാനിന്റെ ഭാഗമായുള്ള നിശ്ചിത ഡാറ്റയ്ക്ക് പുറമേയാണ് വിഐ ​നൈറ്റ് ഡാറ്റ നൽകുന്നത്. ഇതോടൊപ്പം ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷനുകൾ കൂടി സൗജന്യമായി നൽകുന്നതിനാൽ ഉപയോക്താക്കൾക്ക് എപ്പോഴും വിനോദലോകത്ത് വിലസാൻ സാധിക്കും. മികച്ച ആനുകൂല്യങ്ങളോടെ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന വിഐ പ്ലാനുകൾ പരിചയപ്പടാം.

ഈ വിഐ പ്ലാൻ ഡാറ്റ വാരിക്കോരി നൽകും, സ്നേഹിച്ച് വീർപ്പുമുട്ടിക്കും

399 രൂപയുടെ വിഐ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 399 രൂപയുടെ വിഐ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. കൂടാതെ പ്ലാൻ കൂടുതൽ മനോഹരമാക്കാൻ 5ജിബി ബോണസ് ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. 28 ദിവസമാണ് വാലിഡിറ്റി. -

വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗ് ഓൾ നൈറ്റ് തുടങ്ങിയ ഫീച്ചറുകൾ തുടങ്ങിയ വിഐ ഹീറോ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാണ്. വിഐ മൂവീസ് & ടിവി വിഐപി ആക്സസും ലഭിക്കും. ഇതിന്റെ കൂടെ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ കൂടി എത്തുന്നതിനാൽ പ്ലാനിന്റെ ആകർഷകത്വം കൂടുന്നു.

499 രൂപയുടെ വിഐ പ്ലാൻ: 399 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് കുറച്ചുകൂടി ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ്, ബിംഗെ ഓൾ നൈറ്റ് എന്നിവയുൾപ്പെടെ വീഐ ഹീറോ ആനുകൂല്യങ്ങളും ഉണ്ട്.

ഈ വിഐ പ്ലാൻ ഡാറ്റ വാരിക്കോരി നൽകും, സ്നേഹിച്ച് വീർപ്പുമുട്ടിക്കും

കൂടാതെ, ഈ 28 ദിവസ പ്ലാനിൽ ഉപയോക്താക്കളുടെ ഓൺലൈൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് 5 ജിബി ബോണസ് ഡാറ്റ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനും വിഐ മൂവീസ് & ടിവി വിഐപി ആക്സസും കൂടി എത്തുന്നതിനാൽ നേരമ്പോക്കിനായി വരിക്കാർ മറ്റ് വഴികൾ ആലോചിക്കേണ്ടി വരില്ല.

601 രൂപയുടെ വിഐ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസ​ വാലിഡിറ്റിയിൽ ലഭിക്കുന്ന വിഐ പ്ലാൻ ആണിത്. 16 ജിബി ബോണസ് ഡാറ്റ ആണ് ഈ വിഐ പ്ലാനിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

അ‌ധിക ഡാറ്റയ്ക്ക് പുറമേ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗെ ഓൾ നൈറ്റ് എന്നിവയുൾപ്പെടെയുള്ള വിഐ ഹീറോ ആനുകൂല്യങ്ങളും വരിക്കാർക്ക് ആസ്വദിക്കാം. വിഐ മൂവീസ് & ടിവി വിഐപി ആക്സസും ലഭിക്കും. ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നത് ഈ പ്ലാനിന്റെ ഉയർന്ന നിരക്കിനെ സാധൂകരിക്കുന്നു.

Best Mobiles in India

English summary
VI has introduced three great plans with 28-day validity and great benefits. These plans are available at Rs 399, Rs 499, and Rs 601, respectively. Apart from data, calling, and SMS benefits, these VI plans also come with attractive additional benefits. These plans include a Disney+ Hotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X