സകല സൗകര്യങ്ങളും ആസ്വദിച്ച് 365 ദിവസം അടിച്ചുപൊളിക്കാം; ബൾക്ക് ഡാറ്റയുമായി എത്തുന്ന വിഐ പ്ലാൻ
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ വിഐ ഉപയോക്താക്കൾക്ക് അനുയോജ്യമായ നിരവധി റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ ടെലിക്കോം കമ്പനികളെല്ലാം പ്രധാനമായും പ്രതിദിന ഡാറ്റ പരിധിയുള്ള പ്ലാനുകളാണ് പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളും വിഐ നൽകുന്നുണ്ട്.
പ്രതിദിന ഡാറ്റ പരിധി ഇല്ല എന്നതാണ് ബൾക്ക് ഡാറ്റ പ്ലാനുകളുടെ പ്രത്യേകത. പ്ലാനിൽ അനുവദിച്ചിരിക്കുന്ന ഡാറ്റ തീരുന്നതുവരെ ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റ ഉപയോഗിക്കാം എന്നത് ഏറെ സൗകര്യപ്രദമാണ്. ഒരു ദിവസം ഡാറ്റ ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ അന്നത്തെ ഡാറ്റ പാഴായിപ്പോകില്ല എന്നതാണ് ബൾക്ക് ഡാറ്റ പ്ലാനുകളുടെ നേട്ടം.

പരിധിയില്ലാത്ത ഇന്റർനെറ്റ് അനുഭവം എപ്പോഴും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ വാർഷിക പ്ലാനുകളും വിഐ നൽകുന്നുണ്ട്. 2999 രൂപ നിരക്കിലാണ് ഈ വിഐ വാർഷിക പ്ലാൻ ലഭിക്കുക. ഒരു വർഷത്തേക്ക് എല്ലാവിധ ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ ഏറെ മികച്ച ഓപ്ഷനാണ്.
2999 രൂപയുടെ വിഐ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 850GB പ്രതിമാസ ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. കൃത്യമായി പറഞ്ഞാൽ 365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം അധിക ആനുകൂല്യങ്ങളും വിഐ ഈ പ്ലാനിൽ നൽകുന്നുണ്ട്.
ബിങ് ഓൾ നൈറ്റ് ഓഫർ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും. ദിവസവും രാത്രിയും 12 AM മുതൽ പുലർച്ചെ 6 AM വരെ ഉപയോക്താക്കൾക്ക് ആവശ്യമുള്ളത്ര ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഈ ഓഫറിന്റെ പ്രധാന നേട്ടം. വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക് സേവനങ്ങളിലേക്കുള്ള സൗജന്യ ആക്സസും ലഭിക്കും.
ഒടിടി ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. വാർഷിക പ്ലാനുകളിൽ ഭൂരിഭാഗവും പ്രതിദിന ഡാറ്റാ പരിധികളോടെ ആണ് വരുന്നത്. എന്നാൽ 2999 രൂപയുടെ ഈ വിഐ പ്ലാൻ അതിൽനിന്ന് വേറിട്ട് നിൽക്കുന്നു. വിഐ വരിക്കാരായ പ്രീപെയ്ഡ് ഉപയോക്താക്കളെ സംബന്ധിച്ച് ഏറ്റവും ലാഭം നൽകുന്ന പ്ലാനുകളിൽ ഒന്നാണിത്.
2,899 രൂപ, 3099 രൂപ നിരക്കുകളിൽ എത്തുന്ന വിഐ പ്ലാനുകളും 365 ദിവസ വാലിഡിറ്റി നൽകുന്നുണ്ട്. 3099 രൂപയുടെ പ്ലാൻ 365 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ വീതം നൽകുന്നു. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവി, ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ എന്നിവയും ലഭിക്കും.
പ്രതിദിന ഡാറ്റ പരിധി പ്രശ്നമില്ലാത്ത ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് 3099 രൂപയുടേത്. പ്രതിദിന ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും ഈ വാർഷിക പ്ലാനിൽ ഉൾപ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ ലഭ്യമാകും എന്നതും ഈ പ്ലാനിന്റെ നേട്ടമാണ്.
2899 രൂപയുടെ പ്ലാനിൽ 1.5ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. കൂടാതെ ബിങ് ഓൾ നൈറ്റ് ഉപയോഗിച്ച് രാത്രി അൺലിമിറ്റഡ് ഡാറ്റയും വീക്കെൻഡ് ഡാറ്റ റോൾ ഓവർ സൗകര്യവും വിഐ മൂവീസ് ആൻഡ് ടിവി ആക്സസും ലഭിക്കും.


Click it and Unblock the Notifications








