വരിക്കാർ വിഐക്ക് 'വിഐപി' ആണ്! 365 ദിവസ വാലിഡിറ്റിയുള്ള വിഐ പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം മേഖലയിലെ ശക്തമായ മത്സരത്തിൽ ഏറെ വെല്ലുവിളി നേരിടുന്ന സ്ഥാപനമാണ് വൊഡഫോൺൺ ഐഡിയ എന്ന വിഐ. ജിയോയും എയർടെലും 5ജി സേവനങ്ങൾ ആരംഭിച്ച്, പുതിയ വരിക്കാരെ നേടി മുന്നേറുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം 5ജി സേവനം ആരംഭിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് വിഐ.
5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്തത് ടെലിക്കോം മേഖലയിലെ വിഐയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം. എത്രയും വേഗം ഫണ്ട് കണ്ടെത്തി 5ജി ആരംഭിക്കാനുള്ള ശ്രമങ്ങൾ വിഐ ഇപ്പോഴും നടത്തുന്നുണ്ട്. സാമ്പത്തികമായ തിരിച്ചടികൾക്കിടയിലും വരിക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നില്ല എന്നതാണ് വിഐയുടെ മേന്മ.

4ജി സേവനങ്ങളാണ് വിഐ നൽകിവരുന്നത്. ഉള്ള 4ജി സേവനം വൃത്തിയായി വരിക്കാർക്ക് എത്തിച്ചു നൽകാൻ വിഐ പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റ് ടെലിക്കോം നൽകുന്നതുപോലെ തന്നെ മികച്ച ആനുകൂല്യങ്ങൾ അടങ്ങിയ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വിഐയും ലഭ്യമാക്കിയിട്ടുണ്ട്. വിഐയെ സംബന്ധിച്ചിടത്തോളം വരിക്കാർ 'വിഐപി'കളാണ് എന്ന് പറയാം.
5ജിയുടെ അഭാവം മൂലം വിഐ ഉപേക്ഷിച്ച് വരിക്കാർ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് കൊഴിഞ്ഞുപോകുന്ന പ്രവണതയുണ്ട്. പിടിച്ചുനിൽക്കാൻ പോരാടുന്ന വിഐയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള വരിക്കാരാണ് അവരുടെ കച്ചിത്തുരുമ്പ്. ആ നിലയ്ക്ക് വരിക്കാർ വിഐക്ക് വിഐപികൾ തന്നെയാണ്. തങ്ങളുടെ വരിക്കാർക്കായി വിഐ പുറത്തിറക്കിയിരിക്കുന്ന പ്ലാനുകളിൽ 365 ദിവസ വാലിഡിറ്റിയുള്ള മികച്ച പ്ലാനുകളുമുണ്ട്.

ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന ഉപയോക്താക്കൾക്ക് വർഷം മുഴുവൻ മികച്ച ആനുകൂല്യങ്ങളോടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ വിഐയുടെ വാർഷിക പ്ലാനുകൾ സഹായിക്കും. 365 ദിവസ വാലിഡിറ്റിയിൽ വിഐ നൽകുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളും അവയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിചയപ്പെടാം.
3099 രൂപയുടെ വിഐ പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 365 ദിവസവാലിഡിറ്റിയുള്ള 3099 രൂപയുടെ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ഡാറ്റ പരിധി സംബന്ധിച്ച ആശങ്കകളില്ലാതെ ഉപയോക്താക്കൾക്ക് മുന്നോട്ട് പോകാനുള്ള അവസരം ഈ പ്ലാനിൽ വിഐ നൽകുന്നുണ്ട്.
വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ആണ് ഇതിനായി നൽകിയിരിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ്, ബിഞ്ച് ഓൾനൈറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സബ്‌സ്‌ക്രൈബർമാർക്ക് 50ജിബി അധിക ഡാറ്റയും ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭ്യമാകും. കൂടാതെ വിഐ മൂവീസ് ആൻഡ് ടിവി വിഐപി ആക്സസും ലഭിക്കും.
2999 രൂപയുടെ വിഐ പ്ലാൻ: ഡാറ്റ ഉപയോഗം കൂടുതലുള്ള വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വിധത്തിൽ വിഐ അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണ് 2999 രൂപയുടേത്. ഈ പ്ലാൻ 850ജിബിയുടെ ലംപ്-സം ഡാറ്റ അലവൻസ് വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം 365 ദിവസത്തേക്ക് ലഭ്യമാകും.
നിശ്ചിത ഡാറ്റയെ ബാധിക്കാതെ ഡാറ്റ ഉപയോഗിക്കുന്നതിനായി ബിഞ്ച് ഓൾ നൈറ്റ് ഫീച്ചറും ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ആയി ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. മറ്റ് സമയങ്ങളിൽ പ്ലാനിനൊപ്പമുള്ള ഡാറ്റ പ്രയോജനപ്പെടുത്താം. വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക് ആക്സസും ലഭ്യമാണ്.
2899 രൂപയുടെ വിഐ പ്ലാൻ: 1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 50 ജിബി അധിക ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. കുറഞ്ഞ ചിലവിൽ പ്രതിദിന ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ സഹായകമാണ്.

വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ്, ബിഞ്ച് ഓൾനൈറ്റ് തുടങ്ങിയ വിഐ ഹീറോ ആനുകൂല്യങ്ങളും 2899 രൂപയുടെ വിഐ പ്ലാനിൽ ലഭ്യമാണ്. കൂടാതെ വിഐ മൂവീസ് ആൻഡ് ടിവി വിഐപി ആക്സസും അടങ്ങിയിരിക്കുന്നു. കുറഞ്ഞ ചെലവിൽ നൽകാവുന്ന മികച്ച ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
1799 രൂപയുടെ വിഐ പ്ലാൻ: അൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായി എത്തുന്ന വിഐ വാർഷിക പ്ലാനാണിത്. എന്നാൽ ആകെ 24 ജിബി ഡാറ്റ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ ആവശ്യങ്ങൾ കുറവുള്ളതും, കോളിങ് ആവശ്യങ്ങൾ കൂടുതൽ ഉള്ളതുമായ ഉപയോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ അവതരിപ്പിച്ചിരിക്കുന്ന ദീർഘകാല പ്ലാൻ ആണ് 1799 രൂപയുടേത്.
3600 എസ്എംഎസുകളും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളുടെ പട്ടികയിലുണ്ട്. വിഐ മൂവീസ് ആൻഡ് ടിവി അടിസ്ഥാന ആക്സസും 1799 രൂപയുടെ ഈ പ്ലാനിൽ വിഐ നൽകിയിട്ടുണ്ട്. ജനപ്രിയ സിനിമകളും ടിവി ഷോകളും ആസ്വദിക്കാൻ ഉപയോക്താക്കളെ ഈ പ്ലാൻ അർഹരാക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വിഐ വാർഷിക പ്ലാൻ ആണിത്.


Click it and Unblock the Notifications








