അധികം കാശൊന്നും വേണ്ടെന്നേ... ദേ ഈ വിഐ പ്ലാനുണ്ടേൽ 'സംഗതി' ഈസിയാണ്!
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വമ്പനായ റിലയൻസ് ജിയോ അടുത്തിടെ ഡിസ്നി + ഹോട്ട്സ്റ്റാർ ബണ്ടിൽ ചെയ്ത റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുകയുണ്ടായി. ജിയോ മാത്രമല്ല, എയർടെൽ, വിഐ തുടങ്ങിയ ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാനുകളിൽ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡാറ്റ, കോളിങ്, സൗജന്യ എസ്എംഎസ് എന്നീ ടെലിക്കോം ആവശ്യങ്ങൾക്കൊപ്പം അധിക ചെലവില്ലാതെ എന്റർടെയ്ൻമെന്റ് സേവനങ്ങളും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒടിടി സബ്ക്രിപ്ഷനുകൾ അടങ്ങിയ പ്ലാനുകൾ ഏറെ അനുയോജ്യമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് വിഐയുടെ പക്കലാണ് അത് കാണാനാകുക.

ഐസിസിയുടെ ക്രിക്കറ്റ് വേൾഡ് കപ്പ് നടക്കുന്ന സമയമാണിത്. ഡിസ്നി+ പ്ലസ് ഹോട്ട്സ്റ്റാർ ഉണ്ടെങ്കിൽ മത്സരങ്ങൾ ലൈവായി ആസ്വദിക്കാം. ക്രിക്കറ്റ് മത്സരം സൗജന്യമായി കാണാൻ ഡിസ്നി+ ഹോട്സ്റ്റാർ അവസരം നൽകുന്നുണ്ട്. എന്നാൽ മറ്റ് കണ്ടന്റുകൾ അങ്ങനെ കാണാൻ സാധിക്കില്ല. ഡിസ്നി + ഹോട്ട്സ്റ്റാറിലെ നമുക്ക് ഇഷ്ടപ്പെട്ട കണ്ടന്റുകൾ ആസ്വദിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ കൂടിയേ തീരൂ.
3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സ്റ്റാൻഡ്‌എലോൺ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങണമെങ്കിൽ പോലും മിനിമം 149 രൂപ നൽകേണ്ടിവരും എന്ന് അറിഞ്ഞിരിക്കുക. ഇവിടെയാണ് വിഐയുടെ മറ്റാരും നൽകാത്ത വിധത്തിലുള്ള കുറഞ്ഞ നിരക്കിലുള്ള പ്ലാൻ പ്രസക്തമാകുന്നത്. 200 രൂപയിൽ താഴെ ചെലവഴിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാൻ വിഐയുടെ പ്ലാനുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു.
151രൂപയ്ക്ക് വിഐ ഒരു റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് ഒരു ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. ഇതിൽ അധിക ആനുകൂല്യമായി വിഐ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങുന്നതിനെക്കാൾ ലാഭകരമാണ് വിഐയുടെ ഈ ഡാറ്റ പ്ലാൻ. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.
151 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഒരു ഡാറ്റ പ്ലാൻ ആയാണ് വിഐ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ ഈ പ്ലാനിൽ പ്രതീക്ഷിക്കേണ്ടതില്ല. 8 ജിബി ലംപ്സം ഡാറ്റയാണ് ഈ വിഐ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
151 രൂപയുടെ വിഐ പ്ലാനിലെ ഡാറ്റ 30 ദിവസ വാലിഡിറ്റിയിലാണ് എത്തുക. ഈ 30 ദിവസം വാലിഡിറ്റിക്ക് സിമ്മിന്റെ അടിസ്ഥാന വാലിഡിറ്റിയുമായി ബന്ധമില്ല. 151 രൂപയുടെ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് വോയിസ് കോളിങ് ആനുകൂല്യമുള്ള ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. അതിന് ആവശ്യത്തിന് വാലിഡിറ്റിയും ഉണ്ടായിരിക്കണം.

ലംപ്സം ഡാറ്റയാണ് എന്നതിനാൽ 30 ദിവസ വാലിഡിറ്റിയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഇതിലെ 8ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്നു എന്നതാണ് ഈ ഡാറ്റ പ്ലാനിനെ നൽകുന്ന തുകയ്ക്ക് തക്ക മൂല്യമുള്ള ഒന്നാക്കി മാറ്റുന്നത്. ഈ പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ 3 മാസത്തേക്ക് (90 ദിവസം) ലഭിക്കും.
ഡിസ്നി+ ഹോട്ട്സ്റ്റാർ 3 മാസത്തേക്ക് വാങ്ങണമെങ്കിൽ സാധാരണ ഗതിയിൽ 149 രൂപ മുടക്കേണ്ടതുണ്ട് എന്ന് ഓർക്കുക. ഇവിടെ വെറും രണ്ട് രൂപ മാത്രം അധികം നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് 8ജിബി ലംപ്സം ഡാറ്റയും 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ആക്ടീവായിട്ടുള്ള ഒരു അടിസ്ഥാന പ്ലാനുള്ള വിഐ വരിക്കാർക്ക് അതിനാൽത്തന്നെ ഇതൊരു മികച്ച ഡീൽ ആണ്.
ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 720p-ൽ ക്രിക്കറ്റ് ലോകകപ്പ് കാണാനാകും. എന്റർടെയ്ൻമെന്റ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് 151 രൂപയുടെ ഈ വിഐ പ്ലാൻ പരിഗണിക്കാവുന്നതാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനൊപ്പം ഡാറ്റയും ലഭിക്കുന്ന ഇത്ര കുറഞ്ഞ നിരക്കുള്ള മറ്റൊരു പ്ലാൻ എവിടെയും കാണാനാകില്ല.


Click it and Unblock the Notifications








