Home
News

ഒന്നു വീതം 30 ദിവസം! ഡാറ്റ വേണ്ടവർക്കായി എത്തിയിട്ടുള്ള ഒരു കിടിലൻ ബൂസ്റ്റർ പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളുടെ ഇടയിൽ സ്മാർട്ട്ഫോൺ ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്. ഇതുകൊണ്ട് ഗുണം ഉണ്ടായത് സ്മാർട്ട്ഫോൺ കമ്പനികൾക്ക് മാത്രമല്ല, ടെലിക്കോം കമ്പനികൾക്കും കൂടിയാണ്. കാരണം ആളുകളുടെ ഡാറ്റ ഉപയോഗം ഇന്ന് വളരെയധികം വർധിച്ചിരിക്കുന്നു. ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാൻ പട്ടിക പരിശോധിച്ചാൽ ഡാറ്റയുടെ പ്രാധാന്യം മനസിലാകും.

എല്ലാ ടെലിക്കോം കമ്പനികളും പ്ലാനിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ഡാറ്റയ്ക്കാണ്. പ്ലാനിൽ ലഭിക്കുന്ന നിശ്ചിത ജിബി ഡാറ്റ ചിലപ്പോൾ പലർക്കും തികയാറില്ല. അ‌ത്തരം അ‌വസരങ്ങളിൽ ആശ്രയിക്കുന്നതിനായി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും കമ്പനികൾ അ‌വതരിപ്പിച്ചിരിക്കുന്നു. ചെറിയ തുക മുതൽ വലിയതുക വരെയുള്ള ഡാറ്റ പ്ലാനുകൾ ഇത്തരത്തിൽ എത്തുന്നുണ്ട്.

ഒന്നു വീതം 30 ദിവസം! ഡാറ്റ വേണ്ടവർക്കായി ഒരു കിടിലൻ പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പ്രധാനപ്പെട്ട ഒന്നാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ. 5ജി അ‌വതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വിഐയുടെ ഡാറ്റ സേവനങ്ങളെപ്പറ്റി വരിക്കാർക്ക് മൊത്തത്തിൽ മികച്ച അ‌ഭിപ്രായം തന്നെയാണ് ഉള്ളത്. ഡാറ്റ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതിൽ വിഐ ഒട്ടും പിന്നിലല്ല. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി വിഐ നൽകുന്നു.

ഇത് കൂടാതെ ചില റീച്ചാർജുകൾക്കൊപ്പം അ‌ധിക ഡാറ്റയും വിഐ അ‌നുവദിക്കാറുണ്ട്. ഇതിനെല്ലാം പുറമേ അ‌ത്യാവശ്യക്കാർക്കായി നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും വിഐ അ‌വതരിപ്പിച്ചിരിക്കുന്നു. അ‌തിൽ 30 ദിവസവും ഡാറ്റ ലഭ്യമാക്കുന്ന 181 രൂപയുടെ ഒരു പ്ലാനും ഉൾപ്പെടുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വളരെ നിശബ്ദമായാണ് വിഐ ഈ ഡാറ്റബൂസ്റ്റർ പ്ലാൻ അ‌വതരിപ്പിച്ചത്.

അ‌ധികഡാറ്റ ദിവസവും വേണ്ട വിഐ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ ഒരു പ്ലാൻ ആണിത്. എന്നാൽ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആയതിനാൽ അടിസ്ഥാന ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 181 രൂപയുടെ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

വിഐയുടെ 181 രൂപയുടെ ഡാറ്റ പ്ലാൻ: ദിവസം ഒരു ജിബി ഡാറ്റയാണ് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തേക്ക് ഇത്തരത്തിൽ ഒരു ജിബി ഡാറ്റ വീതം ലഭ്യമാകും. അ‌തായത് ഒരു മാസം ആകെ 30ജിബി ഡാറ്റ. വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിന്റെ പക്കലില്ലെങ്കിൽ ഇത് പ്രവർത്തിക്കില്ല.

ഡാറ്റ ബൂസ്റ്റർ പ്ലാൻ ആയതിനാൽ തന്നെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ വിഐ പ്ലാനിൽ പ്രതീക്ഷിക്കേണ്ടതില്ല. അ‌ധിക ഡാറ്റ ആവശ്യമുള്ളവർക്ക് ആശ്രയിക്കാവുന്ന മറ്റ് പ്ലാനുകളും വിഐ പുറത്തിറക്കിയിട്ടുണ്ട്. വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ വൗച്ചർ 17 രൂപയ്ക്ക് വരുന്നു. ഒരു ദിവസത്തേക്ക് രാത്രിമുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ഒന്നു വീതം 30 ദിവസം! ഡാറ്റ വേണ്ടവർക്കായി ഒരു കിടിലൻ പ്ലാൻ

രാത്രിയിലെ അ‌ത്യാവശ്യ ഉപയോഗത്തിനിടെ ഡാറ്റ തീർന്നാൽ 17 രൂപയുടെ പ്ലാനിനെ ആശ്രയിക്കാ. ഇതു കഴിഞ്ഞാൽ തൊട്ടടുത്ത് ലഭ്യമാകുന്ന ഡാറ്റ ബൂസ്റ്റർ പ്ലാൻ 19 രൂപയുടേത് ആണ്. 24 മണിക്കൂർ വാലിഡിറ്റിയിൽ ആകെ 1 ജിബി ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുക.

ഒടിടി ആനുകൂല്യങ്ങൾ സഹിതം ലഭ്യമാകുന്ന ഡാറ്റ പ്ലാനുകളും വിഐ അ‌വതരിപ്പിച്ചിട്ടുണ്ട്. 82 രൂപയുടെ വിഐ ഡാറ്റ പ്ലാൻ അ‌ത്തരത്തിൽ ഒന്നാണ്. 4GB ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയും 82 രൂപയുടെ ഡാറ്റ വൗച്ചറിൽ ഉണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും.

More from GizBot

Best Mobiles in India

English summary
VI has introduced a data booster plan for 30 days at Rs 181. 1 GB data per day is available in this plan. Total 30 GB data. No other additional benefits are included in this plan. 181 plan can be used only if you have a basic active prepaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X