Home
News

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വിഐ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ടെലിക്കോം സേവന ദാതാക്കളിൽ ഒന്നാണ് വോഡഫോൺ ഐഡിയ. ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് ആണ് വോഡഫോൺ ഐഡിയ നിലവിൽ ഉള്ളത്. യൂസേഴ്സിന്റെ എണ്ണത്തിൽ പിന്നിലാണെങ്കിലും പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി ആനൂകൂല്യങ്ങൾ ഏറെയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ വിഐ ഒട്ടും പിന്നിൽ അല്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ നൽകുന്ന ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ തുടങ്ങിയ ഫീച്ചറുകൾ യൂസേഴ്സിന് ഏറെ ഉപകാരപ്രദമാണ്.

പ്രീപെയ്ഡ് കാറ്റഗറി

പ്രീപെയ്ഡ് കാറ്റഗറിയിൽ മാത്രമല്ല, പോസ്റ്റ്പെയ്ഡ് യൂസേഴ്സിനും വിഐ മികച്ച പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന വ്യക്തിഗത പ്ലാനുകളിൽ തുടങ്ങി 5 മൊബൈൽ നമ്പറുകൾ വരെ ചേർക്കാവുന്ന ഫാമിലി പ്ലാനുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. വിഐയുടെ ഏറ്റവും പ്രീമിയം ആയിട്ടുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളെ ആണ് റെഡ്എക്സ് പ്ലാനുകൾ എന്ന് വിളിക്കുന്നത്. മൂന്ന് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആണ് വിഐ തങ്ങളുടെ റെഡ്എക്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. അതായത് ഒരു കൂട്ടം വ്യക്തികൾക്കായോ ​​ഒരു ചെറിയ കുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടിയോ റെഡ്എക്സ് പ്ലാനുകൾ ആക്റ്റിവേറ്റ് ചെയ്യാം. ഏറ്റവും മികച്ച പ്രീമിയം അനുഭവം റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വഴി വിഐ ഉറപ്പ് നൽകുന്നു. വിഐ ഓഫർ ചെയ്യുന്ന റെഡ്എക്സ് പ്ലാൻ നിരവധി ഉപയോക്താക്കളെയാണ് പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് ആകർഷിക്കുന്നത്.

റെഡ്എക്സ്

റെഡ്എക്സ് കാറ്റഗറിയിലെ പ്ലാനുകൾക്കൊപ്പം അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് വിഐ അണിനിരത്തുന്നത്. റെഡ്എക്സ് പ്ലാനുകളെ ഒറ്റ വാചകത്തിൽ ഫാമിലി പ്ലാനുകൾ എന്ന് പറയാം. ഒരൊറ്റ പോസ്റ്റ്‌പെയ്ഡ് പ്ലാനിന് കീഴിൽ കുടുംബത്തിലെ ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിക്കാം. ഇത് മൊബൈൽ ഉപയോഗത്തിന് ഒറ്റ ബിൽ മാത്രം അടച്ചാൽ മതിയെന്ന സൌകര്യം നൽകുന്നു. വിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ വിഐ ആപ്പിൽ നിന്നോ റെഡ് എക്സ് കണക്ഷൻ എടുക്കാവുന്നതാണ്.

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ എടുക്കാൻ നമ്മുക്ക് പൊതുവെ ഒരു താത്പര്യക്കുറവ് ഉണ്ടാകാറുണ്ട്. പലപ്പോഴും പോസ്റ്റ്പെയ്ഡ് എന്താണെന്ന് കൃത്യമായി അറിയാത്തതാണ് ഇതിനുള്ള കാരണം. പോസ്റ്റ്പെയ്ഡ് കണക്ഷൻ അത്ര വലിയ സംഭവം ഒന്നുമല്ല എന്നതാണ് യാഥാർഥ്യം. പ്രീപെയ്ഡ് പ്ലാനുകൾക്ക് നാം മുൻകൂട്ടി പണം നൽകി ഇത്ര കാലയളവിലേക്ക് എന്ന വ്യവസ്ഥയിൽ അക്റ്റിവേറ്റ് ചെയ്യുന്നു. ഈ കാലയളവ് കഴിഞ്ഞാൽ സേവനങ്ങൾ അവസാനിക്കുകയും ചെയ്യും.

യൂസേഴ്സ്

അതേ സമയം പോസ്റ്റ്പെയ്ഡ് കണക്ഷനിൽ നാം യൂസ് ചെയ്തതിന് ശേഷമാണ് പണം അടയ്ക്കേണ്ടത്. അതായത് എല്ലാ മാസവും നാം നൽകുന്നത് കഴിഞ്ഞ മാസം യൂസ് ചെയ്തതിനുള്ള പണം ആയിരിക്കും. കണക്ഷന് എല്ലാ മാസവും ഒരു റെന്റ് എമൌണ്ടും പേ ചെയ്യേണ്ടതുണ്ട്. ഇതാവും പോസ്റ്റ്പെയ്ഡ് കണക്ഷന് നൽകേണ്ടി വരുന്ന മിനിമം തുക. ഒപ്പം ആകർഷകമായ ആനുകൂല്യങ്ങളും കമ്പനികൾ ലഭ്യമാക്കുന്നു. ഇത്തരത്തിൽ വിഐ ഓഫർ ചെയ്യുന്ന റെഡ്എക്സ് പ്ലാനുകളെക്കുറിച്ച് യൂസേഴ്സ് മനസിലാക്കേണ്ടതുണ്ട്. റെഡ് എക്സ് പ്ലാനുകളേക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

റെഡ്എക്സ് പ്ലാനുകളും വിലയും വിശദാംശങ്ങളും

റെഡ്എക്സ് പ്ലാനുകളും വിലയും വിശദാംശങ്ങളും

വിഐ അതിന്റെ റെഡ്എക്സ് പ്ലാനുകൾക്ക് കീഴിൽ ഉപയോക്താക്കൾക്കായി മൂന്ന് വ്യത്യസ്ത പ്ലാനുകൾ ഓഫർ ചെയ്യുന്നതായി പറഞ്ഞുവല്ലോ. ആദ്യ പ്ലാൻ വ്യക്തിഗത ഉപയോക്താക്കൾക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. പ്രതിമാസം 1,099 രൂപ നിരക്കിലാണ് ഈ പ്ലാൻ യൂസേഴ്സിൽ എത്തുന്നത്. 1,699 രൂപ നിരക്കിലാണ് അടുത്ത റെഡ്എക്സ് പ്ലാൻ ( ഫാമിലി സെഗ്മെന്റിലെ ആദ്യത്തേത്) ഓഫർ ചെയ്യുന്നത്. 1,699 പ്രതിമാസ നിരക്കിലെത്തുന്ന പ്ലാനിൽ മൂന്ന് കുടുംബാംഗങ്ങളെ ചേർക്കാം. അതായത് ഫാമിലിയിലെ 3 പേർക്ക് പ്ലാനിന്റെ ആനുകൂല്യങ്ങൾ, ഒരു പ്രൈസ് ടാഗിന് കീഴിൽ ആസ്വദിക്കാം. അഞ്ച് കുടുംബാംഗങ്ങളെ ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ബന്ധിപ്പിക്കാൻ കഴിയുന്ന 2,299 രൂപയുടെ റെഡ്എക്സ് പ്ലാനാണ് ലിസ്റ്റിലെ അവസാനത്തേത്.

റെഡ് എക്സ് പ്ലാൻ

ഇനി റെഡ്എക്സ് പ്ലാനുകളെ അത്യാകർഷകം ആക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് നോക്കാം. യഥാർഥത്തിൽ അൺലിമിറ്റഡ് ആയ ഹൈ-സ്പീഡ് ഡാറ്റ നൽകുന്ന പ്ലാൻ ആണ് റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. അതായത് റെഡ് എക്സ് പ്ലാൻ യൂസ് ചെയ്യുന്നവർക്ക് എതെങ്കിലും തരത്തിലുള്ള ഡാറ്റ ക്യാപ്പുകളോ എഫ് യു പി ലിമിറ്റേഷനുകളോ ഉണ്ടാകില്ല. കൂടാതെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഓഫറിനൊപ്പം ലഭിക്കുന്നു. കൂടാതെ 14 രാജ്യങ്ങളിലേക്ക് പ്രത്യേക കോൾ നിരക്കുകളും കമ്പനി ഓഫർ ചെയ്യുന്നു. അമേരിക്ക, കാനഡ - 50 പൈസ / മിനിറ്റ്, ചൈന, ഹോങ്കോങ് - 2 രൂപ / മിനിറ്റ്, യുകെ, ബംഗ്ലദേശ് - 3 രൂപ / മിനിറ്റ്. ഓസ്ട്രേലിയ, ഭൂട്ടാൻ, ജർമനി, കുവൈറ്റ്, മലേഷ്യ, പാകിസ്ഥാൻ, സിങ്കപ്പൂർ, തായ്‌ലൻഡ് - 5 രൂപ / മിനിറ്റ്.

ഫാമിലി പ്ലാനുകൾ

റെഡ്എക്സ് കാറ്റഗറിയിൽ പെടുന്ന മൂന്ന് പ്ലാനുകളും പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഈ പ്ലാനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എല്ലാ വർഷവും ടിവിയിലും മൊബൈലിലും നെറ്റ്ഫ്ലിക്സ് ആക്സസ് ലഭിക്കും ( 5,988 രൂപയുടെ മൂല്യമുള്ള സബ്സ്ക്രിപ്ഷൻ ആനുകൂല്യമാണ് യൂസേഴ്സിന് ലഭിക്കുന്നത്. ) എന്നിരുന്നാലും, 2 ഫാമിലി പ്ലാനുകൾക്ക് കീഴിൽ, നെറ്റ്ഫ്ലിക്സിലേക്കുള്ള ആക്സസ് പ്രാഥമിക ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ആമസോൺ പ്രൈം വീഡിയോയുടെ, 1,499 രൂപ വിലയുള്ള ഒരു വർഷത്തെ അംഗത്വത്തിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ഫാമിലി പ്ലാനുകളിൽ പ്രാഥമിക അംഗത്തിന് മാത്രമേ ആക്‌സസ് ലഭിക്കൂ. ഉപയോക്താക്കൾക്ക് ഒരു വർഷത്തെ മൊബൈൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആക്‌സസ്സ് അധിക ചിലവില്ലാതെ ലഭിക്കും. റെഡ്എക്സ് പ്ലാനുകൾ വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് വിഐപി ആക്‌സസ് ഓഫർ ചെയ്യുന്നു, ഇത് ഉപയോക്താക്കൾക്ക് അവരുടെ വിഐ മൂവീസ്, ടിവി ആപ്പ് എന്നിവയിൽ പ്രീമിയം ഒറിജിനലുകൾ, സിനിമകൾ, ലൈവ് ടിവി എന്നിവയും മറ്റും ആസ്വദിക്കാൻ അനുവദിക്കുന്നു.

ഫാമിലി ആക്‌സസ്

ഫാമിലി ആക്‌സസ് ഉള്ള ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്‌സ്റ്റാർ പ്ലാനുകൾ ഒറ്റത്തവണ ആനുകൂല്യങ്ങളാണെന്നും മറ്റേതെങ്കിലും പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം യൂസ് ചെയ്തിട്ടില്ലെങ്കിൽ മാത്രമേ അവ ബാധകമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് പ്ലാനുകളും എയർപോർട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, റെഡ്എക്സിന് കീഴിലുള്ള ഫാമിലി പ്ലാനുകൾ ആറ് മാസത്തേക്കുള്ള ലോക്ക്-ഇൻ ഫീച്ചറുമായാണ് വരുന്നത്. ഇതിനർഥം, റെഡ്എക്സ് ആക്റ്റിവേറ്റ് ചെയ്യുന്നതിന്റെ ആദ്യ ആറ് മാസങ്ങളിൽ ഉപയോക്താക്കൾ പോസ്റ്റ്പെയ്ഡ് പ്ലാൻ മാറ്റാനോ പ്രീപെയ്ഡ് കണക്ഷനിലേക്ക് മാറാനോ തീരുമാനിക്കുകയാണെങ്കിൽ, ഒറ്റത്തവണ എക്സിറ്റ് ഫീസിന്റെ ഭാഗമായി 3,000 രൂപ ഈടാക്കും. കൂടാതെ, ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ ആദ്യ റെഡ്എക്സ് ബില്ലിൽ 100% ക്യാഷ്ബാക്കും ലഭിക്കും.

Best Mobiles in India

English summary
VI offers great plans for its postpaid users. These range from individual plans for single-use to family plans for up to 5 mobile numbers. REDX plans are the most premium postpaid plans of VI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X