Home
News

തീരുമ്പോൾ തീരുമ്പോൾ ഡാറ്റ! 6 മാസത്തേക്ക് എല്ലാം ആനുകൂല്യങ്ങളും നേടി സുഖിക്കാം; ഈ വിഐ പ്ലാൻ ബെസ്റ്റാ

ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുമ്പോൾ എല്ലാ ആനുകൂല്യങ്ങളും ചുരുങ്ങിയ നിരക്കിൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അ‌പ്പോൾ അ‌തേ ആനുകൂല്യങ്ങൾ ആറ് മാസത്തേക്ക് ചുരുങ്ങിയ നിരക്കിൽ ലഭ്യമാകുന്നത് അ‌തിനെക്കാൾ അ‌പ്പുറം സന്തോഷം നൽകുന്ന കാര്യമാണ്. വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ സന്തോഷം അ‌നായാസം സ്വന്തമാക്കാനാകും. കാരണം വിഐ തങ്ങളുടെ വരിക്കാർക്കായി 6 മാസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാൻ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. 1499 രൂപയാണ് ഇതിന്റെ നിരക്ക്. ഇപ്പോൾ ഈ പ്ലാനിനൊപ്പം 30ജിബി എക്സ്ട്രാ ഡാറ്റയും വിഐ നൽകുന്നു. ഇതോടെ ഈ പ്ലാനിന്റെ മൂല്യം വീണ്ടും ഉയർന്നു.

1499 രൂപയുടെ വിഐ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: ദീർഘകാല വാലിഡിറ്റി പ്ലാനുകളാണ് റീച്ചാർജിൽ പണം ലാഭിക്കാൻ ഏറ്റവും അ‌നുയോജ്യം. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ ആവശ്യമായ പണം ​കൈയിലില്ലെങ്കിൽ വിഐ​ വരിക്കാർക്ക് പരിഗണിക്കാവുന്ന മികച്ച അ‌ർധവാർഷിക പ്ലാൻ ആണ് 1449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

6 മാസത്തേക്ക് എല്ലാം നേടി സുഖിക്കാം; ഈ VI പ്ലാൻ ബെസ്റ്റാ

1449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവ വോഡഫോൺ ഐഡിയ പ്രധാന ആനുകൂല്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. 180 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌തായത് ആറ് മാസത്തേക്ക് ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഐ ഉപയോക്താവിന് മുന്നോട്ട് പോകാനാകും.

ദിവസം 1.5ജിബി എന്നത് അ‌ത്ര വലിയ അ‌ളവിലുള്ള ഡാറ്റയല്ല. സാധാരണ രീതിയിൽ ചെറിയ ഉപയോഗം മാത്രമുള്ളവർക്ക് ഒരുപക്ഷേ അ‌ത് മതിയാകും. എന്നാൽ അ‌ൽപ്പം കൂടുതൽ ഡാറ്റ വേണമെന്നുണ്ടെങ്കിൽ അ‌തിനും വിഐ വഴി കണ്ടിട്ടുണ്ട്. 30ജിബി എക്സ്ട്രാ ഡാറ്റ ഈ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌തിനാൽ ആകെ 300 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നു.

6 മാസത്തേക്ക് എല്ലാം നേടി സുഖിക്കാം; ഈ VI പ്ലാൻ ബെസ്റ്റാ

ഈ 30ജിബി ബോണസ് ഡാറ്റ ലഭിക്കുന്നതിനായി ഏത് മാർഗത്തിലൂടെയും ഉപയോക്താക്കൾക്ക് റീച്ചാർജ് ചെയ്യാം. പിന്നീട് വിഐ ആപ്പിലെത്തി ഈ ബോണസ് ഡാറ്റ ക്ലെയിം ചെയ്യാം. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാൻ എത്തുന്നത് എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം.

വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ ബിങ് ഓൾ ​നൈറ്റ്, ഡാറ്റ റോളോവർ, ഡാറ്റ ഡി​ലൈറ്റ് എന്നീ മൂന്ന് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. ഇത് ഡാറ്റ ഉപയോഗത്തിന് ശക്തമായ പിന്തുണ നൽകുന്നു. രാത്രികാല ഡാറ്റ ഉപയോഗത്തിന് ബിങ് ഓൾ​ ​​നൈറ്റ് ഓഫർ നൽകുന്ന സംഭാവന വളരെ വലുതാണ്.

കാരണം ദിവസവും രാത്രി 12 AM മുതൽ 6 AM വരെയുള്ള സമയത്ത് പരിധികളൊന്നുമില്ലാതെ അ‌ൺലിമിറ്റഡ് ​ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ ബിങ് ഓൾ​നൈറ്റ് ഓഫർ അ‌വസരം ​​ഒരുക്കുന്നു. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ പ്രതിദിന ഡാറ്റ പരിധിയിൽപ്പെടുന്നില്ല. അ‌തിനാൽ ഏറെ ഡാറ്റ വേണ്ടിവരുന്ന പ്രവൃത്തികൾ ഈ സമയത്തേക്ക് മാറ്റിവച്ചാൽ ​പകൽ പ്രതിദിന ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.

6 മാസത്തേക്ക് എല്ലാം നേടി സുഖിക്കാം; ഈ VI പ്ലാൻ ബെസ്റ്റാ

ഇത് കൂടാതെ വാരാന്ത്യ ഡാറ്റ റോൾഓവർ ഉപയോഗിച്ച്, പ്രവൃത്തി ദിവസങ്ങളിൽ ഉപയോഗിക്കാതെ പോയ ഡാറ്റ ശേഖരിച്ച് വാരാന്ത്യം ഉപയോഗിക്കാൻ അ‌വസരം ലഭിക്കുന്നു. അ‌തിനാൽ ഒരു എംബി ഡാറ്റ പോലും ഉപയോഗിക്കാതെ നഷ്ടമാകുന്നില്ല എന്ന് ഉറപ്പിക്കാനാകുന്നു. ഉപയോക്താക്കൾക്ക് എല്ലാ മാസവും 2GB ബാക്കപ്പ് എമർജൻസി ഡാറ്റ ലഭിക്കുന്ന സൗകര്യമാണ് ഡാറ്റ ഡിലൈറ്റ്സ്. ഇവയിലൂടെയെല്ലാം ഡാറ്റ ആവശ്യങ്ങൾ സുഖമായി നിറവേറ്റാനാകും.

More from GizBot

Best Mobiles in India

English summary
VI users have a prepaid plan of Rs 1449 with a validity of 6 months. This plan also comes with 30GB extra data. The Rs 1449 prepaid plan includes unlimited voice calling, 100 SMS per day and 1.5 GB daily data as key benefits of Vodafone Idea. A total of 300 GB data is available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X