ന്യായ വില! അൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി സഹിതം VI റീച്ചാർജ്
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി അൺലിമിറ്റഡ് ഡാറ്റയുള്ള പ്ലാനുകൾ മാത്രമല്ല, ഡാറ്റ ഒട്ടും തന്നെയില്ലാതെ അൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി എന്നിവയും വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. വോയ്സ് ഒൺലി പ്ലാനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. വിഐ സ്വന്തം നിലയ്ക്ക് സ്വമനസാലെ അവതരിപ്പിച്ചതല്ല ഈ പ്ലാനുകൾ, ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ജിയോ, എയർടെൽ, വിഐ എന്നി വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കാൻ നിർബന്ധിതരാകുകയായിരുന്നു എന്നതാണ് സത്യം.
ടെലിക്കോം ഉപയോക്താക്കളിൽ ചിലർക്ക് ഡാറ്റ ആവശ്യമില്ല, എന്നാൽ അവർക്ക് റീച്ചാർജ് ചെയ്യുമ്പോൾ ഡാറ്റ സഹിതമുള്ള പ്ലാനുകളാണ് ലഭ്യമായിരുന്നത്. അതിനാൽ ഉപയോഗിക്കാത്ത ഡാറ്റയ്ക്കുള്ള പണവും ഇവർ നൽകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ നിരവധി ഉപയോക്താക്കൾ ഈ വിവരം ചൂണ്ടിക്കാട്ടി പരാതികളും മറ്റും നൽകിയതിനെ തുടർന്നാണ് TRAI വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കാൻ എല്ലാ കമ്പനികൾക്കും നിർദേശം നൽകിയത്.

വിഐയുടെ രണ്ട് വോയ്സ് ഒൺലി പ്ലാനുകൾ 1849 രൂപ, 470 രൂപ വിലകളിൽ ലഭ്യമാണ്. എല്ലാ ലൈസൻസ്ഡ് സർവീസ് ഏരിയകളിലെയും (LSA) ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാണ്. വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ മാത്രം ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പ്ലാനുകൾ. പ്ലാനിനൊപ്പം ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ല.
470 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
84 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് 470 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. സർവീസ് വാലിഡിറ്റിക്ക് പുറമേ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വോയ്‌സ് കോളിങ്ങും SMS ആനുകൂല്യവും മാത്രമാണ്. ഒരു തരത്തിലുള്ള ഡാറ്റയും വിഐ ഇതിൽ ബണ്ടിൽ ചെയ്യുന്നില്ല.

470 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപയോക്താക്കൾക്ക് ആകെ 900 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് വിഐയുടെ ഡാറ്റ പ്ലാനുകളിൽ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ സാധിക്കും. 5.59 രൂപയാണ് ഈ വിഐ പ്ലാനിന്റെ പ്രതിദിന ചെലവ്.
1849 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഐഡിയയുടെ 1849 രൂപ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെ എത്തുന്നു. വിഐയുടെ ഏറ്റവും ചെലവ് കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാൻ എന്ന് ഈ പ്ലാനിനെ വിശേഷിപ്പിക്കാം. എന്നാൽ ഡാറ്റ ആനുകൂല്യം ഇതിൽ അടങ്ങുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
1849 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 3600 എസ്എംഎസും ആണ് ലഭ്യമാകുക. 5.06 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ഡാറ്റയൊന്നും ലഭിക്കുന്നില്ല, അതിനാൽത്തന്നെ പിന്നീട് എപ്പോഴെങ്കിലും ഡാറ്റ ആവശ്യമായി വന്നാൽ വിഐയുടെ ഡാറ്റ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാവുന്നതാണ്. 22 രൂപ മുതൽ വിലയിൽ വിഐക്ക് ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

അതേസമയം ധാരാളം ഡാറ്റ വേണ്ട വിഐ വരിക്കാർ ആണെങ്കിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ കിട്ടുന്ന വിഐയുടെ നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്. ഈ വിഭാഗത്തിൽ ആകെ നാല് പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. അവ 398 രൂപ, 449 രൂപ, 698 രൂപ, 1048 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








