Home
News

ഇനി സ്വൽപ്പം മൂസിക് കൂടി ഇരിക്കട്ടെ! 209 രൂപയുടെ തകർപ്പൻ പ്രീപെയ്ഡ് പ്ലാനുമായി VI

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ എല്ലാ സർക്കികളുകളിലുമുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 209 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചു. വിഐയുടെ 199 പ്ലാനിൽ ലഭ്യമാകുന്ന അ‌തേ പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് 10 രൂപ കൂടുതൽ വിലയിൽ പുതിയതായി എത്തിയിരിക്കുന്ന 209 രൂപയുടെ വിഐ പ്ലാനിലും ഉള്ളത്. പിന്നെ എന്താണ് ഈ രണ്ട് പ്ലാനുകൾ തമ്മിൽ ഉള്ള വ്യത്യാസം എന്ന് സംശയം ഉയർന്നേക്കാം. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അൺലിമിറ്റഡ് കോളർട്യൂണുകളാണ്.

209 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 209 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.

ഇനി സ്വൽപ്പം മൂസിക് കൂടി ഇരിക്കട്ടെ! 209 രൂപയുടെ തകർപ്പൻ പ്ലാനുമായി VI

199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും, 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവയാണ് വിഐ നൽകുന്നത്. എന്നാൽ 199 രൂപയുടെ പ്ലാനിൽ ഇല്ലാത്ത ​ഒരു ആനുകൂല്യം 209 രൂപയുടെ പുതിയ പ്ലാനിൽ വിഐ നൽകുന്നുണ്ട്, അൺലിമിറ്റഡ് കോളർട്യൂണുകൾ ആണ് അ‌ത്.

209 രൂപ പ്ലാനിൽ, വിഐ ഉപയോക്താക്കൾക്ക് പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അൺലിമിറ്റഡ് കോളർട്യൂണുകൾ ആസ്വദിക്കാം. ഒരു ഉപയോക്താവ് തുടർച്ചയായി കോളർട്യൂൺ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 209 രൂപ പ്ലാൻ അ‌വർക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ്. 199 രൂപ പ്ലാനിൽ ഇത്തരമൊരു സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കില്ല.

ഇനി സ്വൽപ്പം മൂസിക് കൂടി ഇരിക്കട്ടെ! 209 രൂപയുടെ തകർപ്പൻ പ്ലാനുമായി VI

209 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 7 രൂപ 46 ​പൈസയാണ്. അ‌തേസമയം 199 രൂപ പ്ലാൻ ഉപയോഗിക്കുന്നതിന് പ്രതിദിനം 7 രൂപ 11 ​പൈസയാണ് ചെലവാകുക. ഈ രണ്ട് പ്ലാനുകളും തമ്മിൽ ചെലവിന്റെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. അ‌തിനാൽത്തന്നെ. അ‌ൺലിമിറ്റഡ് കോളർട്യൂണുകൾ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് 209 രൂപ പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനായി മാറുന്നു.

കുറച്ചുകൂടി വാലിഡിറ്റിയുള്ള പ്ലാനാണ് വേണ്ടത് എങ്കിൽ വിഐ ഉപയോക്താക്കൾക്ക് തൊട്ടടുത്ത റീച്ചാർജ് ഓപ്ഷനായ 218 രൂപയുടെ പ്ലാൻ പരിഗണിക്കാം. 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവ ഒരു മാസ വാലിഡിറ്റിയിൽ 218 രൂപയുടെ വിഐ പ്ലാൻ നൽകുന്നു. ഒരു മാസത്തെ വാലിഡിറ്റി എന്നാൽ അടുത്ത മാസം അതേ തീയതി വരെ യാതൊരു ആശങ്കയും കൂടാതെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയും എന്നർഥം.

ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ തേടുന്നവർക്കുള്ള തൊട്ടടുത്ത ഓപ്ഷൻ 289 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനാണ്. ഇത് 40 ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 4ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഇനി സ്വൽപ്പം മൂസിക് കൂടി ഇരിക്കട്ടെ! 209 രൂപയുടെ തകർപ്പൻ പ്ലാനുമായി VI

209 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിനെക്കാൾ പ്രതിദിന ചെലവ് കുറവാണ് 289 രൂപയുടെ പ്ലാനിന് എന്നത് ശ്രദ്ധേയമാണ്. 289 രൂപയുടെ വിഐ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ ചെലവ് 7 രൂപ 23 ​പൈസയാണ്. അ‌തിനാൽ കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റിയിൽ സേവനങ്ങൾ ആസ്വദിക്കാൻ 289 രൂപയുടെ പ്ലാനാണ് മികച്ച ഓപ്ഷൻ.

More from GizBot

Best Mobiles in India

English summary
The VI Rs 209 prepaid plan offers benefits with a validity of 28 days. The same key benefits available in VI's Rs 199 plan are also available in the VI Rs 209 plan, which costs Rs 10 more. The difference between the two plans is that in the Rs 209 plan, VI users can enjoy unlimited caller tunes in addition to the key benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X