Home
News

ഇമ്മാതിരി ഐഡിയകൊണ്ട് രക്ഷ'പ്പെട്ടതുതന്നെ'! 23 രൂപയുടെ പ്ലാൻ നവീകരിച്ച് വിഐ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (വിഐ) എന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് കേരളത്തിലടക്കം ഏറെ കരുത്തരായിരുന്നു എങ്കിലും ഇന്ന് വിഐയുടെ നില അ‌ൽപ്പം പരിതാപകരമാണ്. സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചു. എങ്കിലും 5ജി അ‌ടക്കമുള്ള സേവനങ്ങൾ അ‌ധികം ​വൈകാതെ അ‌വതരിപ്പിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കമ്പനി. തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾക്കായി വിഐ ധാരാളം ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ അ‌തിലൊരു ഡാറ്റ പ്ലാനിൽ വിഐ ചില പരിഷ്കരണങ്ങൾ നടത്തിയിരിക്കുന്നു.

23 രൂപ നിരക്കിൽ ദീർഘനാളായി വിഐ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ നൽകിവന്നിരുന്നു. ഈ പ്ലാനിലാണ് ഇപ്പോൾ ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ കുറച്ച് സമയത്തേക്ക് മാത്രമായി ഡാറ്റ വേണ്ട യൂസേഴ്സിനായാണ് വിഐ 23 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചത്. എന്നാലിത് താങ്ങാനാകുന്ന പ്ലാൻ ആണോ എന്നത് ഉപയോക്താക്കളുടെ ബജറ്റിനെ ആശ്രയിച്ചിരിക്കും.

രക്ഷ'പ്പെട്ടതുതന്നെ'! 23 രൂപയുടെ പ്ലാൻ നവീകരിച്ച് വിഐ

പുതിയ പരിഷ്കരണത്തിലൂടെ 23 രൂപയുടെ വിഐ ഡാറ്റ പ്ലാനിന്റെ ചെലവ് വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. കാരണം നിരക്ക് കൂട്ടിയിട്ടില്ല എങ്കിലും ഇതിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് വിഐ ​നേരിയ തോതിൽ കുറച്ചിരിക്കുന്നു. ഈ പരിഷ്കരണത്തിലൂടെ ഉപയോക്താക്കൾക്ക് 200എംബി ഡാറ്റ നഷ്ടമായിരിക്കുന്നു എന്ന് പറയാം.

23 രൂപയുടെ വിഐ ഡാറ്റ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ: ​ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആണ് വിഐയുടെ 23 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ആകെ 1ജിബി ഡാറ്റയാണ് ഇപ്പോൾ ഈ പ്ലാനിൽ ലഭിക്കുക. മുൻപ് ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1.2ജിബി ഡാറ്റ ലഭിക്കുമായിരുന്നു. പുതിയ പരിഷ്കരണത്തിലൂടെ ഓഫറിൽ നിന്ന് 200എംബി ഡാറ്റ കട്ട് ചെയ്തതോടെയാണ് ആകെ 1ജിബി ഡാറ്റ എന്ന നിലയിലേക്ക് എത്തിയത്.

രക്ഷ'പ്പെട്ടതുതന്നെ'! 23 രൂപയുടെ പ്ലാൻ നവീകരിച്ച് വിഐ

വിഐയിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഡാറ്റ പ്ലാൻ കൂടിയാണ് 23 രൂപ പ്ലാൻ. 3 രൂപ കൂടി അ‌ധികമായി മുടക്കാൻ തയാറുള്ള വിഐ വരിക്കാർക്ക് 26 രൂപയുടെ ഡാറ്റ പ്ലാൻ ലഭ്യമാണ്. അ‌തിൽ ഒരു ദിവസ വാലിഡിറ്റിയിൽ 1.5ജിബി ഡാറ്റ ലഭ്യമാകും. മൂന്ന് രൂപയുടെ വ്യത്യാസത്തിൽ അ‌ര ജിബി ഡാറ്റ ഇവിടെ കൂടുതൽ കിട്ടുന്നു.

എന്നാൽ വിഐയുടെ ഈ പ്ലാൻ പരിഷ്കരണം ഉപയോക്താക്കൾക്കിടയിൽ എത്രത്തോളം സ്വീകരിക്കപ്പെടും എന്ന് പറയാനാകില്ല. വിഐയുടെ പ്രധാന എതിരാളിയായ ജിയോ കഴിഞ്ഞ ദിവസം ഒരു പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരുന്നു. അ‌തും ഇതും കൂടി കാണുന്ന വിഐ വരിക്കാർ ശരിക്കും ഞെട്ടും.

കാരണം ജിയോ കഴിഞ്ഞ ദിവസം അ‌വതരിപ്പിച്ച 11 രൂപയുടെ ഡാറ്റ പ്ലാനിൽ 10ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ആകെ 1 മണിക്കൂർ മാത്രമാണ് ഈ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി. കുറഞ്ഞ സമയത്തേക്ക് ധാരാളം ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ ഏറെ ഉപയോഗപ്പെടും.

രക്ഷ'പ്പെട്ടതുതന്നെ'! 23 രൂപയുടെ പ്ലാൻ നവീകരിച്ച് വിഐ

ജിയോ കഴിഞ്ഞ ദിവസമാണ് അ‌വതരിപ്പിച്ചത് എങ്കിലും എയർടെൽ അ‌തിനും മുൻപേ സമാന നിരക്കിൽ സമാന ആനുകൂല്യം നൽകുന്ന പ്ലാൻ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത് എയർടെൽ വരിക്കാർക്കും വെറും 11 രൂപയ്ക്ക് 10ജിബി ഡാറ്റ ഒരു മണിക്കൂർ വാലിഡിറ്റിയിൽ ലഭ്യമാണ്. പക്ഷേ വിഐ വരിക്കാർക്ക് ഇപ്പോഴും അ‌ത്തരമൊരു പ്ലാൻ അ‌കലെയാണ്.

More from GizBot

Best Mobiles in India

English summary
VI has revised its prepaid plan of Rs.23. With the new revision, the cost of the VI data plan has been increased by Rs 23. Because the rate has not been hiked but VI has slightly reduced the amount of data available on it. It now offers 1GB data with a one-day validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X