എല്ലാവർക്കും ഇതുമതി! 1 വർഷത്തേക്ക് ഹോട്ട്സ്റ്റാർ, ദിവസം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്; കിടിലൻ വിഐ പ്ലാൻ
ഇന്ത്യയിൽ ഇപ്പോൾ ഹോട്ട്സ്റ്റാറിന് ആരാധകർ ഏറെയുണ്ട്. എന്നാൽ തങ്ങളുടെ ഈ പ്രിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് വലിയൊരു തുക ചെലവഴിക്കേണ്ടിവരും. എന്നാൽ വിഐ സിം ഉള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ചെലവിൽ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബസ്ക്രിപ്ഷൻ നേടാൻ അവസരമുണ്ട്, അതിന് റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ അൽപ്പം ശ്രദ്ധിച്ചാൽ മാത്രം മതി. കാരണം വിഐ തങ്ങളുടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്.
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വരിക്കാരുള്ള മൂന്നാമത്തെ വലിയ കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI). തങ്ങളുടെ വരിക്കാർക്കായി വിഐ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു വർഷ വാലിഡിറ്റിയിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഒരു പ്ലാൻ മാത്രമാണ് ഉള്ളത്.

വാർഷിക പ്ലാനുകൾ പൊതുവേ അൽപ്പം ചെലവ് കൂടിയവയാണ്. എന്നാൽ ഇവിടെ ഒരു വർഷ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിന് വെറും 3699 രൂപയാണ് വില. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് അത്ര ഉയർന്ന നിരക്കാണ് എന്ന് കരുതാനാകില്ല.
3699 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, വിഐ ഹീറോ അൺലിമിറ്റഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 3699 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ ഒരു വർഷത്തേക്ക് ഈ പ്ലാനിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സാധിക്കും.
ഈ റീച്ചാർജ് പ്ലാനിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നാണ് വിഐ ഹീറോ ആനുകൂല്യങ്ങൾ. മൂന്ന് നേട്ടങ്ങളാണ് ഈ വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. അവ ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ്. ഡാറ്റ ഉപയോഗം കൂടുതലുള്ള ഉപയോക്താക്കൾക്ക് ഇവ ഏറെ ഉപകാരപ്പെടും.
ബിങ് ഓൾനൈറ്റ് ഓഫർ: ഈ ഓഫർ പ്രകാരം വിഐ ഉപയോക്താക്കൾക്ക് രാത്രി 12 AM നും പുലർച്ചെ 6 AM നും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. വീക്കെൻഡ് ഡാറ്റ റോൾഓവർ: പ്രവൃത്തിദിവസങ്ങളിൽ നാം ഉപയോഗിക്കാതെ വിട്ട ഡാറ്റ വീക്കെൻഡിൽ ഉപയോഗിക്കാൻ ഈ ഓഫർ അവസരം ഒരുക്കുന്നു. ഡാറ്റ ഡിലൈറ്റ്: ഉപയോക്താക്കൾക്ക് എല്ലാ മാസവും 2GB എമർജൻസി ഡാറ്റ ഈ ഓഫർ വാഗ്ദാനം ചെയ്യുന്നു.

വിഐ ഉപയോക്താക്കളെ സംബന്ധിച്ച് ഒരു പുതിയ സന്തോഷ വാർത്തയും ഇപ്പോൾ എത്തിയിട്ടുണ്ട്. വിഐ 5ജി വ്യാപനം ആരംഭിച്ചിരിക്കുന്നു എന്നതാണ് അത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 17 ലൈസൻസ്ഡ് സർവീസ് എരിയകളിൽ (LSAs) ആണ് വിഐ 5G അവതരിപ്പിച്ചത്. അതിൽ കേരളത്തിൽ നിന്ന് തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളാണ് ഇടം പിടിച്ചത്. അധികം വൈകാതെ കൂടുതൽ പ്രദേശങ്ങളിൽ 5ജി അവതരിപ്പിക്കാൻ വിഐ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications







