ഇനി കണ്ടില്ല എന്ന് പറയരുത്! വിഐയുടെ ഈ പ്ലാനിൽ SonyLIV സബ്‌സ്‌ക്രിപ്‌ഷൻ അടക്കം നിരവധി അനൂകൂല്യങ്ങൾ
വോഡഫോൺ ഐഡിയ ലിമിറ്റഡ് (VIL) ഉപഭോക്താക്കൾക്ക് SonyLIV (സോണി ലൈവ്) ബണ്ടിൽ ചെയ്‌ത ഒരു പ്രീപെയ്ഡ് പാക്കും ആക്റ്റീവ് സർവീസ് വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ഉള്ള SonyLIV സബ്‌സ്‌ക്രിപ്‌ഷൻ ഒരു മൊബൈൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആണ്. അതിനാൽ ഈ SonyLIV സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ ടിവിയിൽ കണ്ടന്റുകൾ പ്ലേ ചെയ്യാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക. ഈ ലേഖനത്തിൽ സംസാരിക്കുന്ന പ്ലാനിന് 408 രൂപ ആണ് വില. കൂടാതെ കോളിംഗ്, എസ്എംഎസ് (SMS) ആനുകൂല്യങ്ങളും ലഭിക്കും.
ഒപ്പം ആക്റ്റീവ് സർവീസ് വാലിഡിറ്റി, ഒടിടി (OTT) ആനുകൂല്യങ്ങൾ, ധാരാളം ഡാറ്റ എന്നിവയും ലഭിക്കുന്നു. വാസ്തവത്തിൽ, ഈ പ്ലാനിനൊപ്പം Vi Hero അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്. വോഡഫോൺ ഐഡിയ 408 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കുക.

വോഡഫോൺ ഐഡിയ ലിമിറ്റഡിൻ്റെ 408 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ, ഈ പ്ലാൻ 28 ദിവസത്തേക്ക് SonyLIV മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഈ പ്ലാനിൻ്റെ ആക്റ്റീവ് സർവീസ് വാലിഡിറ്റി 28 ദിവസമാണ്.
ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന Vi Hero അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ Binge All Night, Weekend Data Rollover, Data Delights എന്നിവ ഉൾപ്പെടുന്നു. വോഡഫോൺ ഐഡിയ ലിമിറ്റഡിൽ നിന്ന് ഇതിന് സമാനമായ മറ്റൊരു പ്ലാൻ കൂടി ഉണ്ട്. ആ പ്ലാനിൻ്റെ വില 407 രൂപയാണ്. അതായത് വെറും ഒരു രൂപയുടെ വ്യത്യാസം.
ഈ 407 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിൻ്റെയും 408 രൂപയുടെ പ്ലാനിൻ്റെയും നേട്ടങ്ങൾ ഒന്ന് തന്നെയാണ്. ഒരേ ഒരു വ്യത്യാസം മാത്രം. ഒടിടി ആനുകൂല്യത്തിൻ്റെ ബണ്ടിംഗ് ആണ് ഈ പ്ലാനുകൾ വ്യത്യസ്തമാക്കുന്നത്.
വോഡഫോൺ ഐഡിയയുടെ 408 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് SonyLIV മൊബൈൽ ലഭിക്കും. എന്നാൽ, 407 രൂപ പ്ലാനിൽ, നിങ്ങൾക്ക് SunNXT ടിവി + മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഈ പ്ലാനുകളിൽ ഉള്ള രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളും വ്യത്യസ്‌ത തരത്തിൽ ഉള്ള കണ്ടന്റുകൾ ആണ് നൽകുന്നത്.
മാത്രമല്ല ഈ 2 പ്ലാനുകളും വ്യത്യസ്തമായ ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യും. നിങ്ങളുടെ താൽപ്പര്യം അനുസരിച്ച്, ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിൽ നിങ്ങൾക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം. നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത ഫോൺ നമ്പർ വഴി ലോഗിൻ ചെയ്‌ത് വിഐ ആപ്പ് വഴി ആനുകൂല്യം ക്ലെയിം ചെയ്യാം.
എന്നാൽ വിഐ നഷ്ടത്തിലേക്ക് പോകുമോ എന്ന സംശയം ഉപയോക്താക്കൾ പ്രകടിപ്പിക്കുന്നുണ്ട്. വോഡഫോൺ ഐഡിയയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10,606.8 കോടി രൂപയിൽ നിന്ന് 10,508.3 കോടി രൂപയായി കുറഞ്ഞു എന്ന വാർത്ത ഈ ഇടയ്ക്ക് പുറത്ത് വന്നിരുന്നു. കമ്പനിയുടെ അറ്റനഷ്ടം 7,675 കോടി രൂപയിൽ നിന്ന് 6,434 കോടി രൂപയായി കുറഞ്ഞു.
സബ്‌സ്‌ക്രൈബർമാരുടെ നഷ്ടം ഓപ്പറേറ്ററുടെ വരുമാനത്തെ ദോഷകരമായി ബാധിച്ചു, പ്രത്യേകിച്ചും അതിൻ്റെ ARPU ഫ്ലാറ്റ് ആയതിനാൽ. മൊത്തത്തിലുള്ള മൊബൈൽ വരിക്കാരുടെ എണ്ണം 212.6 ദശലക്ഷത്തിൽ നിന്ന് 210.1 ദശലക്ഷമായി കുറഞ്ഞു. 4G വരിക്കാരുടെ ശരാശരി ഡാറ്റ ഉപയോഗം 15.8GB-ൽ നിന്ന് 15.9GB-ലേക്ക് കുറഞ്ഞു. എന്നിരുന്നാലും ഇത് ഉപയോക്താക്കളെ ബാധിക്കില്ല എന്ന് വേണം കരുതാൻ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








