അംബാനിയും എയർടെലും വരെ പകച്ചുപോകും! മറ്റാരും നൽക്കാത്തവിധം ഡാറ്റകൊണ്ട് ആറാട്ട് നടത്തുന്ന വിഐ പ്ലാൻ!
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വിഐ. മുകേഷ് അംബാനി നയിക്കുന്ന ജിയോയും പിന്നെ ഭാരതി എയർടെലുമാണ് രാജ്യത്തെ ടെലിക്കോം വിപണിയിലെ രാജാക്കന്മാർ. എന്നാൽ ഈ രണ്ട് കമ്പനികളുടെയും അമിത ആധിപത്യത്തിൽ നിന്ന് ഇന്ത്യയിലെ ടെലിക്കോം വരിക്കാരെ രക്ഷിക്കുന്നത് വിഐയും ബിഎസ്എൻഎല്ലുമാണ്.
കൂടുതൽ കമ്പനികൾ നിലവിലുള്ളത് ആ മേഖലയിലെ മത്സരം ശക്തമാക്കും. അതോടെ കൂടുതൽ ആനുകൂല്യവും മികച്ച സേവനവും നൽകാൻ കമ്പനികൾ നിർബന്ധിതരാകും. അതല്ലെങ്കിൽ നല്ല സേവനം ലഭിക്കുന്ന കമ്പനികൾ തേടി ആളുകൾ പോകും. ഇന്ന് പല കമ്പനികളും കൊള്ള നിരക്കിൽ സേവനങ്ങൾ അവതരിപ്പിക്കാത്തതിന് കാരണം ഇതാണ്.

ജിയോസേവനങ്ങൾ തൃപ്തമല്ലെങ്കിൽ ആളുകൾക്ക് എയർടെൽ തെരഞ്ഞെടുക്കാം. ഇതു രണ്ടും ഇഷ്ടമല്ലെങ്കിൽ വിഐയുണ്ട്, ബിഎസ്എൻഎൽ ഉണ്ട്. ഇങ്ങനെ ഒന്നിന് പകരം മൂന്ന് ഓപ്ഷൻ ഉള്ളത് ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. മത്സരാധിഷ്ഠിതമായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഈ നാല് കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്.
അതിൽ ചില പ്ലാനുകൾ ഏറിയും കുറഞ്ഞും വ്യത്യാസമുണ്ടെങ്കിലും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ മറ്റൊരു കമ്പനിക്കും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ വൊഡാഫോൺ ഐഡിയ എന്ന വിഐ തങ്ങളുടെ വരിക്കാർക്കായി പുറത്തിറക്കിയിട്ടുണ്ട്. ഡാറ്റകൊണ്ട് അഭിഷേകം നടത്തുന്ന ഒരു സൂപ്പർ പ്രീപെയ്ഡ് പ്ലാൻ ആണ് അത്.
ഡാറ്റ ആനുകൂല്യം നൽകുന്നതിൽ വിഐ ഇപ്പോൾ ഒട്ടും പിശുക്ക് കാട്ടാറില്ല. കാരണം ജിയോയും എയർടെലും 5ജി അതിവേഗം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വരിക്കാർക്ക് സൗജന്യമായി അൺലിമിറ്റഡ് 5ജി നൽകുകയും ചെയ്യുന്നു. എന്നാൽ 5ജി സ്പെക്ട്രം സ്വന്തമാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം ഉപയോക്താക്കൾക്ക് 5ജി ലഭ്യമാക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ നിരവധി വരിക്കാർ കൊഴിഞ്ഞുപോകുന്നുണ്ട്.
ഈ കൊഴിഞ്ഞുപോക്കിന് തടയിടാൻ തങ്ങളാൽ കഴിയുന്ന എല്ലാ മാർഗങ്ങളും വിഐ പരീക്ഷിക്കുന്നു. അതിന്റെ ഭാഗമായാണ് ബിങ് ഓൾ നൈറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വരിക്കാർക്ക് നൽകുന്നത്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് അതിവേഗ ഡാറ്റ സൗജന്യമായി നൽകുന്നു എന്നതാണ് ബിങ് ഓൾ നൈറ്റ് ആനുകൂല്യത്തിന്റെ പ്രത്യേകത.
ബിങ് ഓൾ നൈറ്റ്, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യം വിവിധ പ്ലാനുകളിൽ വിഐ ഉപയോക്താക്കൾക്ക് നൽകിവരുന്നു. ഈ വിഐ ഹീറോ ആനുകൂല്യം ഉൾപ്പെടെ, നിരവധി നേട്ടങ്ങളുമായി 475 രൂപയ്ക്ക് വിഐ ഒരു പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്.

ജിയോ അടക്കം മറ്റൊരു സ്വകാര്യ ടെലിക്കോം കമ്പനിയും നൽകാത്തത്ര ആനുകൂല്യം നൽകുന്നു എന്നതാണ് ഈ വിഐ പ്ലാനിന്റെ പ്രത്യേകത. വിഐയുടെ 475 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം: വെറും 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ വിഐ പ്ലാൻ എത്തുന്നത്. എന്നാൽ ഈ 28 ദിവസവും 4ജിബി ഡാറ്റവീതം ഈ പ്ലാൻ നൽകുന്നു.
അതായത് 28 ദിവസത്തേക്ക് ആകെ 112 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയേക്താക്കൾക്ക് ലഭ്യമാകുന്നു. ദിവസം 4ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ മറ്റെവിടെയും അധികം കണ്ടെത്താൻ കഴിയില്ല. ഈ പ്ലാനിലെ ഡാറ്റ ആനുകൂല്യം ഈ പ്രതിദിന 4ജിബിയിൽ തീരുന്നില്ല. ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യം ഉൾപ്പെടുന്നതിനാൽ 2ജിബി അധിക ഡാറ്റ ആവഴിക്ക് ലഭിക്കും.
ഇതിന് പുറമേ, ബിങ് ഓൾ നൈറ്റ് ആനുകൂല്യവുമുണ്ട്, അതായത് രാത്രി 12 AM നും 6 AM നും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. അതായത് ഡാറ്റ എത്ര ഉപയോഗിച്ചാലും പ്രതിദിന ഡാറ്റയുടെ അളവ് കുറയില്ല. ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ, ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭിക്കും.
അവിടെയും തീരുന്നില്ല, ഈ പ്ലാനിലെ ആനുകൂല്യങ്ങളുടെ പട്ടിക ഇനിയും നീളുന്നുണ്ട്. വിഐ മൂവീസ് ആൻഡ് ടിവി വിഐപി ഒടിടി ആനുകൂല്യം ഈ പ്ലാനിൽ ലഭ്യമാകും. വിഐ ആപ്പ് ഉപയോഗിച്ച് സബ്‌സ്‌ക്രൈബുചെയ്യുകയാണെങ്കിൽ 5GB സൗജന്യ ബോണസ് ഡാറ്റയും ലഭിക്കും. എന്നാൽ ഈ 5 ജിബി ബോണസ് ഡാറ്റ ആദ്യ 3 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ.
ചുരുക്കത്തിൽ വിഭവസമൃദ്ധമായ ആറന്മുള വള്ളസദ്യപോലെ, ആനുകൂല്യങ്ങളുടെ ഒരു ഡാറ്റാ സദ്യതന്നെ വിഐ ഈ പ്ലാനിൽ വിളമ്പുന്നു. എന്നാൽ വള്ളസദ്യപോലെ തന്നെ ഈ വിഐ പ്ലാനും അൽപ്പം ചെലവേറിയ പരിപാടിയാണ് എന്നതും പറയേണ്ടിയിരിക്കുന്നു. 28 ദിവസത്തേക്ക് 475 രൂപ മുടക്കുക സാധാരണക്കാരെക്കൊണ്ട് കഴിയില്ല. എന്നാൽ ഡാറ്റ കൂടുതൽ വേണ്ട വരിക്കാർക്ക് ഏറ്റവും മികച്ച പ്ലാൻ ആണിത്.
Image Credit: Pulival Kalyanam Movie Clip


Click it and Unblock the Notifications








