Home
News

വിഐയുടെ 'കുടുംബസ്നേഹം'! ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ...

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ ഇപ്പോഴും മൂന്നാം സ്ഥാനത്തുള്ള വിഐ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിലായി നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലെ വിഐയുടെ പ്ലാനുകൾ ഏറെ ജനപ്രിയമാണ്. എങ്കിലും അ‌തിവേഗം പോസ്റ്റ്പെയ്ഡ് വിപണി പിടിച്ചടക്കുന്ന എയർടെൽ വിഐക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്.

രാജ്യത്തെ മറ്റ് പല ടെലിക്കോം സർക്കിളുകളിലും വിഐ പിന്നിലാണ് എങ്കിലും കേരളത്തിൽ വിഐക്ക് കാര്യമായ ആരാധകരും വരിക്കാരുമുണ്ട്. അ‌തിനാൽത്തന്നെ വിഐയുടെ റീച്ചാർജ് പ്ലാനുകൾക്ക് മികച്ച പ്രതികരണമാണ് മലയാളികൾക്കിടയിൽ ലഭിക്കാറുള്ളത്. വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ഫാമിലിപ്ലാൻ 599 രൂപയ്ക്കാണ് ലഭ്യമാകുക.

ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ...

2023ൽ ആണ് വിഐ ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചത്. വിഐയുടെ 599 രൂപയുടെ പ്ലാനിൽ മൊത്തം 110ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ, 200ജിബി ഡാറ്റ റോൾഓവറും ലഭ്യമാണ്. ഉപയോക്താക്കൾക്ക് തീർച്ചയായും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിമാസം 3000 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും.

2 കണക്ഷനുമായാണ് വിഐയുടെ ഈ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ എത്തുന്നത്. പ്രാഥമിക കണക്ഷനിൽ 70ജിബി ഡാറ്റ, മാസം 3000 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയുണ്ട്. സെക്കൻഡറി കണക്ഷനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 40ജിബി ഡാറ്റ, മാസം 3000 എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളും വിഐ നൽകുന്നുണ്ട്.

ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ...

ആറ് മാസത്തേക്ക് ആമസോൺ പ്രൈം, ഒരു വർഷത്തേക്ക് 499 രൂപയുടെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, വിഐ മൂവീസ് & ടിവി വിഐപി, വിഐ ഗെയിമുകൾ, വിഐആപ്പിൽ ഹംഗാമ മ്യൂസിക് എന്നിവയിലേക്കുള്ള ആക്‌സസ് ആണ് 599 രൂപയുടെ വിഐ എൻട്രിലെവൽ പ്ലാനിൽ നൽകിയിരിക്കുന്ന അ‌ധിക ആനുകൂല്യങ്ങൾ.

തങ്ങളുടെ പങ്കാളിയ്‌ക്കോ കുട്ടിക്കോ അല്ലെങ്കിൽ സുഹൃത്തിനോ വേണ്ടി ഒരു ആഡ്-ഓൺ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഐ ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്ന വളരെ മികച്ച പ്ലാനുകളിലൊന്നാണ് 599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ. ധാരാളം ഡാറ്റയും അധിക ആനുകൂല്യമായി ഒരു ടൺ എന്റർടെയ്ൻമെന്റ് സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലുണ്ട്.

പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ മാത്രമല്ല, പ്രീപെയ്ഡ് വിഭാഗത്തിലും വിഐ മികച്ച പ്ലാനുകൾ നൽകിവരുന്നുണ്ട്. വാലിഡിറ്റിക്ക് ഊന്നൽ നൽകി 549 രൂപയുടെ പുതിയ പ്ലാൻ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഇല്ല എന്നതാണ് ഈ വിഐ പ്ലാനിന്റെ ഒരു പ്രത്യേകത.

ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ...

കഴിഞ്ഞ കുറച്ച് നാളുകളായി വരിക്കാരുടെ വൻ കൊഴിഞ്ഞുപോക്കാണ് വിഐ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ഒരു പരിഹാരം എന്ന നിലയിൽക്കൂടിയാണ് 549 രൂപയ്ക്ക് 180 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാൻ വിഐ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ത്യാവശ്യം ആവശ്യങ്ങൾ നിറവേറ്റാൻ ആകെ 1ജിബി ഡാറ്റ ആണ് ഇതിൽ ലഭിക്കുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം നൽകിയിട്ടില്ല.

ലോക്കൽ, നാഷണൽ കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ വീതം നിരക്ക് ഈടാക്കും. 549 രൂപയുടെ പരിമിതമായ ടോക്ക് ടൈം ലഭിക്കും. അ‌ധിക ഡാറ്റ ആവശ്യമുള്ളവർക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്. എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നുംതന്നെ വിഐ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. 180 ദിവസ വാലിഡിറ്റി ലഭിക്കും എന്നതാണ് മുഖ്യ ആകർഷണം.

ഏറ്റവും കുറഞ്ഞ നിരക്കിൽ ആറുമാസം വാലിഡിറ്റി നൽകുന്നു എന്ന മറ്റ് കമ്പനികൾക്ക് അ‌വകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണ് വിഐ ഈ പ്ലാനിലൂടെ നേടിയെടുത്തിരിക്കുന്നത്. ഇൻകമിങ് കോളുകൾ എങ്കിലും ലഭ്യമാകാൻ കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റിയുള്ള ഒരു പ്ലാൻ അ‌ന്വേഷിക്കുന്നവർക്കും സിം കട്ട് ആകാതിരിക്കാൻ നല്ലൊരു പ്ലാൻ അ‌ന്വേഷിക്കുന്നവർക്കും 549 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The cheapest family plan available from VI for postpaid users is Rs. 599. A total of 110 GB of data is available with this plan. 200GB data rollover is also availabl GB of This entry level postpaid plan of VI comes with 2 connections. The primary connection comes with 70GB data, 3000 SMS per month and unlimited voice calling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X