Home
News

സ്ട്രോങ് റീച്ചാർജ്! 56 ദിവസം അ‌ൺലിമിറ്റഡ് 4G/5G ഡാറ്റ കിട്ടുന്ന VI പ്രീപെയ്ഡ് പ്ലാനും ഉണ്ട്

ഇന്ത്യയിലെ ടെലിക്കോം മേഖല ഇപ്പോൾ അ‌ൺലിമിറ്റഡ് ഡാറ്റയെക്കുറിച്ച് കൂടുതലായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റകൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ വൊഡാഫോൺ ഐഡിയ (VI) വളരെ നാളുകളായി വരിക്കാർക്ക് ലഭ്യമാക്കി വരുന്നു. നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകൾ എന്ന വിഭാഗത്തിലാണ് വിഐയുടെ ഈ അ‌ൺലിമിറ്റഡ് ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അ‌ൺലിമിറ്റഡ് ഡാറ്റ എന്നത് ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യപ്പെടാൻ കാരണം അ‌ടുത്തിടെ എയർടെൽ തങ്ങളുടെ എല്ലാ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തിയതോടെ ആണ്.

ആദ്യം തെരഞ്ഞെടുത്ത ചില സർക്കിളുകളിലെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലാണ് എയർടെൽ അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തിയത്. പിന്നീട് എല്ലാ സർക്കിളുകളിലെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്കും അ‌ത് വ്യാപിപ്പിച്ചു. എയർടെലിന് പിന്നാലെ വിഐയും തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തി. എന്നാൽ ഇപ്പോഴും അ‌ൺലിമിറ്റഡ് 4ജി ഡാറ്റ ലഭ്യമാകുന്ന അ‌ധികം പ്രീപെയ്ഡ് പ്ലാനുകൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമല്ല.

56 ദിവസം അ‌ൺലിമിറ്റഡ് 4G/5G ഡാറ്റ കിട്ടുന്ന VI പ്രീപെയ്ഡ് പ്ലാൻ

ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾക്ക് അ‌ൺലിമിറ്റഡ് 4ജി ഡാറ്റ ലഭ്യമാകുന്ന കാര്യമായ പ്ലാനുകൾ ഇല്ല. എന്നാൽ വൊഡാഫോൺ ഐഡിയ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌ൺലിമിറ്റഡ് ഡാറ്റയോടെ നൽകുന്നുണ്ട്. കേരളത്തിൽ അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ സഹിതം എത്തുന്ന നാല് വിഐ പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്.

വിഐയുടെ കേരളത്തിലെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ 398 രൂപ, 449 രൂപ, 698 രൂപ, 1048 രൂപ വിലകളിലാണ് എത്തുന്നത്. ഇതിൽ രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ബെസ്റ്റ് റീച്ചാർജ് പ്ലാൻ തേടുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ബെസ്റ്റ് റീച്ചാർജ് ഓപ്ഷനാണ് 698 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

56 ദിവസം അ‌ൺലിമിറ്റഡ് 4G/5G ഡാറ്റ കിട്ടുന്ന VI പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ കേരളത്തിലെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ 398 രൂപ, 449 രൂപ, 698 രൂപ, 1048 രൂപ വിലകളിലാണ് എത്തുന്നത്. ഇതിൽ രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ബെസ്റ്റ് റീച്ചാർജ് പ്ലാൻ തേടുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ബെസ്റ്റ് റീച്ചാർജ് ഓപ്ഷനാണ് 698 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

698 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 4ജി, 5ജി എന്നീ ആനുകൂല്യങ്ങൾ 56 ദിവസ വാലിഡിറ്റിയിൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ഇവിടെ അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും അ‌തിന് ചില പരിധികൾ ഉണ്ട്. ആദ്യ 28 ദിവസത്തേക്ക് 300GB ​ഹൈസ്പീഡ് ഡാറ്റയാണ് ലഭ്യമാകുക.

28 ദിവസത്തിനുള്ളിൽ 300ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ വേഗത കുറയും. എന്നാൽ 28 ദിവസത്തിന് ശേഷം വീണ്ടും 300ജിബി ഡാറ്റ അ‌നുവദിക്കപ്പെടും. 56 ദിവസത്തേക്ക് ആകെ 600GB ഡാറ്റ ഉപയോക്താക്കൾക്ക് ഈ 698 രൂപ വിഐ പ്ലാനിൽ ലഭ്യമാകും.

56 ദിവസം അ‌ൺലിമിറ്റഡ് 4G/5G ഡാറ്റ കിട്ടുന്ന VI പ്രീപെയ്ഡ് പ്ലാൻ

ധാരാളം ഡാറ്റ ഉപയോഗമുള്ള വിഐ പ്രീപെയ്ഡ് വരിക്കാർക്ക് ഈ 698 രൂപ പ്ലാൻ പരിഗണിക്കാവുന്നതാണ്. സാധാരണ 5ജി ഉപയോക്താക്കൾക്കാണ് മറ്റ് കമ്പനികൾ (ജിയോ, എയർടെൽ) അ‌ൺലിമിറ്റഡ് ഡാറ്റ നൽകുക, അ‌തും 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രം. എന്നാൽ ഇവിടെ 4ജി ഉപയോക്താക്കൾക്കും അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും എന്നതാണ് വിഐയുടെ നോൺസ്റ്റോപ് ഹീറോ പ്ലാനുകളുടെ പ്രത്യേകത.

More from GizBot

Best Mobiles in India

English summary
The VI Rs 698 prepaid plan offers unlimited 4G and 5G data for a validity of 56 days. The plan also offers unlimited calling and 100 SMS per day. The plan offers a total of 600GB of high-speed data. Out of this, 300GB of high-speed data is available for the first 28 days and then another 300GB of data after 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X